ലഘുസംരംഭത്തിലൂടെ ഈ വീട്ടമ്മ ഒരു ദിവസം സമ്പാദിക്കുന്നത് 2,500 രൂപ!!

രമാദേവി

ഒരു കുടുംബസംരംഭത്തിന്റ വിജയകഥയാണ് എം. രമാേദവിക്കു പറയാനുള്ളത്. മഹിമ ഫുഡ് പ്രോഡക്ട്സ് എന്ന േപരിൽ ഒരു ലഘു സംരംഭം നടത്തിക്കൊണ്ടിരിക്കുകയാണ് അവർ. പാലക്കാട് ജില്ലയിെല പല്ലാവൂരിലാണ് മഹിമ ഫുഡ് പ്രോഡക്ട്സ് പ്രവർത്തിക്കുന്നത്.

ഭർത്താവിനു വേണ്ടി തുടങ്ങി

ഭർത്താവ് കരുണാകരൻ ഉണ്ണി ഒരു സ്വകാര്യകമ്പനിയുടെ സെയിൽസ് മാനേജർ ആയിരുന്നു. മറ്റൊരു സംസ്ഥാനത്തേക്കു സ്ഥലം മാറ്റമുണ്ടായപ്പോൾ ജോലി രാജിവയ്ക്കേണ്ടി വന്നു. അപ്പോൾ സ്വന്തം നിലയിൽ ഒരു ബിസിനസ് എന്ന ആശയം വന്നു. എല്ലാവരും ദിവസേന ഉപയോഗിക്കുന്ന ഒരു ഉൽപന്നം വേണം, ഒപ്പം  എവിടെയും ധാരാളം ആവശ്യക്കാർ എന്നൊരു കാഴ്ചപ്പാടിൽ നിന്നാണ് ഇഡ്ഡലി/ദോശ നിർമാണത്തിലേക്കെത്തിയത്. െചറിയ മുതൽമുടക്കിൽ തുടങ്ങണമെന്ന നിർബന്ധവുമുണ്ടായിരുന്നു. അങ്ങനെ ആലോചിച്ചു കണ്ടെത്തിയ സംരംഭമാണ് ഇത്. സംരംഭത്തിനു വഴികാട്ടിയായി ബന്ധുവായ േവണുഗോപാലുമുണ്ടായിരുന്നു

.

15,000 രൂപയുടെ നിക്ഷേപം

അഞ്ചു വർഷം മുൻപാണു സ്ഥാപനം തുടങ്ങുന്നത്. ഒരു ഗ്രൈൻഡർ മെഷീനും സീലിങ് മെഷീനും അത്യാവശ്യം സ്റ്റീൽ പാത്രങ്ങളുമേ ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നുള്ളൂ. ആകെ നിക്ഷേപം 15,000 രൂപയോളമായിരുന്നു. ഒരു സഹായിയെയും കൂട്ടി. തുടക്കത്തിൽ 25 കിഗ്രാം ആയിരുന്നു പ്രതിമാസ ഉൽപാദനം. ഇപ്പോൾ നാലു ഗ്രൈൻഡർ മെഷീൻ, ‍ഡിജിറ്റൽ ത്രാസ്, സീലിങ് മെഷീനുകൾ, ഫ്രീസർ തുടങ്ങി രണ്ടര ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ട്. ആറു ജോലിക്കാരുള്ളത് എല്ലാവരും സ്ത്രീകളാണ്. കൂടാതെ കമ്മിഷൻ വ്യവസ്ഥയിൽ രണ്ടു സെയിൽസ്മാൻമാരും ഉണ്ട്. ഇപ്പോൾ ഏകദേശം 300 കിലോഗ്രാമിന്റെ പ്രതിദിന ഉൽപാദനവും വിൽപനയും നടക്കുന്നു

മഹിമ ഫുഡ് പ്രോഡക്ട്സ് എന്ന േപരിൽ ഒരു ലഘു സംരംഭം നടത്തിക്കൊണ്ടിരിക്കുകയാണ് അവർ. പാലക്കാട് ജില്ലയിെല പല്ലാവൂരിലാണ് മഹിമ ഫുഡ് പ്രോഡക്ട്സ് പ്രവർത്തിക്കുന്നത്...

