ബോളിവുഡിന്റെ പ്രിയപ്പെട്ട താരജോഡികളാണ് ദീപിക പദുക്കോണും റൺവീർ സിങ്ങും. അടുത്തിടെയാണ് ഇരുവരും അഞ്ചാം വിവാഹ വാർഷികം ആഘോഷിച്ചത്. ജീവിതത്തിലെ പുതിയ തലത്തിലേക്ക് കടക്കുന്നതിനെ കുറിച്ചും അമ്മയാകാനുള്ള താൽപര്യത്തെ കുറിച്ചുമെല്ലാം ദീപിക പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഒരു ദേശീയ മാധ്യമത്തിന് നർകിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡിന്റെ പ്രിയപ്പെട്ട താരജോഡികളാണ് ദീപിക പദുക്കോണും രൺവീർ സിങ്ങും. അടുത്തിടെയാണ് ഇരുവരും അഞ്ചാം വിവാഹ വാർഷികം ആഘോഷിച്ചത്. ജീവിതത്തിന്റെ പുതിയ തലത്തിലേക്ക് കടക്കുന്നതിനെ കുറിച്ചും അമ്മയാകാനുള്ള താൽപര്യത്തെ കുറിച്ചുമെല്ലാം ദീപിക പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്  കുട്ടികളെ കുറിച്ച് ദീപിക മനസ്സു തുറന്നത്. 

തന്റെ മാതാപിതാക്കൾ തന്നെ വളർത്തിയ രീതിയിൽ കുട്ടികളെയും വളർത്താനാണ് ആഗ്രഹമെന്ന് ദീപിക പറഞ്ഞു. ‘രൺവീറും ഞാനും കുട്ടികളെ സ്നേഹിക്കുന്നു. ഞങ്ങൾ ഞങ്ങളുടെ സ്വന്തം കുടുംബം തുടങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്. എന്റെ കുടുംബത്തിലുള്ളവർ എപ്പോഴും പറയും എനിക്ക് ഇതുവരെ യാതൊരു മാറ്റവും വന്നിട്ടില്ല, ചെറുപ്പത്തിലുള്ള അതേ സ്വഭാവമാണ് എന്നെല്ലാം. അതെല്ലാം എന്നെ വളർത്തിയതിന്റെ ഗുണമാണ്. എന്റെ കുടുംബമാണ് അതിന് കാരണം. അതേ മൂല്യങ്ങൾ ഞങ്ങളുടെ കുട്ടികളിലും വളർത്തിയെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’. ദീപിക വ്യക്തമാക്കി.

രൺവീറും ദീപികയും, Image Credits: Instagram/deepikapadukone
ADVERTISEMENT

ഗ്ലാമറിന്റെയും പണത്തിന്റെയും ലോകത്ത് വീട്ടുകാർ തന്നെ ഒരിക്കലും ഒരു സെലിബ്രറ്റിയായി കണ്ടിട്ടില്ലെന്നും ദീപിക പറഞ്ഞു. ‘വീട്ടിൽ ഇതുവരെയും ഒരാളു പോലും എന്നെ ഒരു സെലിബ്രറ്റിയായി കണ്ടിട്ടില്ല. ഞാനൊരു മകളും സഹോദരിയുമാണ് . അത് മാറ്റാൻ എനിക്ക് യാതൊരു താൽപര്യവുമില്ല’. ദീപിക. 

തിരക്കുകൾ കാരണം പലപ്പോഴും ഭർത്താവിനും വീട്ടുകാർക്കുമൊപ്പം സമയം ചെലവഴിക്കുന്നതിന് തടസ്സമാകാറുണ്ടെന്നും എന്നാലും കിട്ടുന്ന സമയങ്ങളിലെല്ലാം രൺവീറിനും വീട്ടുകാർക്കുമെല്ലാം ഒപ്പമുണ്ടാകാൻ ശ്രമിക്കാറുണ്ടെന്നും താരം വ്യക്തമാക്കി. 2023 നവംബർ 15 ന് ആണ് രൺവീർ സിങ്ങും ദീപിക പദുകോണും തങ്ങളുടെ അഞ്ചാം വിവാഹ വാർഷികം ആഘോഷിച്ചത്. 

ദീപിക–രൺവീർ വിവാഹ വിഡിയോയിൽ നിന്നും