‘ഒറ്റയ്ക്കായവർ സങ്കടം പറയുമ്പോൾ നെഞ്ചുപൊട്ടും, അവർക്ക് തുണയാകണം’; അനേകം പേർക്ക് അമ്മയായ രാധ
ചെറുപ്പം മുതൽ വഴിയിൽ ഭിക്ഷയെടുക്കുന്നവർക്കൊപ്പമായിരുന്നു രാധയെന്ന പെൺകുട്ടിയുടേയും സഹോദരിമാരുടേയും ഒഴിവുസമയങ്ങളത്രയും. അവരുടെ അമ്മ ആരുമില്ലാത്തവർക്കും മാനസിക വിഭ്രാന്തിയുള്ളവർക്കും തെരുവിൽ അന്തിയുറങ്ങുന്നവർക്കുമെല്ലാം ഒരു നേരത്തെയെങ്കിലും ആഹാരം നൽകണമെന്നായിരുന്നു തന്റെ മക്കളോട് എന്നും
ചെറുപ്പം മുതൽ വഴിയിൽ ഭിക്ഷയെടുക്കുന്നവർക്കൊപ്പമായിരുന്നു രാധയെന്ന പെൺകുട്ടിയുടേയും സഹോദരിമാരുടേയും ഒഴിവുസമയങ്ങളത്രയും. അവരുടെ അമ്മ ആരുമില്ലാത്തവർക്കും മാനസിക വിഭ്രാന്തിയുള്ളവർക്കും തെരുവിൽ അന്തിയുറങ്ങുന്നവർക്കുമെല്ലാം ഒരു നേരത്തെയെങ്കിലും ആഹാരം നൽകണമെന്നായിരുന്നു തന്റെ മക്കളോട് എന്നും
ചെറുപ്പം മുതൽ വഴിയിൽ ഭിക്ഷയെടുക്കുന്നവർക്കൊപ്പമായിരുന്നു രാധയെന്ന പെൺകുട്ടിയുടേയും സഹോദരിമാരുടേയും ഒഴിവുസമയങ്ങളത്രയും. അവരുടെ അമ്മ ആരുമില്ലാത്തവർക്കും മാനസിക വിഭ്രാന്തിയുള്ളവർക്കും തെരുവിൽ അന്തിയുറങ്ങുന്നവർക്കുമെല്ലാം ഒരു നേരത്തെയെങ്കിലും ആഹാരം നൽകണമെന്നായിരുന്നു തന്റെ മക്കളോട് എന്നും
ചെറുപ്പം മുതൽ വഴിയിൽ ഭിക്ഷയെടുക്കുന്നവർക്കൊപ്പമായിരുന്നു രാധയെന്ന പെൺകുട്ടിയുടേയും സഹോദരിമാരുടേയും ഒഴിവുസമയങ്ങളത്രയും. അവരുടെ അമ്മ ആരുമില്ലാത്തവർക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും തെരുവിൽ അന്തിയുറങ്ങുന്നവർക്കുമെല്ലാം ഒരു നേരത്തെയെങ്കിലും ആഹാരം നൽകണമെന്നായിരുന്നു തന്റെ മക്കളോട് എന്നും പറഞ്ഞിരുന്നത്. ആ അമ്മയുടെ പാതയിലൂടെ സഞ്ചരിക്കാൻ ആഗ്രഹിച്ച രാധ മേനോൻ സൈക്കോളജിസ്റ്റായതും ഇന്ന് നൂറുകണക്കിന് പേരുടെ അന്നദാതാവായതുമെല്ലാം സ്വന്തം അമ്മ പകർന്നുനൽകിയ പാഠത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ്.
നമ്മളിലെ പല നല്ലശീലങ്ങളുടെയും തുടക്കം നമ്മുടെ മാതാപിതാക്കളിൽ നിന്നുമായിരിക്കും. ചെറുപ്പത്തിലേ അമ്മ കയ്യിൽ പൊതിച്ചോറ് കൊടുത്തുവിടും, അനാഥരായ മാനസിക വെല്ലുവിളികളുള്ളവര്‍ക്ക് കൊടുക്കാനായി. അറപ്പോ വെറുപ്പോ മനസ്സിൽ തോന്നാതെ അന്നത്തെ കൗമാരക്കാരി അവർക്കൊപ്പം അത് കഴിച്ചും അവരെ കഴിപ്പിച്ചും സമയം ചെലവഴിച്ചു. സുഹൃത്തുക്കൾക്കിടയിൽ തന്നോടുള്ള വെറുപ്പിന് അത് കാരണമായെങ്കിലും അമ്മ ഏൽപിച്ച ജോലി ഭംഗിയായി തന്നെ തുടരാനായിരുന്നു ആ പെൺകുട്ടിയ്ക്കിഷ്ടം.
