തടി വച്ചല്ലോ പോലുള്ള കമന്റുകൾ വക വെച്ചില്ല, എന്തു വേണമെങ്കിലും പറഞ്ഞോട്ടെ, ആരും സൂപ്പർ ഹീറോസ് അല്ല: അശ്വതി ശ്രീകാന്ത്
സെലിബ്രിറ്റി അമ്മമാരിലെ 'ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ' അമ്മയാണ് അവതാരകയും അഭിനേത്രിയുമായ അശ്വതി ശ്രീകാന്ത്. അമ്മയാകുന്നതിന്റെ അതിവൈകാരികതയ്ക്കപ്പുറം ഓരോ സ്ത്രീയും നേരിടുന്ന ദൈനംദിന പ്രശ്നങ്ങളെയും ആകുലതകളെയും അഭിസംബോധന ചെയ്യുന്ന വർത്തമാനങ്ങളും വിഡിയോകളുമാണ് അശ്വതിയെ സമൂഹമാധ്യമങ്ങളിലെ വൈറൽ താരമാക്കിയത്.
സെലിബ്രിറ്റി അമ്മമാരിലെ 'ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ' അമ്മയാണ് അവതാരകയും അഭിനേത്രിയുമായ അശ്വതി ശ്രീകാന്ത്. അമ്മയാകുന്നതിന്റെ അതിവൈകാരികതയ്ക്കപ്പുറം ഓരോ സ്ത്രീയും നേരിടുന്ന ദൈനംദിന പ്രശ്നങ്ങളെയും ആകുലതകളെയും അഭിസംബോധന ചെയ്യുന്ന വർത്തമാനങ്ങളും വിഡിയോകളുമാണ് അശ്വതിയെ സമൂഹമാധ്യമങ്ങളിലെ വൈറൽ താരമാക്കിയത്.
സെലിബ്രിറ്റി അമ്മമാരിലെ 'ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ' അമ്മയാണ് അവതാരകയും അഭിനേത്രിയുമായ അശ്വതി ശ്രീകാന്ത്. അമ്മയാകുന്നതിന്റെ അതിവൈകാരികതയ്ക്കപ്പുറം ഓരോ സ്ത്രീയും നേരിടുന്ന ദൈനംദിന പ്രശ്നങ്ങളെയും ആകുലതകളെയും അഭിസംബോധന ചെയ്യുന്ന വർത്തമാനങ്ങളും വിഡിയോകളുമാണ് അശ്വതിയെ സമൂഹമാധ്യമങ്ങളിലെ വൈറൽ താരമാക്കിയത്.
സെലിബ്രിറ്റി അമ്മമാരിലെ 'ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ' അമ്മയാണ് അവതാരകയും അഭിനേത്രിയുമായ അശ്വതി ശ്രീകാന്ത്. അമ്മയാകുന്നതിന്റെ അതിവൈകാരികതയ്ക്കപ്പുറം ഓരോ സ്ത്രീയും നേരിടുന്ന ദൈനംദിന പ്രശ്നങ്ങളെയും ആകുലതകളെയും അഭിസംബോധന ചെയ്യുന്ന വർത്തമാനങ്ങളും വിഡിയോകളുമാണ് അശ്വതിയെ സമൂഹമാധ്യമങ്ങളിലെ വൈറൽ താരമാക്കിയത്. പുതിയ കാലത്തെ അമ്മക്കാലത്തെപ്പറ്റി മനസു തുറന്ന് അശ്വതി ശ്രീകാന്ത്.
ആ കമന്റുകളെ വക വച്ചില്ല
രണ്ടാമത് അമ്മയായപ്പോൾ ശരീരത്തിനു സംഭവിക്കാവുന്ന മാറ്റങ്ങളെക്കുറിച്ച് ഞാൻ ബോധവതിയായിരുന്നു. അതുകൊണ്ട്, 'തടി വച്ചല്ലോ' പോലെയുള്ള കമന്റുകളെ വക വെക്കുന്നില്ലെന്ന് ഉറപ്പിച്ചിരുന്നു. എന്തു വേണമെങ്കിലും പറഞ്ഞോട്ടെ, അതു ഞാൻ ഉള്ളിലേക്ക് എടുക്കില്ല എന്നായിരുന്നു തീരുമാനം. സത്യത്തിൽ, അതൊന്നും എന്റെ ആശങ്കയേ അല്ലായിരുന്നു. ആരോഗ്യത്തെക്കുറിച്ചു മാത്രമായിരുന്നു എന്റെ ആകുലത. 34–ാം വയസിലാണ് ഞാൻ രണ്ടാമതും അമ്മയായത്. ഇന്നത്തെ കാലത്ത് സ്ത്രീകൾ വിവാഹം കഴിക്കുന്നതു തന്നെ മുപ്പതുകളിലാണ്. അതുകൊണ്ടു തന്നെ, രണ്ടാമതൊരു കുഞ്ഞിനെ ഗർഭം ധരിക്കുന്നത് മിക്കവാറും 35 കഴിയും.