ലളിതമായ നിർമാണരീതി

ഇഡ്ഡലി/ദോശ മിക്സിന്റെ നിർമാണരീതി വളരെ ലളിതമാണ്. അരിയും ഉഴുന്നും 5:1 അനുപാതത്തിൽ എടുക്കുന്നു. അരി നാലു മണിക്കൂർ കുതിർക്കുന്നു. ഉഴുന്ന് പരമാവധി മൂന്നു മണിക്കൂർ കുതിർത്താൽ മതി. ഇവ രണ്ടും േചർത്ത് ഗ്രൈൻഡറിൽ ഇട്ട് 20 മിനിറ്റ് അരയ്ക്കുന്നു. മൃദുവായി അരച്ചെടുത്ത മാവ് പോളിത്തീൻ കവറിൽ തൂക്കം നോക്കി പായ്ക്ക് ചെയ്തു വിൽക്കുന്നു. അതതു ദിവസം ഉപയോഗിക്കാം. അല്ലെങ്കിൽ ഫ്രീസറിൽ വയ്ക്കണം. ഫ്രീസറിൽ സൂക്ഷിച്ച മാവ് തണുപ്പു നന്നായി പോയശേഷം മാത്രമേ ഉപയോഗിക്കാവൂ. അല്ലെങ്കിൽ ദോശയ്ക്കും ഇഡ്ഡലിക്കും മൃദുത്വം ലഭിക്കുകയില്ല. അരയ്ക്കുമ്പോൾ െചറിയ അളവിൽ ഉലുവയും േചർക്കാറുണ്ട്.

പുതുസംരംഭകർക്ക്

വളരെ കുറഞ്ഞ മുതൽമുടക്കിൽ ആരംഭിക്കാവുന്ന സംരംഭമാണിത്. വിപണി സാധ്യത പരിശോധിച്ചു വേണം ആരംഭിക്കുവാൻ. ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിൽ രണ്ട് ഗ്രൈൻഡർ സെറ്റുകളും അനുബന്ധ മെഷിനറികളും സ്ഥാപിച്ചുകൊണ്ട് തുടക്കമിടാം. പ്രതിമാസം അ‍ഞ്ചു ലക്ഷം രൂപയുടെ  ബിസിനസ് പിടിച്ചാൽ പോലും 1,25,000 രൂപയോളം അറ്റാദായം ഉണ്ടാക്കാം.

നേരിട്ടുള്ള വിൽ‌പനകൾ

നേരിട്ടാണു വിൽപന നടത്തുന്നത്. വിതരണക്കാർ ഇല്ല. രണ്ട് െസയിൽസ്മാൻമാരുണ്ട്. തുടക്കത്തിൽ നേരിട്ടുപോയി ഓർഡർ പിടിക്കുകയാണു ചെയ്തിരുന്നത്. ഇപ്പോൾ ധാരാളം ഓർഡർ ഉണ്ട്. പോയി പിടിക്കേണ്ട സാഹചര്യം ഇല്ല. കൃത്യമായി എത്തിച്ചു കൊടുത്താൽ മതി. സൂപ്പർമാർക്കറ്റുകൾ, ബേക്കറി ഷോപ്പുകൾ, പലചരക്ക്–പച്ചക്കറിഷോപ്പുകൾ, മിൽമ ബൂത്തുകൾ തുടങ്ങിയ കടകളിലും ഫ്രീസർ സംവിധാനമുള്ള ടീഷോപ്പുകളിലും കച്ചവടം ലഭിക്കുന്നു. നെന്മാറ, ചിറ്റിലഞ്ചേരി, ചിറ്റൂർ, വടവന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ, പ്രാദേശികമായ വിൽപന മാത്രമാണു നടത്തുന്നത്. കാഷ് & ക്യാരി അടിസ്ഥാനത്തിലാണ് വിൽപന എന്നതാണ് ഇതിന്റെ പ്രധാന മേന്മ. തുടക്കത്തിൽ മത്സരം തീരെ ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ ഈ രംഗത്ത് മോശമല്ലാത്ത മത്സരം നിലനിൽക്കുന്നു.

അഞ്ചു വർഷം മുൻപാണു സ്ഥാപനം തുടങ്ങുന്നത്. ഒരു ഗ്രൈൻഡർ മെഷീനും സീലിങ് മെഷീനും അത്യാവശ്യം സ്റ്റീൽ പാത്രങ്ങളുമേ ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നുള്ളൂ. ആകെ നിക്ഷേപം 15,000 രൂപയോളമായിരുന്നു...

മേന്മകൾ

∙ ഉന്നത ഗുണം/വില വരുന്ന അരി (പൊന്നിയരി), ഉഴുന്ന് മാത്രം ഉപയോഗിക്കുന്നു.

∙ ഉയർന്ന ശുചിത്വം.

∙ അതതു ദിവസം വിൽപന.

∙ ആകർഷകമായ പായ്ക്കിങ്.

∙ മൃദുത്വമുള്ള ഇഡ്ഡലി/ദോശ ലഭിക്കുമെന്ന് ഉറപ്പ്.

∙ പ്രിസർവേറ്റീവ് ഒന്നും േചർക്കില്ല.

∙ സജീവമായ വിപണി ഇടപെടൽ.

∙ 1,000 കിലോഗ്രാംവരെ പ്രതിദിനം നൽകാനുള്ള സൗകര്യം.

∙ നേരിട്ട് എത്തിച്ചു നൽകുന്നു.

ഇതുവരെ യാതൊരു തിരിച്ചടികളും ഈ ചെറിയ സ്ഥാപനത്തിന്റെ നടത്തിപ്പിൽ നേരിടേണ്ടതായി വന്നിട്ടില്ല. രമാദേവിയും ഭർത്താവ് കരുണാകരൻ ഉണ്ണിയും പൂർണമായും ഈ ബിസിനസ്സിൽത്തന്നെയാണ്. മക്കൾ രണ്ടു പേരാണ്. മകൾ: ഐശ്വര്യ മസ്കറ്റിൽ ഭർത്താവ് അരുണിനൊപ്പം. മറ്റൊരു മകൾ അശ്വതി ആയുർവേദ ഡോക്ടർ ആകാനുള്ള പഠനത്തിലാണ്.

ഇപ്പോൾ പ്രതിദിനം ശരാശരി 10,000 രൂപയുടെ വിറ്റുവരവുണ്ട്. ഇതിൽനിന്ന് 25 ശതമാനം വരെ അറ്റാദായം ലഭിക്കാം.

ഭാവി പദ്ധതികൾ

േസവ (കഴിക്കാൻ തയാർ ഇടിയപ്പം), അട, ദോശ മിക്സ് (കടലപ്പരിപ്പ്, ഉഴുന്നു പരിപ്പ്, ചെറുപയർ, കുരുമുളക്, എള്ള്, കായം എന്നിവ േചർന്ന മിക്സ്), കൊണ്ടാട്ടങ്ങൾ എന്നീ പാരമ്പര്യ ഭക്ഷ്യ വസ്തുക്കൾ അതേ രുചിയിൽ നിർമിക്കാൻ പദ്ധതിയുണ്ട്. ഇതിനായി സ്ഥലവും കെട്ടിടവും കണ്ടെത്തിക്കഴിഞ്ഞു. ഇതുവഴി പത്തു പേർക്ക് കൂടി തൊഴിൽ നൽകാനാകുമെന്നാണു  പ്രതീക്ഷ.

വിലാസം: 

രമാേദവി എം.

മഹിമ ഫുഡ് പ്രോഡക്ട്സ്,

പല്ലാവൂർ പി.ഒ., പാലക്കാട്

Read more: Lifestlye Malayalam Magazine