അനാഥരായവർക്കും സാന്ത്വനം വേണ്ടവർക്കും പ്രായമായവർക്കും ഒരിടമാണ് ഇന്ന് രാധയുടെ ‘സാന്ത്വനം’ എന്ന വീട്. പലപ്പോഴായെത്തിയ അതിഥികൾക്ക് രാധ അമ്മയും മകളും അമ്മൂമ്മയുമെല്ലാമാണ്. കുട്ടികളുടെ പഠനത്തിന് വേണ്ടി വേണ്ടതെല്ലാം രാധ ചെയ്യുന്നുണ്ട്. ഒന്നും തിരിച്ച് ആഗ്രഹിക്കാതെ നിരവധി പേർക്കാണ് രാധ സാന്ത്വനത്തിൽ അഭയം നൽകിയത്. ഈ മാതൃദിനത്തിൽ മറ്റുള്ളവർക്ക് സ്നേഹം നൽകുന്ന രാധയെന്ന അമ്മയെ പരിചയപ്പെടാം.
സാന്ത്വനത്തിലൂടെ സാന്ത്വനമേകുന്നൊരമ്മ
മാനസിക ദൗർബല്യമുള്ള മക്കളെ നോക്കാനായി പെടാപ്പാട് പെടുന്ന ഒരച്ഛനും അമ്മയും. ജീവിക്കാൻ ഒരു മാർഗവുമില്ല. മക്കളുടെ അവസ്ഥ കണ്ടുനിൽക്കാനുള്ള ത്രാണിയില്ല. ആത്മഹത്യ മാത്രമായിരുന്നു ആ ഭാര്യയ്ക്കും ഭർത്താവിനും മുന്നിലുണ്ടായിരുന്നത്. അങ്ങനെ അവർ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. വിഷം കഴിച്ച് ആശുപത്രിയിൽ എത്തുന്നു. എന്നാൽ ആ ആശുപത്രിയിലേക്കുള്ള യാത്ര അവരുടെ കണ്ണുകളിൽ സന്തോഷം നിറയ്ക്കുമെന്ന് ആ കുടുംബം ഒരിക്കലും കരുതിയില്ല. അവിടെ വെച്ചാണ് രാധയെന്ന സ്ത്രീയെ അവർ കാണുന്നത്.
ആരുമില്ലാത്ത ആ കുടുംബത്തിന് രാധ സാന്ത്വനമേകി. ഒപ്പം നിന്നു. ആശുപത്രിയിൽ അവർക്ക് വേണ്ട സഹായങ്ങൾ ഒരുക്കി. ആശുപത്രിയിൽ നിന്നിറങ്ങിയാൽ വീണ്ടും അവരെ പഴയ സ്ഥിതിയിൽ കാണേണ്ടി വരുമോ എന്നതാണ് രാധയെ വീണ്ടും അലട്ടിയത്. അവർക്കു വേണ്ടി എന്തു ചെയ്യാമെന്ന് ചിന്തിച്ചു നിന്ന രാധയ്ക്ക് സ്വന്തം അമ്മയാണ് പോംവഴി പറഞ്ഞു നൽകിയത്. ഒരു വാടക വീടെടുത്ത് അവരെ താമസിപ്പിക്കുക. അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുക. അങ്ങനെ അവർക്കു വേണ്ടി ഒരു വീട് തരപ്പെടുത്തി. അന്നത്തെ കളക്ടറുടേയും മറ്റും സഹോയത്തോടെ ആ കുടുംബത്തെ തൃക്കാക്കരയിലുള്ള ഒരു വാടക വീട്ടിൽ താമസിപ്പിച്ചു. എന്നാൽ അവരില്‍ മാത്രം ഒതുങ്ങിയില്ല രാധയുടെ സ്നേഹം. ആരുമില്ലാതെ ഒറ്റയ്ക്കായ പലരെയും രാധ അവിടേക്കെത്തിച്ചു. അവർക്ക് ഭക്ഷണവും ചികിത്സയും പഠിക്കാനാവശ്യമായ സഹായങ്ങളുമെല്ലാം ചെയ്തു. ഇന്ന് നൂറോളം പേർ അവിടെയുണ്ട്. ആളുകളുടെ എണ്ണം കൂടിയതോടെ മൂന്നു വീടികളെടുത്തു. പെൺകുട്ടികൾ, പ്രായമായ അമ്മമാർ, പ്രായമായ അച്ഛൻമാർ അങ്ങനെ മൂന്നു വീടുകൾ ഇന്നുണ്ട്. എറണാകുളത്ത് തന്നെയാണ് മൂന്നു വീടുകളുമുള്ളത്.
“ആദ്യം സ്ഥാപനത്തിന്റെ പേര് സാന്ത്വനം എന്നായിരുന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ അനാഥരായ മറ്റു കുട്ടികൾ കൂടി വന്നു. പിന്നെ മുതിർന്നവർ വന്നു. എന്നാൽ അവർ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കൊപ്പം ഇടപഴകാൻ തുടങ്ങിയപ്പോൾ അത് പലർക്കും ബുദ്ധിമുട്ടായി. ഓരോരുത്തർക്കുമായി വീട്ടിൽ പ്രത്യേകമായി സ്ഥലം ഒരുക്കി. അങ്ങനെ അംഗങ്ങൾ പലതായപ്പോഴാണ് സ്ഥാപനത്തിന്റെ പേര് സാന്ത്വനം എന്നാക്കിയത്. പെൺകുട്ടികൾ, വയസായ അമ്മമാർ, അപ്പൂപ്പൻമാർ എന്നിങ്ങനെ മൂന്ന് സെന്ററുകളാണ് ഇന്ന് സാന്ത്വനത്തിന്റെ കീഴിലുള്ളത്.”
സാന്ത്വനത്തിൽ ജീവിക്കുന്നവരെ സംരക്ഷിക്കാനായി നിരവധി ജീവനക്കാരും ഒപ്പമുണ്ട്. സന്നദ്ധസംഘടനകളും സുമനസ്സുകളും നൽകുന്ന സഹായത്തിൽ നിന്നാണ് കുട്ടികളുടെ പഠനമടക്കമുള്ള എല്ലാ കാര്യങ്ങളും ചെയ്യുന്നത്.
മകളാണ്, അമ്മയാണ്, അമ്മൂമ്മയാണ്- ജീവിതം ഇങ്ങനെയും ആസ്വദിക്കാം
സെന്ററിൽ ചെല്ലുമ്പോൾ കുട്ടികൾ എന്നെ അമ്മയെന്ന് വിളിക്കും, പ്രായമായവർ മോളെ എന്നുവിളിക്കും. സാന്ത്വനം തുടങ്ങിയതിനുശേഷം എട്ടോളം പെൺകുട്ടികളുടെ വിവാഹം നടത്തി. അവരുടെ കുട്ടികൾക്ക് ഞാൻ അമ്മൂമ്മയാണ്. അങ്ങനെ ജീവിതത്തിലെ ഓരോ തലങ്ങളിലും എന്നെ ഇവർ ഓരോരുത്തരും സ്നേഹിക്കുന്നതുപോലെ തിരിച്ചും സ്നേഹിക്കാനാണ് ആഗ്രഹിക്കുന്നത്. രാധാ മേനോന്റെ ഈ വാക്കുകളിലുണ്ട് ഒരു അമ്മയുടെ സ്നേവും മകളുടെ കടമയുമെല്ലാം. മക്കൾ ഉപേക്ഷിക്കുന്ന മാതാപിതാക്കൾ, അല്ലെങ്കിൽ മാതാപിതാക്കൾ ഉപേക്ഷിക്കുന്ന, സുഖമില്ലാത്ത ആരാലും നോക്കാനില്ലാത്ത മക്കൾ അങ്ങനെയുള്ളവർക്ക് താങ്ങും തണലുമാണ് രാധാമേനോൻ.
സമൂഹത്തിൽ നടക്കുന്ന ഉപേക്ഷിക്കലെന്ന പ്രക്രിയ എന്നന്നേക്കുമായി ഇല്ലാതാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് രാധാ മേനോൻ പറയുന്നു. “ആരുമില്ലാതെ തെരുവിൽ അലയുമ്പോൾ അനുഭവിച്ച വേദനകളെകുറിച്ച്, മക്കൾ കൈവിട്ട സങ്കടത്തെക്കുറിച്ച് പ്രായമായ അച്ഛനമ്മമാർ പറയുന്നത് കേട്ടുകേട്ട് എന്റെ ഹൃദയത്തിന്റെ ശക്തിയെല്ലാം ക്ഷയിച്ചുവരികയാണ്. ആരും നോക്കാതെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങി അനാഥത്വത്തിന്റെ കയ്പ്പുനീർ കുടിക്കുന്ന പിഞ്ചുകുഞ്ഞുകളെ ഓർത്ത് എത്രയോ രാത്രികൾ ഞാൻ നെഞ്ചുപൊട്ടി കരഞ്ഞിട്ടുണ്ട്. പിന്നെ ഇതെല്ലാം ദൈവനിശ്ചയമാമെന്നും ഞാൻ ചെയ്യേണ്ട കടമയാണെന്നും വിശ്വസിച്ചാണ് മുന്നോട്ട് പോകുന്നത്. എന്റെ അമ്മ എനിക്ക് പകർന്നുനൽകിയതുപോലെ എന്റെ മക്കളോടും ഞാൻ പറഞ്ഞുകൊടുക്കുന്നതും ആരുമില്ലാത്തവർക്ക് താങ്ങാവുക എന്നാണ്.”
എറണാകുളം കാക്കനാട് സ്വദേശിയാണ് രാധ മേനോൻ. അമ്മ ബാലാമണിയമ്മ. സഹോദരിയും കുടുംബവും മക്കളുമൊന്നിച്ചാണ് താമസിക്കുന്നത്.
സാന്ത്വനത്തിന് നിങ്ങൾക്കും കൈത്താങ്ങാകാം: ബന്ധപ്പെടേണ്ട നമ്പർ– +91 98460 66470, +91 94472 95640