വാട്സ്ആപ്പിലൂടെ നഗ്ന ദൃശ്യങ്ങളും വിഡിയോയും അയച്ചെന്ന പരാതിയുമായി യുവതി. സിനിമാതാരവും മോഡലുമായ ജിപ്സ ബീഗമാണ് ആരോപണവുമായി രംഗത്തെത്തിയത്. വാട്സ്ആപ്പ് വഴി തനിക്ക് രാത്രി സമയത്ത് ഒരാൾ നഗ്ന ദൃശ്യങ്ങളും വിഡിയോയും അയച്ചെന്നും അയാൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോവുകയാണെന്നും ജിപ്സ സമൂഹ മാധ്യമത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാട്സാപ്പ് വഴി നഗ്ന ദൃശ്യങ്ങളും വിഡിയോയും അയച്ചെന്ന പരാതിയുമായി യുവതി. സിനിമാതാരവും മോഡലുമായ ജിപ്സ ബീഗമാണ് ആരോപണവുമായി രംഗത്തെത്തിയത്. വാട്സാപ്പ് വഴി തനിക്ക് രാത്രി സമയത്ത് ഒരാൾ നഗ്ന ദൃശ്യങ്ങളും വിഡിയോയും അയച്ചെന്നും അയാൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോവുകയാണെന്നും ജിപ്സ സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. ഫെയ്സ് ബുക്കിൽ യുവാവിന്റെ ചിത്രങ്ങളും പങ്കുവച്ചു. യുവാവിനെ മനസിലാകുന്നവര്‍ അറിയിക്കണമെന്നും ജിപ്സ സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. 

ജിപ്സ ബീഗം, Image Credits: Instagram/jipsabeegamsadaf

‘ഒരുപാട് പേർ അനുഭവിച്ചതായിരിക്കാം സൈബർ അറ്റാക്കിന് ഇരയാകുക എന്നത്. ഒരുപാട് തവണ അങ്ങനെ സംഭവിച്ചെങ്കിലും അത് ഞാൻ കാര്യമാക്കി എടുക്കാതെ വിട്ടതാണ്. സിനിമ ചെയ്തെന്നോ, മോഡലിങ് ചെയ്തെന്നോ വച്ച് മറ്റുള്ളവർക്ക് നമ്മളെ തോന്നിവാസം പറയാനുള്ളതല്ല. അതെല്ലാം നമ്മുടെ പാഷനാണ്. സാധാരണ ഇത്തരത്തിൽ അശ്ലീല മെസേജുകളോ സൈബർ അറ്റാക്കോ വന്നാൽ അത് ബ്ലോക്ക് ചെയ്യുകയാണ് ചെയ്യുന്നത്. എന്നാൽ ചിലർ ബ്ലോക്ക് ചെയ്തിട്ടും പിന്നാലെ നടന്ന് അറ്റാക്ക് ചെയ്യുന്നുണ്ട്. അവരുടെ വിവരങ്ങളെല്ലാം പൊലീസിന് കൈമാറിയിരുന്നു. എന്നാൽ അതൊന്നും സമൂഹ മാധ്യമത്തിലൂടെ മറ്റുള്ളവരെ അറിയിച്ചിരുന്നില്ല. നിയമത്തിന്റെ വഴിക്ക് പോകാമെന്നാണ് കരുതിയത്. 

ജിപ്സ ബീഗം, Image Credits: Instagram/jipsabeegamsadaf
ADVERTISEMENT

എന്നാൽ കഴിഞ്ഞ ദിവസം രാത്രിയാണ് യാതൊരു പരിചയവുമില്ലാത്തൊരാൾ മെസേജ് അയക്കുന്നത്. വാട്സാപ്പ് നമ്പറിലേക്ക് നഗ്ന ദൃശ്യങ്ങളും വിഡിയോയും അയച്ചു. അധികം പ്രായമില്ലാത്ത പയ്യനാണ്. അവന്റെ മുഖം അതിൽ വ്യക്തമാണ്. എത്ര ധൈര്യത്തിലാണ് അത് ചെയ്തതെന്ന് അറിയില്ല. ഒരിക്കൽ മാത്രം ഓപ്പൺ ചെയ്യുന്ന രീതിയിലാണ് അയച്ചത്. തിരിച്ച് നിങ്ങൾ ആരാണെന്ന് ചോദിച്ചപ്പോൾ ബ്ലോക്ക് ചെയ്ത് പോയി. നിയമപരമായി ഇക്കാര്യം മുന്നോട്ട് പോകാനാണ് തീരുമാനിച്ചത്. എന്നാൽ അത് ആരാണ് എന്താണെന്ന് അറിയണം. താൽപര്യമുള്ളവരോട് അവർ ഇങ്ങനെ ചെയ്തോട്ടെ. എന്തിനാണ് മറ്റുള്ളവരോട് ഇങ്ങനെ ചെയ്യുന്നത്. ഇതുപോലെയുള്ളവർ പിഞ്ചു കുഞ്ഞിനെ കിട്ടിയാല്‍ എന്താണ് ചെയ്യുക. ഇവരുടെ വീട്ടുകാരോ അയൽവാസികളോ സുരക്ഷിതരാണോ? എന്നാൽ ചിലർ പറയുന്നത് ഞാൻ സ്ലീവ് ലെസ് വസ്ത്രമിടുന്നു എന്നൊക്കെ. എന്നാൽ സ്ലീവ്‍ലെസ് വസ്ത്രമിടുന്നത് ഒരു സ്ത്രീയെ വായിതോന്നിയത് വിളിച്ച് പറയാനുള്ള സമ്മതപത്രമാണോ? 

ഏതറ്റം വരെ ഇക്കാര്യത്തിൽ മുന്നോട്ട് പോകാനും തയാറാണ്. ഞാൻ പ്രതികരിക്കുന്ന ആളാണ്. അതിന് പറ്റാത്ത ഒരാൾക്കാണ് ഇങ്ങനെ വരുന്നതെങ്കിലോ? ഇതുപോലെയൊക്കെ ചെയ്യണമെങ്കിൽ അയാൾക്ക് എന്ത് ധൈര്യമാണ്. മനോരോഗിയെന്നോ മദ്യത്തിന്റെ ലഹരിയിൽ ചെയ്ത് പോയതെന്നോ പറയുമോ ഇനി. ഇങ്ങനെ ഓരോന്നിന്റെ മുകളിലാമാണ് പലരും പിഞ്ചു കുട്ടികളോട് പോലും പലതും ചെയ്യുന്നത്. ഞാൻ അവന്റെ ചിത്രങ്ങളും വിഡിയോയും ഇട്ടപ്പോൾ പലരും അവനെ സപ്പോർട്ട് ചെയ്യുന്നു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്. സ്വന്തം വീട്ടിലുള്ളവനാണെങ്കിൽ പോലും അവനെ തള്ളിപ്പറയുകയാണ് വേണ്ടത്. ഇത് നിയമപരമായി നേരിടും. ഈ ഞരമ്പ് രോഗം ഇതോടുകൂടി അവസാനിക്കണം’. ജിപ്സ വിഡിയോയിൽ പറഞ്ഞു. 

ജിപ്സ ബീഗം, Image Credits: Instagram/jipsabeegamsadaf