∙ എന്റെ ചിറ്റ വെറും വെള്ളക്കടലാസിൽ എഴുതി തന്ന വിൽപത്രപ്രകാരമുള്ള വസ്‌തുക്കൾ എന്റെ പേരിലാക്കി കിട്ടാൻ എന്താണു ചെയ്യേണ്ടത്? റജിസ്‌റ്റർ ചെയ്യാത്ത വിൽപത്രവസ്‌തു പോക്കുവരവു ചെയ്യാൻ സാധ്യമല്ലെന്ന് വില്ലേജും വിൽപത്രം റജിസ്‌റ്റർ ചെയ്‌തു തരാൻ സാധ്യമല്ലെന്ന് സബ്‌റജിസ്‌ട്രാറും പറയുന്നു. ചിറ്റയുടെ മരണ സർട്ടിഫിക്കറ്റും വിൽപത്ര വസ്‌തുവിന്റെ ആധാരവും ബാധ്യതാസർട്ടിഫിക്കറ്റും കൈവശമുണ്ട്. എന്തു ചെയ്യണം?
വിൽപത്രം വെള്ളക്കടലാസിൽത്തന്നെ എഴുതിയാൽ മതി. വിൽപത്രവുമായി ബന്ധപ്പെട്ട് യാതൊരു തർക്കവും നിലവിലില്ലാത്ത സ്‌ഥിതിക്കു നിങ്ങളുടെ പേരിൽ ചേർത്ത് തരുന്നില്ലായെങ്കിൽ സിവിൽ കോടതിയെ സമീപിക്കുക.
∙ വാടകക്കാരെ ഒഴിവാക്കാൻ
എന്റെ ഉടമസ്ഥതയിലുള്ള 1500 ചതുരശ്രയടി വിസ്‌തീർണമുള്ള കെട്ടിടം വാടകയ്‌ക്കു കൊടുത്തു. വാടക കിട്ടാതെ ആയപ്പോൾ റെന്റ് കൺട്രോൾ കോടതിയെ സമീപിച്ചു. കോടതി അനുകൂലമല്ല എന്നു മനസ്സിലായപ്പോൾ അവർ വാടകകുടിശിക കോടതിയിൽ കെട്ടി വച്ച് വാടകയ്‌ക്കു തുടരാൻ ശ്രമം നടത്തുന്നു. അതു സമ്മതിക്കേണ്ടി വരുമോ?
– ശ്രീകണ്ഠൻ നായർ, എറണാകുളം
സമ്മതിക്കേണ്ട ആവശ്യമില്ല. കരാർ കാലാവധി കഴിഞ്ഞാലും, നിങ്ങളുടെ സ്വകാര്യ ആവശ്യത്തിനും വാടക കുടിശിക ഉണ്ടായാലും കരാറിൽനിന്നു പിൻവാങ്ങാൻ കഴിയും. അതുപോലെ കോടതി വഴി വാടക കുടിശിക വാങ്ങിയെടുക്കാനും കഴിയും.
∙ കിട്ടാനുള്ള പണം വാങ്ങിയെടുക്കാൻ
എന്റെ കെട്ടിടം വാടകയ്‌ക്കു കൊടുത്ത കരാർ പ്രകാരം ഒന്നര ലക്ഷം രൂപ കിട്ടാനുണ്ട്. അഞ്ചു വർഷം കഴിഞ്ഞു. ഇനി എന്തു ചെയ്യാം?
– ജോയ് വി. ജെ ഗുരുവായൂർ
ലിമിറ്റേഷൻ പീരിയഡ് കഴിഞ്ഞതിനാൽ കോടതി വഴി ബാക്കി തുക വാങ്ങിയെടുക്കാൻ കഴിയില്ല.
∙ കരം സ്വീകരിക്കാൻ വഴിയുണ്ടോ?
എന്റെ ഭൂമി ലാൻഡ് സീലിങ്ങിൽ പെട്ടതായിരുന്നു എന്നു പറഞ്ഞു വില്ലേജ് ഓഫിസർ കരം സ്വീകരിക്കുന്നില്ല. ഇനി എന്താണു ചെയ്യേണ്ടത്?
– സന്തോഷ്, റാന്നി
ലാൻഡ് സീലിങ് കേസിൽനിന്ന് ഒഴിവാക്കപ്പെട്ടാൽ കരം സ്വീകരിക്കാൻ വില്ലേജ് ഓഫിസർക്ക് ഉത്തരവാദിത്തം ഉണ്ട്. ഇതിനായി മേൽ ഉദ്യോഗസ്‌ഥർക്ക് അപ്പീൽ കൊടുക്കുകയോ കോടതിയെ സമീപിക്കുകയോ ചെയ്യാം.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam