സമൂഹമാധ്യമങ്ങളിൽ റീൽസിനായും മറ്റും പൊതുയിടങ്ങളിലും മെട്രോ ട്രെയിനുകളിലും നൃത്തം ചെയ്യുകയും വിഡിയോ പകർത്തുകയും ചെയ്യുന്ന രീതി ഇപ്പോൾ വ്യാപകമാണ്. ഇത്തരം വിഡിയോകൾക്കെതിരെ പരാതികൾ ഉയരുകയും നടപടിയെടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴും പലതരത്തിലുള്ള ഡാൻസ് വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ എത്താറുണ്ട്. മുംബൈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമങ്ങളിൽ റീൽസിനായും മറ്റും പൊതുയിടങ്ങളിലും മെട്രോ ട്രെയിനുകളിലും നൃത്തം ചെയ്യുകയും വിഡിയോ പകർത്തുകയും ചെയ്യുന്ന രീതി ഇപ്പോൾ വ്യാപകമാണ്. ഇത്തരം വിഡിയോകൾക്കെതിരെ പരാതികൾ ഉയരുകയും നടപടിയെടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴും പലതരത്തിലുള്ള ഡാൻസ് വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ എത്താറുണ്ട്. മുംബൈ മെട്രോ ട്രെയിനിൽ ബോജ്പുരി ഗാനത്തിനു നൃത്തം ചെയ്യുന്ന യുവതിയുടെ വിഡിയോയാണ് ഏറ്റവും ഒടുവിൽ സമൂഹമാധ്യമത്തിൽ എത്തിയത്. 

ഇത്തരം പ്രവൃത്തികൾക്കെതിരെ റെയിൽവേ മന്ത്രാലയം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിഡിയോ എക്സ് പ്ലാറ്റ് ഫോമിൽ പങ്കുവച്ചത്. യാത്രക്കാർക്ക് അസ്വസ്ഥതയുണ്ടാക്കുന്നതാണ് വിഡിയോ. ജനറല്‍ കോച്ചിലും ലേഡീസ് കോച്ചിലും റെയിൽവേ പ്ലാറ്റ്ഫോമിലും യുവതി വിഡിയോ എടുത്തു. ‘‘മുംബൈ ലോക്കൽ ട്രെയിനിൽ ആളുകൾക്ക് മനഃസമാധാനത്തോടെ യാത്രചെയ്യാന്‍ സാധിക്കില്ല. കവർച്ചക്കാരുടെയും യാചകരുടെയും ശല്യം മാത്രമല്ല. ഇപ്പോള്‍ റീൽ മേക്കേഴ്സിനെ കൂടി സഹിക്കണം. യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള ഇത്തരം പ്രവൃത്തികള്‍ നടത്തുന്നവർക്കെതിരെ ജിആർപി മുംബൈ, ഡിആർഎം മുംബൈ, റെയിൽവേ മന്ത്രാലയ അധികൃതർ എന്നിവർ നടപടിയെടുക്കണം. ’’– എന്ന കുറിപ്പോടെയാണ് വിഡിയോ. 

ADVERTISEMENT

യുവതിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി കമന്റുകളുമെത്തി. പൊതുയിടങ്ങളിൽ ഇത്തരത്തിലുള്ള പ്രവൃത്തികൾ അനുവദിക്കാൻ സാധിക്കില്ല. ഈ നൃത്തം അശ്ലീലവും അരോചകവുമാണ്. ബന്ധപ്പെട്ട അധികൃതർ യുവതിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യം ഉയർന്നു. 

English Summary:

Viral Video of Woman Dancing in Mumbai Metro Sparks Outrage and Calls for Action