അഭിമാനമായി വനിത ട്രെയിൻ ഓപ്പറേറ്ററുമാർ, ‘ഷീറോ’ പുരസ്കാരം നേടി കൊച്ചി മെട്രോ
വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ ഏർപ്പെടുത്തിയ ഷീറോ പുരസ്കാരത്തിന് കൊച്ചി മെട്രോയിലെ വനിതാ ട്രെയിൻ ഓപ്പറേറ്ററുമാർ അർഹരായി. അനു സുരേഷ്, രേഷ്മ സി.എ. എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ദില്ലിയിൽ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ നടന്ന ‘ഉദ്ദേശ്യ’ കോൺഫറൻസിൽ വച്ച് ഇരുവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ ഏർപ്പെടുത്തിയ ഷീറോ പുരസ്കാരത്തിന് കൊച്ചി മെട്രോയിലെ വനിതാ ട്രെയിൻ ഓപ്പറേറ്ററുമാർ അർഹരായി. അനു സുരേഷ്, രേഷ്മ സി.എ. എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ദില്ലിയിൽ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ നടന്ന ‘ഉദ്ദേശ്യ’ കോൺഫറൻസിൽ വച്ച് ഇരുവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. എല്ലാ മേഖലയിലും വനിതകൾക്ക് പ്രാതിനിധ്യം നൽകുന്ന കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മറ്റ് നഗരങ്ങൾക്ക് മാതൃകയാണെന്ന് വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ ചൂണ്ടിക്കാട്ടി.
വനിതാ ദിന ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ കൊച്ചി മെട്രോയിൽ ഏറ്റവുമധികം യാത്ര ചെയ്ത മൂന്ന് വനിതകളെ കെ എം ആർ എൽ ആദരിച്ചു. സിമി തോമസ്, ശ്രീദേവി കെ, അർച്ചന രവീന്ദ്രൻ എന്നിവരാണ് കൊച്ചി മെട്രോയിൽ ഒരു വർഷത്തിനിടെ ഏറ്റവുമധികം യാത്ര ചെയ്ത വനിതകൾ.
കാഴ്ച പരിമിതിയുള്ള സിമി തോമസ് കൊച്ചി മെട്രോയുടെ സേവനങ്ങൾക്ക് നന്ദി അറിയിച്ചു. ഓരോ യാത്രയിലും സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സഹായത്തിന് എത്താറുണ്ടെന്നും സിമി തോമസ് പറഞ്ഞു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പ്രൊജക്റ്റ്സ് വിഭാഗം ഡയറക്ടർ ശ്രീ ഡോ. എം.പി. രാംനവാസ് അധ്യക്ഷനായ ചടങ്ങിൽ ഓപ്പറേഷൻസ് വിഭാഗം ചീഫ് ജനറൽ മാനേജർ ശ്രീ. എ. മണികണ്ഠൻ, ഫിനാൻസ് വിഭാഗം ജനറൽമാനേജർ ശ്രീമതി. സീനി അലക്സ് , ഓപ്പറേഷൻസ് വിഭാഗം ജോയിന്റ് ജനറൽ മാനേജർ ശ്രീ രശ്മി രഞ്ചൻ സാഹു, ഓപ്പറേഷൻസ് വിഭാഗം സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീ. തലോജു സായ്കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.