എന്റെ ശരീരം, എന്റെ തീരുമാനങ്ങൾ
ആദ്യ കുഞ്ഞിന്റെ ഡെലിവറി കഴിഞ്ഞ സമയത്ത് എനിക്ക് ഇത്രയും ധാരണ ഇല്ലായിരുന്നു. എന്റെ ചുറ്റുമുള്ളവരായിരുന്നു എനിക്കു വേണ്ടി തീരുമാനങ്ങളെടുത്തിരുന്നത്. പക്ഷേ, അതു കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. എനിക്കിഷ്ടമില്ലാത്ത ചില കാര്യങ്ങളിൽ കൂടി കടന്നു പോകേണ്ടി വന്നു. അത് അവരുടെയും കുറ്റമല്ല. എനിക്കു നല്ലതാകുമെന്നു കരുതി അവർ ചെയ്തതാണ്. രണ്ടാമതു ഗർഭിണി ആയപ്പോൾ ഞാൻ എന്റേതായ രീതിയിൽ അന്വേഷണം നടത്തി. അതിൽ നിന്നു എനിക്കു മനസിലായ കാര്യങ്ങൾ വച്ചാണ് ഞാൻ തയാറെടുപ്പുകൾ നടത്തിയത്. ആ സമയത്ത് എനിക്ക് അതിനുള്ള വോയ്സ് ഉണ്ടായിരുന്നു. പ്രസവസമയത്ത് എപ്പിഡ്യൂറൽ എടുക്കാമെന്നുള്ളത് എന്റെ തീരുമാനം ആയിരുന്നു. ലേബർ റൂമിൽ ഭർത്താവ് വേണമെന്നതും എന്റെ ചോയ്സ് ആയിരുന്നു. അദ്ദേഹത്തിനും അതു സമ്മതമായിരുന്നു. പ്രസവത്തിനു ശേഷം എന്തൊക്കെ മരുന്നുകൾ കഴിക്കണം എന്നതു സംബന്ധിച്ചുള്ള തീരുമാനങ്ങളും എന്റേതായിരുന്നു.
അമ്മയാകുമ്പോൾ എല്ലാം മാറുന്നു
അമ്മയാകുന്നതോടെ സ്ത്രീകളുടെ ലൈഫ്സ്റ്റൈൽ പൂർണമായും മാറുകയാണ്. ഉറക്കത്തിന്റെ താളം തെറ്റും. വലിയ മാറ്റങ്ങളിലൂടെയാണ് ശരീരം കടന്നു പോകുന്നത്. ഇതൊക്കെ എല്ലാവർക്കും ഉള്ളതല്ലേ എന്ന തരത്തിലുള്ള നോർമലൈസേഷൻ ശരിയല്ല. ആദ്യഘട്ടത്തിൽ തന്നെ ഇത്തരം മൂഡ് സ്വിങ്സ് ശ്രദ്ധിക്കപ്പെടാതെ പോയാൽ പോസ്റ്റ്പാർട്ടം ഡിപ്രഷനിലേക്കു പോകാനുള്ള സാധ്യത കൂടുതലാണ്. പണ്ടത്തെ സ്ത്രീകൾക്ക് ഇതുണ്ടായിരുന്നില്ലല്ലോ, ഇങ്ങനെയൊന്നും പറഞ്ഞിരുന്നില്ലല്ലോ എന്നു പലരും സൂചിപ്പിക്കാറുണ്ട്. പക്ഷേ, അന്നത്തെ കാലവും സാഹചര്യവുമല്ല ഇന്നുള്ളത്. വിർച്വൽ ലോകത്തിന്റെ കണക്ടിവിറ്റി ഉണ്ടെന്നു പറഞ്ഞാലും ഓർഗാനിക് കണക്ടിവിറ്റി പണ്ടത്തെ അത്രയൊന്നും ഇല്ലാത്ത കാലമാണ്.
അമ്മമാരുടെ മാനസികാരോഗ്യത്തെക്കുറിച്ച് നമ്മൾ ഇപ്പോഴാണ് ചർച്ചയെങ്കിലും ചെയ്തു തുടങ്ങുന്നത്. പോസ്റ്റ്പാർട്ടം ബ്ലൂസ് ഭൂരിപക്ഷം അമ്മമാർക്കും ഉണ്ടാകും. ഡിപ്രഷൻ ലെവലിലേക്ക് പോകുന്നവരുടെ ശതമാനം പക്ഷേ, താരതമ്യം ചെയ്യുമ്പോൾ കുറവാണ്. അമ്മമാരും അവർക്കു ചുറ്റുമുള്ളവരും ഇക്കാര്യം മനസിലാക്കുകയാണെങ്കിൽ, അതു കൈകാര്യം ചെയ്യുന്നത് എളുപ്പമാകും.
