പുഷ്പ എന്ന ബെംഗളൂരു നിവാസി ഒരു സാധാരണക്കാരിയാണ്. ഗവേഷണ സ്ഥാപനത്തിൽ തുച്ഛമായ വേദനത്തിൽ ജോലി ചെയ്യുന്ന പുഷ്പ പക്ഷേ വ്യത്യസ്തയാകുന്നത് അവർ ചെയ്യുന്ന കർമത്തിലൂടെയാണ്. മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് എന്നും ആഗ്രഹിച്ചിരുന്ന പുഷ്പ അതിനായി കണ്ടെത്തിയ വഴി അനേകർക്ക് പ്രയോജനമാകുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുഷ്പ എന്ന ബെംഗളൂരു നിവാസി ഒരു സാധാരണക്കാരിയാണ്. ഗവേഷണ സ്ഥാപനത്തിൽ തുച്ഛമായ വേതനത്തിൽ ജോലി ചെയ്യുന്ന പുഷ്പ പക്ഷേ വ്യത്യസ്തയാകുന്നത് അവർ ചെയ്യുന്ന കർമത്തിലൂടെയാണ്. മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് എന്നും ആഗ്രഹിച്ചിരുന്ന പുഷ്പ അതിനായി കണ്ടെത്തിയ വഴി അനേകർക്ക് പ്രയോജനമാകുന്ന ഒന്നായിരുന്നു. ഭിന്നശേഷിക്കാരായ നൂറുകണക്കിനാളുകൾക്ക് പരീക്ഷ എഴുതാൻ സഹായിക്കുന്ന എഴുത്തുകാരിയാണ് പുഷ്പ. 

പുഷ്പ പരീക്ഷയെഴുതാൻ സഹായിക്കുന്നു, Image Credits: facebook/Pushpa Preeya

ബെംഗളൂരു നിവാസിയായ പുഷ്പ എൻ.എം. ഒരു എഴുത്തുകാരിയാണ്, നൂറുകണക്കിന് ഭിന്നശേഷിക്കാർക്ക് അവരുടെ പരീക്ഷകൾ പൂർത്തിയാക്കാൻ സഹായിച്ചിട്ടുണ്ട്. 2007 ലെ ഒരു ബസ് യാത്രയാണ് പുഷ്പയുടെ ജീവിതം മാറ്റിമറിച്ചത്. ആ യാത്രയിൽ പുഷ്പ കാഴ്ച വൈകല്യമുള്ള ഒരാളെ കണ്ടുമുട്ടി, ഇരുവരും സംസാരിക്കാൻ തുടങ്ങി. സംസാരത്തിനിടെ പുഷ്പയുടെ ജീവിതം മാറ്റിമറിച്ച ഒരു അഭ്യർഥന അയാൾ നടത്തി. അദ്ദേഹം ഒരു വിദ്യാർഥിയായിരുന്നു, അവന്റെ പരീക്ഷയ്ക്ക് എഴുത്തുകാരിയാകാമോ എന്ന് തന്നോട് ചോദിച്ചു. അദ്ദേഹം അഭിമുഖീകരിക്കുന്ന കഷ്ടപ്പാടുകൾ  മനസിലാക്കിയ താൻ ആ അഭ്യർത്ഥന അംഗീകരിക്കുകയായിരുന്നുവെന്ന് പുഷ്പ പറയുന്നു. 

പുഷ്പ, Image Credits: facebook/Pushpa Preeya
ADVERTISEMENT

അന്നു മുതൽ, തന്റെ ജീവിതത്തിലെ കഴിഞ്ഞ 16 വർഷം സൗജന്യമായി പരീക്ഷ എഴുതാൻ കഴിയാത്തവർക്കായി പുഷ്പ സമർപ്പിച്ചു. സിവിൽ സർവീസ് പരീക്ഷകൾ, സ്കൂൾ പരീക്ഷകൾ, ബിരുദ, ബിരുദാനന്തര, പിഎച്ച്ഡി പരീക്ഷകൾ  ഉൾപ്പെടെ 1086 പരീക്ഷകൾ ഇതുവരെ പുഷ്പ എഴുതി. മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ താൻ എപ്പോഴും ആഗ്രഹിക്കുന്നുവെന്നാണ് ഈ ദൗത്യത്തെ കുറിച്ച് പുഷ്പയ്ക്ക് പറയാനുള്ളത്. 

2021 മുതൽ പുഷ്പ ഈ തൊഴിൽ മുഴുവൻ സമയവും പിന്തുടരുന്നുണ്ട്. ഒപ്പം നഗരത്തിലെ ഒരു ഗവേഷണ വികസന കമ്പനിയിൽ ജോലിയും നോക്കുന്നു.

പുഷ്പ പരീക്ഷയെഴുതാൻ സഹായിക്കുന്നു, Image Credits: facebook/Pushpa Preeya
ADVERTISEMENT

ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ പരീക്ഷകൾ എഴുതിയിട്ടുണ്ട്. 2019-ൽ നാരി ശക്തി പുരസ്‌കാരം നൽകി  നാട്  ഈ വനിതയെ ആദരിക്കുകയും ചെയ്തു. കഷ്ടപ്പെടുന്നവരെ തന്നാലാകും വിധം സഹായിക്കുക എന്ന ധീരമായ തീരുമാനമെടുത്ത് ഇത്തരമൊരു മനോഹരവും ഹൃദയഹാരിയുമായ കാര്യം ചെയ്യാൻ പുഷ്പയ്ക്ക് തോന്നിയ നിമിഷത്തെ നമുക്ക് പ്രശംസിക്കാം.

പുഷ്പ പരീക്ഷയെഴുതാൻ സഹായിക്കുന്നു, Image Credits: facebook/Pushpa Preeya