സയൻസ്, ആർട്സ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ പഠിച്ചാൽ സംസ്ഥാന സർക്കാർ വർഷം 75,000 രൂപ വരെ സ്കോളർഷിപ്പായി അനുവദിക്കും. കേരള സംസ്ഥാന ഹയർ എജ്യുക്കേഷൻ കൗണ്‍സിലാണ് സ്കോളർഷിപ് നൽകുന്നത്. പ്രഫഷനൽ കോഴ്സുകളോടുള്ള താൽപര്യം അമിതമായി വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ സമർഥരായ വിദ്യാർഥികളെ ആർട്സ്, സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമാണ് ഇത്.
ഓരോ വർഷവും ബിരുദ കോഴ്സുകൾക്ക് 3,000 പേർക്കും ബിരുദാനന്തര ബിരുദത്തിന് 1,500 പേർക്കുമാണ് തുക അനുവദിക്കുക. ഇതിൽ 50 ശതമാനം ജനറൽ വിഭാഗത്തിനാണ്. ഒബിസിക്ക് 27 ശതമാനം, എസ് സി, എസ് ടി വിഭാഗത്തിനും ബിപിഎൽ വിഭാഗത്തിനും പത്തു ശതമാനം വീതം. അംഗവൈകല്യമുള്ളവർക്ക് മൂന്നു ശതമാനവും. വൈകല്യം ഉള്ളവർക്ക് 25 ശതമാനം അധിക തുകയും നൽകും.
എങ്ങനെ അപേക്ഷിക്കണം?
അപേക്ഷ സമർപ്പിക്കേണ്ട സമയത്ത് സർക്കാർ പത്രപ്പരസ്യം നൽകും. താൽപര്യമുള്ളവർ ആ സമയത്ത് കോളജ് വഴി ഹയർ എജ്യുക്കേഷൻ കൗൺസിലിന് അപേക്ഷ സമർപ്പിക്കണം.
സ്കോളർഷിപ്പ് തുക
ഡിഗ്രി ഒന്നാം വർഷം 12,000 15,000
രണ്ടാം വർഷം 18,000 25,000
മൂന്നാം വർഷം 24,000 30,000
പിജി ഒന്നാം വർഷം 40,000 50,000
രണ്ടാം വർഷം 60,000 75,000
ഇതിനു പുറമേ പത്താം ക്ലാസിനു ശേഷമുള്ള ഉന്നത പഠനത്തിനു സംസ്ഥാന സർക്കാർ പല സഹായങ്ങളും നൽകുന്നു. അവയിൽ ചിലതു പരിചയപ്പെടാം. വിശദവിവരങ്ങൾ www.dcescholarships.kerala.gov.in എന്ന സെറ്റിൽ നിന്ന് അറിയാം.
ന്യുനപക്ഷ വിദ്യാർഥിനികൾക്ക്
1. പോസ്റ്റ് മെട്രിക് സ്കോളർഷിപ്
കുടുംബവരുമാനം– വർഷം രണ്ടു ലക്ഷം രൂപ വരെ.
ആർക്കെല്ലാം ?–പ്ലസ് വൺ, ഐടിഐ, ഐടിസി, ടെക്നിക്കൽ, വൊക്കേഷനൽ ഹയർ െസക്കൻഡറി കോഴ്സുകൾ, ഡിഗ്രി, പിജി എന്നിവയിൽ ഒന്നാം വർഷം പഠിക്കുന്ന മുസ് ലിം, ക്രിസ്ത്യൻ തുടങ്ങിയ ന്യനപക്ഷ വിദ്യാർഥിനികൾക്ക്.
2. സി. എച്ച്. മുഹമ്മദു കോയ സ്കോളർഷിപ്
കുടംബവരുമാനം– വർഷം 4.5 ലക്ഷം രൂപ വരെ
ആർക്കെല്ലാം?– മുസ് ലിം, ലാറ്റിൻ ക്രിസ്ത്യൻ,
കൺവേർട്ടഡ് ക്രിസ്്ത്യൻ പെൺകുട്ടികൾക്ക്. സർക്കാർ എയ്ഡഡ്, സെൽഫ് ഫിനാൻസിങ് കോളജുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.
50 ശതമാനം മാർക്ക് വേണം.
എത്ര വീതം?– ബിരുദം– വർഷം 5,000 രൂപ (3,000 പേർക്ക്), പി.ജി– 6,000 രൂപ (1000 പേർക്ക്),
പ്രഫഷനൽ കോഴ്സ്– 7,000 രൂപ (1,000 പേർക്ക്) ഹോസ്റ്റൽ സ്റ്റൈപൻഡ്– 13,000 രൂപ
(2,000 പേർക്ക്).
