ഈ സ്ത്രീ എന്തിനാണ് കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത്? വിഡിയോ പങ്കുവച്ച് യുവാവ്, സമൂഹ മാധ്യമങ്ങളിൽ വിമർശനം
പല തരത്തിൽ ഭക്ഷണം കഴിക്കുന്നവരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ. ചിലർക്ക് കൈ കൊണ്ട് ഭക്ഷണം കഴിക്കുന്നതാണ് ഇഷ്ടമെങ്കിൽ മറ്റു ചിലർക്ക് സ്പൂണോ മറ്റോ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതാണ് ഇഷ്ടം. സാധാരണയായി നമ്മുടെ നാട്ടിൽ ഭക്ഷണം ആളുകള്‍ കഴിക്കുന്നത് കൈ ഉപയോഗിച്ചാണ്. കൈ കൊണ്ട് ഭക്ഷണം കഴിക്കുന്നതിന് ഒരു

പല തരത്തിൽ ഭക്ഷണം കഴിക്കുന്നവരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ. ചിലർക്ക് കൈ കൊണ്ട് ഭക്ഷണം കഴിക്കുന്നതാണ് ഇഷ്ടമെങ്കിൽ മറ്റു ചിലർക്ക് സ്പൂണോ മറ്റോ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതാണ് ഇഷ്ടം. സാധാരണയായി നമ്മുടെ നാട്ടിൽ ഭക്ഷണം ആളുകള്‍ കഴിക്കുന്നത് കൈ ഉപയോഗിച്ചാണ്. കൈ കൊണ്ട് ഭക്ഷണം കഴിക്കുന്നതിന് ഒരു യുവതിയെ വിമർഷിച്ച് എക്സിൽ പങ്കുവച്ചൊരു വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
ജസ് ബി (JusB) എന്ന യൂസർ എക്സിൽ പങ്കുവച്ച വിഡിയോ ആണ് ശ്രദ്ധനേടുന്നത്. ഇയാൾ അമേരിക്കൻ സ്വദേശിയാണെന്നാണ് ബയോയിൽ കുറിച്ചത്. വിമാനത്താവളത്തിൽ നിന്നും യുവതി കൈ കൊണ്ട് ഭക്ഷണം കഴിക്കുന്ന വിഡിയോ ആണ് പങ്കുവച്ചത്. ‘എന്റെ അടുത്തിരിക്കുന്ന സ്ത്രീ വൃത്തിയില്ലാത്ത ഈ എയർപോർട്ടിൽ എന്തിനാണ് കൈ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നത്’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്.
എന്നാൽ, വിഡിയോ വൈറലായതോടെ ഇത് പങ്കുവച്ചയാൾക്കെതിരെ ട്രോളുകളും വിമർശനങ്ങളും നിറയുകയാണ്. അവര്‍ കൈ കൊണ്ട് ഭക്ഷണം കഴിക്കുന്നതിനെന്താണ് പ്രശ്നം എന്ന ചോദ്യമാണ് വിഡിയോയ്ക്ക് താഴെ പലരും ചോദിക്കുന്നത്. ഓരോ നാട്ടിലും ഓരോ സംസ്കാരമാണ്, ചിലർ കൈ കൊണ്ട് ഭക്ഷണം കഴിക്കും മറ്റു ചിലർ സ്പൂൺ പോലുള്ള സാധനങ്ങൾ ഉപയോഗിച്ച് ഭക്ഷണം കഴിക്കും, അതെല്ലാം അവരുടെ ഇഷ്ടമാണ്, അതിൽ എന്താണ് കുഴപ്പം. എന്നെല്ലാമാണ് വിമർശനങ്ങളുയരുന്നത്.
സമ്മതമില്ലാതെ യുവതിയുടെ വിഡിയോ എടുത്തതിനും സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങളുയരുന്നുണ്ട്. നിങ്ങൾക്ക് ബുദ്ധിയില്ലെന്നാണ് തോന്നുന്നത്. അല്ലെങ്കിൽ ഓരോ നാട്ടിൽ ഓരോ രീതിയാണെന്ന കാര്യം നിങ്ങൾ മനസ്സിലാക്കുമായിരുന്നില്ലേ, എന്നെല്ലാം കമന്റുകളുണ്ട്. 24 മില്യൺ ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്.