ഇങ്ങനെയല്ല ഞങ്ങളെ ആദരിക്കേണ്ടത് ! ഇവർ പറയുന്നതിൽ കാര്യമില്ലേ ?
‘മാരത്തൺ നടത്തിയും സെൽഫി എടുത്തും മാത്രം തീരേണ്ട ദിനമല്ല വനിതാ ദിനം. എല്ലാ ദിവസവും ഒരു സ്ത്രീക്കെങ്കിലും ഒരു ചെറിയ പിന്തുണ കൊടുക്കാൻ കഴിഞ്ഞാൽ വലിയ മാറ്റങ്ങളുണ്ടാകും’. കോട്ടയം സ്വദേശിയായ ഡോ.എസ് സീതാലക്ഷ്മിയുടെ ഈ വാക്കുകൾ തന്നെയാണ് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഓരോ സ്ത്രീകൾക്കും പറയാനുള്ളത്.

‘മാരത്തൺ നടത്തിയും സെൽഫി എടുത്തും മാത്രം തീരേണ്ട ദിനമല്ല വനിതാ ദിനം. എല്ലാ ദിവസവും ഒരു സ്ത്രീക്കെങ്കിലും ഒരു ചെറിയ പിന്തുണ കൊടുക്കാൻ കഴിഞ്ഞാൽ വലിയ മാറ്റങ്ങളുണ്ടാകും’. കോട്ടയം സ്വദേശിയായ ഡോ.എസ് സീതാലക്ഷ്മിയുടെ ഈ വാക്കുകൾ തന്നെയാണ് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഓരോ സ്ത്രീകൾക്കും പറയാനുള്ളത്. പലകാലങ്ങളായി പലരും ചോദിച്ച ചോദ്യമാണിത്. വ്യത്യസ്ത മേഖലകളിലുള്ള 32 സ്ത്രീകളും ഒരേ സ്വരത്തിൽ പറയുന്നതും ഇതാണ്. വനിതാദിനത്തിൽ തന്നെ മോശമായ അനുഭവം നേരിട്ട നർത്തകിയായ സ്വർണ ആൽബർട്ടും ഇത് ഉറപ്പിച്ചു പറയുന്നു. മലയാള മനോരമയുടെ കെ–ഫോർ എന്ന പ്രത്യേക പേജ് ഓർമിപ്പിക്കുന്നതും എന്നും വനിതാദിനമാണെന്ന സന്ദേശമാണ്.
‘വനിതാദിനം കഴിഞ്ഞോ?’ എന്ന ആർട്ടിക്കിളിലൂടെ വ്യത്യസ്ത മേഖലകളിൽ കയ്യൊപ്പു ചാർത്തിയ വനിതകളെ വനിതാദിനത്തിന് ശേഷവും പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയാണ് മലയാള മനോരമ. തൊണ്ണൂറ്റിയെട്ട് വയസ്സുകാരിയായ മറിയാമ്മ മാത്യു മുതൽ 13കാരിയായ റിയ റേച്ചൽ സക്കറിയ വരെയുണ്ട് ഓർത്തിരിക്കേണ്ട സ്ത്രീകളുടെ പട്ടികയിൽ.
‘സാധാരണ ഗതിയിൽ മാർച്ച് 8ന് സ്ത്രീകളെ പറ്റി ഓർത്തു മറക്കാറാണ് പതിവ്. എന്നാൽ ഇത്തവണ അതുപോര, വീണ്ടും അവരെ ഓർക്കണം എന്ന ആശയത്തിൽ നിന്നാണ് ഇത്തരത്തിലൊരു വാർത്ത ചെയ്യാമെന്ന് ചിന്തിച്ചത്. ഇന്നലെ നമ്മൾ അവരെ ഓർത്തു, അതിന്നും നാളയുമെല്ലാം തുടരണം. വ്യത്യസ്ത പ്രായത്തിലുള്ള വ്യത്യസ്ത തൊഴിൽ മേഖലയിലുള്ള സ്ത്രീകളെയാണ് തിരഞ്ഞെടുത്തത്’. വ്യത്യസ്തമായ ആശയത്തെ പറ്റി മലയാള മനോരമ സീനിയർ സബ്എഡിറ്റർ അൻസു അന്ന ബേബി പറഞ്ഞു.
‘ഓരോ ആളുകളുടെ അടുത്തും നേരിട്ട് ചെന്നാണ് ചിത്രങ്ങൾ പകർത്തിയത്. അവർ ചെയ്യുന്ന ജോലിക്ക് തടസ്സമുണ്ടാക്കാതെ ചിത്രങ്ങളെടുക്കണമെന്നാണ് ചിന്തിച്ചത്. 3 ദിവസം 4 പേരടങ്ങുന്ന ടീമായി പ്രവർത്തിച്ചാണ് വിവിധ മേഖലകളിലെത്തി ഓരോരുത്തരുടെയും ചിത്രങ്ങൾ പകർത്തിയത്’. ഫൊട്ടോഗ്രാഫർ റിജോ ജോസഫ് പറഞ്ഞു. കുരുവിള, എബി ഇട്ടി കുര്യൻ ട്രയോ മീഡിയ, മേക്കപ്പ് ആർട്ടിസ്റ്റ് സാറാ സെറീന എന്നിവരടങ്ങുന്ന ടീമാണ് ചിത്രങ്ങൾക്ക് പിന്നിൽ.