ക്രീമിലെയർ അല്ലാത്തവർക്ക്
(സെൻട്രൽ സെക്ടർ സ്കോളർഷിപ്)
വരുമാനം– വർഷം ആറു ലക്ഷം രൂപ വരെ.
ക്രീമിലെയർ വിഭാഗത്തിൽ പെട്ടവരാകരുത്.
വർഷം എത്ര? ബിരുദം–10,000 രൂപ, പി.ജി–20,000, രൂപ
പ്രഫഷനൽ കോഴ്സ്– മൂന്നു വർഷം മാസം 1,000 രൂപ വീതവും 4–5 വർഷങ്ങളിൽ മാസം 2,000 രൂപ വീതവും.
മെരിറ്റ് സ്കോളർഷിപ്
വരുമാന പരിധി– ഒരു ലക്ഷം രൂപ വരെ
എത്ര?– ബിരുദം– മാസം 1250 രൂപ (300 പേർക്ക് )
പിജി– മാസം 1500 രൂപ വീതം (150 പേർക്ക്)
ഹിന്ദി പഠിക്കുന്നവർക്ക് മാസം 500 രൂപ
എത്ര? ബിരുദം– മാസം 500 രൂപ വീതം 180 പേർക്ക്,
പിജി–മാസം 1000 രൂപ വീതം 59 പേർക്ക്
ആർക്ക്? നിലവിൽ ഹിന്ദി ഒരു വിഷയമായി പഠിക്കണം
സംസ്കൃതം പഠിച്ചാൽ 200 രൂപ
മാസം 200 രൂപ വീതം 55 ബിരുദ വിദ്യാർഥികൾക്കും ബിരുദാനന്തര ബിരുദക്കാർക്ക് 25 എണ്ണവും. നിലവിൽ സംസ്കൃതം ഒരു വിഷയമായി പഠിക്കണം.
ഹ്രസ്വകാല ഇന്റേൺഷിപ്പിന് മാസം 10,000
പിഎച്ച്ഡി, എംഎഫിൽ, പിജി എന്നിവയ്ക്കുള്ള ഹ്രസ്വകാല ഇന്റേൺഷിപ്പിനായി 8,000 മുതൽ 10,000 രൂപ വരെ കിട്ടും. പിജിക്ക് ഒന്നും എംഫില്ലിനു രണ്ടും പിഎച്ച്ഡിക്ക് നാലും മാസത്തേക്കാണ് തുക.
അന്ധർക്കും വൈകല്യമുള്ളവർക്കും
അന്ധതയോ അംഗവൈകല്യമോ ഉള്ളവർക്ക് പഠനത്തിന് 2.5 ലക്ഷം രൂപ വരെ സഹായം അനുവദിക്കും. ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് 4.5 ലക്ഷം രൂപ വരെയും.
അർഹതയില്ലാത്തവർ തട്ടിയെടുക്കുന്നു
കോടികളുടെ സ്കോളർഷിപ് തട്ടിപ്പുകളെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുകയാണിപ്പോൾ. അതിനു പ്രധാന കാരണം അർഹതയുള്ളവർ അപേക്ഷിക്കുന്നില്ലെന്നതാണ്. അപേക്ഷിക്കുന്നവരെ ഒഴിവാക്കാൻ ഔദ്യോഗിക തലത്തിൽ വലിയ ഒത്തുകളിയുമുണ്ട്. ഇങ്ങനെ സർക്കാർ പണം പലർ ചേർന്ന് ആസൂത്രിതമായി തട്ടിയെടുക്കുമ്പോൾ അർഹതയുള്ളവർ പണമില്ലാത്തതിനാൽ പഠനം ഉപേക്ഷിക്കേണ്ടി വരുന്നു. സർക്കാർ സഹായത്തെക്കുറിച്ചുള്ള അറിവില്ലായ്മ, നേടാനുള്ള ബുദ്ധിമുട്ട് എന്നിവ മൂലം പലരും അപേക്ഷിക്കാത്തതാണു കാരണം. അത് മാറണം. പദ്ധതികളെ അറിയുകയും അർഹതയുള്ളതു നേടിയെടുക്കാൻ വിദ്യാർഥികളും രക്ഷിതാക്കളും മുന്നോട്ടു വരുകയും ചെയ്യണം.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam