വനിതാദിനത്തോടനുബന്ധിച്ച് കോളജ് വിദ്യാർഥനികൾക്കായി മനോരമ ഓൺലൈൻ ജെയിൻ യൂണിവേഴ്സിറ്റിയുടെ സഹായത്തോടെ നടത്തുന്ന ‘എംപവർ ഹെർ’ ഇന്റർ കോളേജിയേറ്റ് മത്സരങ്ങള്‍ക്ക് തുടക്കം. കൊച്ചി കാക്കനാട്ടെ ജെയിൻ യൂണിവേഴ്സിറ്റി ക്യാംപസിൽ വച്ച് നടക്കുന്ന മത്സരത്തിൽ കേരളത്തിലുടനീളമുള്ള അമ്പതിലധികം കോളജുകളിൽ നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൻസ്ട്രൽ കപ്പിനെ പറ്റിയും മെൻസ്ട്രേഷനെ പറ്റിയുമുള്ള അവബോധം ആദ്യം പുരുഷൻമാരിലാണ് വളർത്തേണ്ടതെന്ന് എറണാകുളം എംപി ഹൈബി ഈഡൻ. ആർത്തവ ദിനങ്ങളില്‍ സ്ത്രീകളുടെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ ഇത് അത്യാവശ്യമാണെന്നും ഹൈബി ഈഡൻ പറഞ്ഞു. മനോരമ ഓൺലൈൻ ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്ന് നടത്തിയ ഇന്റർകോളേജിയേറ്റ് മീറ്റ് ‘എംപവർ ഹെർ’ പരിപാടിയിലെ ബ്രാൻഡിങ് മത്സരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഹൈബി ഈഡൻ എംപി വിദ്യാർഥികള്‍ക്കൊപ്പം, ചിത്രം: മനോരമ ഓൺലൈൻ

എംപിയുടെ നേതൃത്വത്തിൽ നടത്തുന്ന മെൻസ്ട്രൽ കപ്പ് ക്യാംപെയിനെ പറ്റിയും അദ്ദേഹം പരിപാടിയിൽ സംസാരിച്ചു. ‘2 വർഷം മുമ്പ് ആരംഭിച്ച പദ്ധതിക്ക് ഇപ്പോള്‍ വലിയ പിന്തുണയാണ്. 1 ലക്ഷം മെൻസ്ട്രൽ കപ്പ് വിതരണമെന്ന 4 മാസം നീണ്ടു നിന്ന പദ്ധതിയിലൂടെ വിവിധ മേഖലകളിലുള്ള സ്ത്രീകളിൽ മെന്‍സ്ട്രൽ കപ്പിനെ കുറിച്ചുള്ള അവബോധം വളർത്തിയെടുക്കാനായി. കോളജുകൾ, അങ്കണവാടികൾ, സ്കൂളുകൾ എന്നിവിടങ്ങിലെത്തി പലരിലും മെൻസ്ട്രൽ കപ്പിന്റെ ഉപയോഗത്തെ പറ്റിയുള്ള അവബോധം വളർത്തിയെടുത്തു.  ‘ഫീൽ ദ പെയിൻ’ എന്ന ക്യാംപെയിനും വലിയ തോതിൽ ആളുകൾ ഏറ്റെടുത്തു. മെൻസ്ട്രൽ കപ്പ് വലിയ മാറ്റമാണ് മെൻസ്ട്രൽ ഹൈജീനിൽ ഉണ്ടാക്കിയത്’. ഹൈബി ഈഡൻ എംപി പറഞ്ഞു.

‘എംപവർ ഹെർ’ ഇന്റർ കോളേജിയേറ്റ് മത്സരത്തിലെ ബ്രാൻഡിങ് ഗെയിം മൽസരത്തിൽ നിന്നും. ചിത്രം: മനോരമ ഓൺലൈൻ
ADVERTISEMENT

കൊച്ചി കാക്കനാട്ടെ ജെയിൻ യൂണിവേഴ്സിറ്റി ക്യാംപസിൽ വച്ച് നടക്കുന്ന മത്സരത്തിൽ കേരളത്തിലുടനീളമുള്ള അമ്പതിലധികം കോളജുകളിൽ നിന്ന് മൂന്നൂറിലധികം വിദ്യാർഥിനികൾ പങ്കെടുത്തു. മത്സരത്തിൽ തൃശ്ശൂർ സേക്രട്ട് ഹാർട്സ് കോളജ് ഒന്നാംസ്ഥാനവും ആലുവ യുസി കോളജ് രണ്ടാംസ്ഥാനവും എസ്‌സിഎംഎസ് കോളജ് കൊച്ചി മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

‘എംപവർ ഹെർ’ ഇന്റർ കോളേജിയേറ്റ് മത്സരത്തിലെ ബ്രാൻഡിങ് ഗെയിം മൽസരത്തിൽ നിന്നും. ചിത്രം: മനോരമ ഓൺലൈൻ

Read Also: വനിതാ ദിനം: വിദ്യാർഥിനികൾക്കു മത്സരവുമായി മനോരമ ഓൺലൈൻ; സൗജന്യ റജിസ്ട്രേഷൻ, വിജയികൾക്ക് ക്യാഷ് പ്രൈസ്

‘എംപവർ ഹെർ’ ഇന്റർ കോളേജിയേറ്റ് മത്സരത്തിൽ വിധികർത്താവായി എത്തിയ ഹൈബി ഈഡൻ എംപി. ചിത്രം: മനോരമ ഓൺലൈൻ
ADVERTISEMENT

 എറണാകുളം എംപി ഹൈബി ഈഡൻ, ഫെമിസേഫ് കോ–ഫൗണ്ടർ നൂറിൻ ആയിഷ, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷേറ്റീവ് ഡയറക്ടർ ഡോ. ടോം ജോസഫ്, ബ്രഹ്മ ലേണിങ് സൊലൂഷ്യൻസ് സിഇഒ എ.ആർ ര‍ഞ്ജിത്ത്, ജെയിൻ യൂണിവേഴ്സിറ്റി മാനേജ്മെന്റ് സ്റ്റഡീസ് മേധാവി ഡോ.സിമി കുര്യൻ എന്നിവരടങ്ങുന്ന പാനലാണ് വിജയിയെ തിരഞ്ഞെടുത്തത്. ഒന്നാം സ്ഥാനം നേടി ടീമിന് 20,000 രൂപയും രണ്ടും മൂന്നും സ്ഥാനം നേടിയവർക്ക് യഥാക്രമം 15,000, 10,000 വീതം രൂപ നൽകി.

മൽസരത്തിലെ വിജയികൾ.

മത്സരത്തിന്റെ സമാപന ചടങ്ങിൽ കോട്ടയം ജില്ലാകളക്ടർ വി.വിഘ്നേശ്വരി ഐഎഎസ് വിദ്യാർഥിനികളുമായി സംവദിച്ചു. മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയന്റ് നേടിയ സേക്രട്ട് ഹാർട്ട് ചാലക്കുടി ഓവറോൾ ചാംപ്യൻഷിപ്പ് നേടി.