നമ്മുടെ ശരീരത്തെ നമ്മളല്ലാതെ മറ്റാരാണ് അഭിനന്ദിക്കുക?
സ്ത്രീകളുടെ ലോകമെന്നു പറയുന്നത് വീടു മാത്രമല്ല. പ്രസവിക്കുന്നതിന്റെ തലേന്നു വരെ പറന്നു നടക്കുന്ന പെൺകുട്ടികൾ, പ്രസവത്തോടെ വീടിനകത്തേക്ക് ഒതുങ്ങുമ്പോൾ ഉണ്ടാകുന്ന മാനസിക സമ്മർദം ചെറുതല്ല. ഇനിയെന്നാണ് ഞാനെന്റെ പഴയ ജീവിതത്തിലേക്കും ശരീരത്തിലേക്കും എത്തുകയെന്ന ചിന്ത പലർക്കുമുണ്ടാകും. കാരണം, നമ്മൾ പെൺകുട്ടികളെ 'ഹൈ എച്ചീവേഴ്സ്' ആയാണ് വളർത്തുന്നത്. പ്രസവിക്കുമ്പോൾ നമ്മുടെ ശരീരം ചെറിയ മാറ്റങ്ങളിലൂടെയല്ല കടന്നു പോകുന്നത്. പുതിയൊരു ജീവന് ജന്മം കൊടുക്കുകയാണ്. ആ റോൾ ഏറ്റെടുക്കാൻ പ്രകൃതി സ്ത്രീകൾക്ക് നൽകിയ കുറെ കാര്യങ്ങളുണ്ട്. ശാരീരികമാറ്റം, ഹോർമോൺ വ്യതിയാനങ്ങൾ ഒക്കെ ജന്മം കൊടുക്കുന്ന കുഞ്ഞിനെ സംരക്ഷിക്കാനും വളർത്തിയെടുക്കാനും വേണ്ടിയാണ്. അതിനു വേണ്ട കരുത്തും ദൗർബല്യങ്ങളും സ്ത്രീകൾക്കുണ്ടാകും. ബോഡി പോസിറ്റീവ് ആയിരിക്കുക എന്നതാണ് പ്രധാനം. സ്വയം എംപതി കാണിക്കണം. കണ്ണാടിയുടെ മുൻപിൽ പോയി, ഈ നശിച്ച ശരീരം ഇനി എന്നാണ് നേരെയാകുക എന്നാലോചിക്കാതെ, ഈ മാറ്റങ്ങളെ ഉൾക്കൊള്ളാൻ തയാറാകണം. ഇത്രയും വലിയൊരു പ്രോസസിലൂടെ കടന്നു പോയ ശരീരമല്ലേ... ആ ശരീരത്തെ നമ്മളല്ലാതെ മാറ്റാരാണ് അഭിനന്ദിക്കുക. ആരോഗ്യപരമായ തിരിച്ചുവരവ് സാധ്യമാണ്. ഇനി ഇതൊന്നും മാറാൻ പോകുന്നില്ലെന്നു തോന്നുമെങ്കിലും അങ്ങനെയല്ല കാര്യങ്ങൾ. ചില കാര്യങ്ങൾ പഴയതു പോലെ തന്നെ മാറ്റിയെടുക്കാൻ കഴിയും. അല്ലാത്തത് അതുപോലെ തന്നെ അംഗീകരിക്കണം. സെൽഫ് ലവ് ശീലിക്കണം.
സൂപ്പർ ഹീറോ എന്ന ട്രാപ്പ്
ആരും സൂപ്പർ ഹീറോസ് ഒന്നുമല്ല. അതൊരു ട്രാപ്പാണ്. ചിലർ ഒരേ സമയത്ത് ഒരുപാടു കാര്യങ്ങൾ നന്നായി ചെയ്യുന്നുണ്ടാകും. പക്ഷേ, ചിലരൊക്കെ അവരുടെ നിവർത്തികേട് കൊണ്ടാണ് അതു ചെയ്യുന്നത്. അവർക്ക് വേറെ ചോയ്സ് ഉണ്ടാവില്ല. അവരെ അഭിനന്ദിക്കുകയും ചേർത്തുപിടിക്കുകയും ചെയ്യണമെന്നതിൽ തർക്കമില്ല. പക്ഷേ, അതൊരു ബെഞ്ച്മാർക്കായി കരുതരുത്. നമുക്ക് പെർഫെക്ഷൻ അല്ല വേണ്ടത്. പറ്റുന്നതിന്റെ ബെസ്റ്റ് ചെയ്യാൻ ശ്രമിക്കുക. എല്ലാ റോളിലും പെർഫെക്ട് ആകുക എന്നത് എളുപ്പമല്ല. അതിനു വേണ്ടി ഓടി ചാവാൻ നിൽക്കാതെ, കുറച്ചു സമയമെങ്കിലും ജീവിക്കാൻ കണ്ടെത്തണം.