20 കിലോ കുറഞ്ഞു, ഇനിയും 6 കിലോ; സ്ത്രീയായിരിക്കുക എന്നത് അദ്ഭുതം: സോനം കപൂർ
2022 ഓഗസ്റ്റ് 20നാണ് സോനം കപൂർ ആൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയായ ശേഷം മാതൃത്വത്തിലേക്കുള്ള യാത്രയും വെല്ലുവിളികളുമെല്ലാം താരം തുറന്നു പറഞ്ഞിരുന്നു. പ്രസവത്തിന് ശേഷം തന്റെ ശരീരഭാരം കുറച്ചെന്നു പറഞ്ഞിരിക്കുകയാണ് സോനം കപൂർ. ഒരു മിറർ സെൽഫി പങ്കുവച്ചു കൊണ്ടാണ് 20 കിലോ ഭാരം കുറഞ്ഞെന്ന കാര്യം താരം

2022 ഓഗസ്റ്റ് 20നാണ് സോനം കപൂർ ആൺകുഞ്ഞിന് ജന്മം നൽകിയത്. മാതൃത്വത്തിലേക്കുള്ള യാത്രയും വെല്ലുവിളികളുമെല്ലാം താരം തുറന്നു പറഞ്ഞിരുന്നു. പ്രസവത്തിന് ശേഷം തന്റെ ശരീരഭാരം കുറച്ചതിനെ കുറിച്ച് പറയുകയാണ് സോനം കപൂർ. ഒരു മിറർ സെൽഫി വിഡിയോ പങ്കുവച്ചു കൊണ്ടാണ് 20 കിലോ ഭാരം കുറഞ്ഞെന്ന കാര്യം താരം ആരാധകരുമായി പങ്കുവച്ചത്.
ഒരു സ്‌പോർട്‌സ് ബ്രായും ടൈറ്റ്സും ധരിച്ചാണ് സോനം വിഡിയോയിലെത്തിയത്. ‘കൊള്ളാം, 20 കിലോ കുറഞ്ഞു. ഇനി 6 കിലോ കൂടി കുറയ്ക്കണം’ എന്ന കുറിപ്പോടു കൂടിയാണ് ചിത്രം പങ്കുവച്ചത്.
ഇതാദ്യമായല്ല സോനം കപൂർ തന്റെ പ്രസവാനന്തര ശാരീരിക മാറ്റത്തെ കുറിച്ച് തുറന്നുപറയുന്നത്. കഴിഞ്ഞയാഴ്ച, ഒരു ലെഹങ്ക സെറ്റിലുള്ള ചിത്രവും താരം പങ്കുവച്ചിരുന്നു. അതിസുന്ദരിയായുള്ള ചിത്രത്തിനൊപ്പം അന്ന് താരം പങ്കുവച്ച കുറിപ്പും വൈറലായിരുന്നു.
“ഞാൻ വീണ്ടും എന്നെപ്പോലെയെന്ന് തോന്നാൻ 16 മാസമെടുത്തു. ക്രാഷ് ഡയറ്റുകളും ഭ്രാന്തൻ വർക്കൗട്ടുകളും ഇല്ലാതെ സാവധാനം സ്ഥിരതയുള്ള സ്വയം പരിചരണവും ശിശു സംരക്ഷണവും മാത്രം. ഞാൻ ഇതുവരെ പൂർണമായും ഭാരം കുറയ്ക്കുന്നതിലേക്ക് എത്തിയിട്ടില്ല. പക്ഷേ, ഞാൻ ആഗ്രഹിക്കുന്നതിനടുത്തെത്തി. എന്റെ ശരീരത്തിന് വളരെ നന്ദിയുണ്ട്, അത് എത്ര അവിശ്വസനീയമായിരുന്നു. ഒരു സ്ത്രീ ആയിരിക്കുക എന്നത് അദ്ഭുതകരമായ കാര്യമാണ്. ”– സോനം കുറിച്ച്.
നീണ്ടകാലത്തെ പ്രണയത്തിന് ശേഷം 2018-ലാണ് സോനവും ആനന്ദ് അഹൂജയും വിവാഹിതരായത്. നാലു വര്‍ഷത്തിന് ശേഷം 2022 ഓഗസ്റ്റ് 20-ന് ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്നു. കുഞ്ഞിന്റെ പേര് വായു കപൂര്‍ അഹൂജ എന്നാണ്.