മെലിയാനുള്ള എളുപ്പവഴി പറഞ്ഞ് യുവതി; സമൂഹമാധ്യമ അക്കൗണ്ട് ടിക് ടോക്ക് പൂട്ടി!
മെലിയാനും വണ്ണം കുറയ്ക്കാനും ക്രമരഹിതമായ ഡയറ്റിങ്ങും മറ്റും പ്രോത്സാഹിപ്പിച്ച ഇൻഫ്ലുവൻസറിനെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ടിക്ടോക് നിരോധിച്ചു. ഡയറ്റിങ് വിഡിയോകളിലൂടെ അനോറെക്സിക് സ്വഭാവം പ്രോത്സാഹിപ്പിച്ചതിനു വിമർശനം നേരിട്ട സമൂഹമാധ്യമ ഇൻഫ്ലുവൻസര്‍ ലിവ് ഷ്മിഡിനെയാണ് ടിക്ടോക്ക് വിലക്കിയത്. എന്നാൽ നിരോധനം

മെലിയാനും വണ്ണം കുറയ്ക്കാനും ക്രമരഹിതമായ ഡയറ്റിങ്ങും മറ്റും പ്രോത്സാഹിപ്പിച്ച ഇൻഫ്ലുവൻസറിനെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ടിക്ടോക് നിരോധിച്ചു. ഡയറ്റിങ് വിഡിയോകളിലൂടെ അനോറെക്സിക് സ്വഭാവം പ്രോത്സാഹിപ്പിച്ചതിനു വിമർശനം നേരിട്ട സമൂഹമാധ്യമ ഇൻഫ്ലുവൻസര്‍ ലിവ് ഷ്മിഡിനെയാണ് ടിക്ടോക്ക് വിലക്കിയത്. എന്നാൽ നിരോധനം ഏർപ്പെടുത്തിയതിനു തൊട്ട പിന്നാലെ പുതിയ അക്കൗണ്ട് തുറന്ന് യുവതി വീണ്ടും രംഗത്തെത്തി. ഇൻസ്റ്റഗ്രാം അടക്കമുള്ള തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ വിഡിയോകൾ പങ്കുവയ്ക്കാനും തുടങ്ങി.
വിഷാദ രോഗത്തിന് അടിമപ്പെടുന്നത് പോലെയുള്ള രോഗാവസ്ഥയാണ് അനോറെക്സിയ നെർവോസ (Anorexia nervosa). അനോറെക്സിയ നെര്‍വോസ ഒരു ഈറ്റിങ് ഡിസോര്‍ഡറാണ്. ശരീരഭാരം കുറയ്ക്കാനും മെലിഞ്ഞിരിക്കാനും വേണ്ടി ആളുകൾ സ്വീകരിക്കുന്ന ഭക്ഷണക്രമീകരണമാണ് ഇത്. ഈ അവസ്ഥ കൈവരിക്കുന്നതിനു വേണ്ടി അവര്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരാന്‍ തുടങ്ങുന്നു. പതിവായി ഭക്ഷണം ഒഴിവാക്കും. ദിവസങ്ങളോളം ഭക്ഷണം കഴിക്കുന്നത് നിര്‍ത്തിവെയ്ക്കുന്നവരും ഉണ്ട്. കാഴ്ചയില്‍ ഇവര്‍ക്ക് വളരെ ഭാരക്കുറവ് പ്രകടമാകുമെങ്കിലും തങ്ങള്‍ക്കിപ്പോഴും അമിതഭാരമാണെന്നായിരിക്കും അവര്‍ വിശ്വസിക്കുന്നത്.
ഈ അവസ്ഥയെയാണ് ഇൻഫ്ലുവൻസറായ ലിവ് ഷ്മിഡ് പ്രോത്സാഹിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ടിക്ടോക് വിലക്ക് ഏർപ്പെടുത്തിയത്. ലിവ് തന്റെ വിഡിയോകളിലൂടെ ഇത്തരം കാര്യങ്ങൾ പറയുന്നുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏകദേശം 6,70,000 ഫോളവേഴ്സുള്ള അക്കൗണ്ടാണ് ടിക്ടോക് ഒറ്റയടിക്ക് പൂട്ടിച്ചത്. ക്രമരഹിതമായ ഭക്ഷണക്രമവും അപകടകരമായ ശരീരഭാരം കുറയ്ക്കുന്ന സ്വഭാവങ്ങള്‍ കാണിക്കാനോ പ്രോത്സാഹിപ്പിക്കാനോ അനുവദിക്കില്ലെന്ന് ടിക്ടോക് വക്താവ് അറിയിച്ചു.
അതേസമയം അക്കൗണ്ട് നിരോധിച്ചതിനെതിരെ യുവതിയും രംഗത്തെത്തി. തന്റെ ടിക്ടോക് അക്കൗണ്ട് 18 വയസ്സിന് മുകളിലുള്ള ഉപയോക്താക്കൾക്ക് മാത്രമായിട്ടുള്ളതാണെന്നും എന്താണ് പിന്തുടരേണ്ടതെന്നും തടയേണ്ടതെന്നും കാഴ്‌ചക്കാർക്ക് തിരഞ്ഞെടുക്കാമെന്നും യുവതി വ്യക്തമാക്കി. ടിക് ടോക്ക് നിരോധനം ഉണ്ടായിട്ടും, ലിവ് ഇൻസ്റ്റഗ്രാമിൽ സജീവമായി തുടരുകയാണ് ഇപ്പോഴും. ലിവിന് ഇൻസ്റ്റഗ്രാമിൽ 68,000-ത്തിലധികം ഫോളോവേഴ്‌സുമുണ്ട്. "സ്കിന്നി ഗേൾ ഗ്രൂപ്പ് കമ്മ്യൂണിറ്റി ചാറ്റ്" എന്ന പേരിൽ ഒരു പണമടച്ചുള്ള കമ്മ്യൂണിറ്റി ഗ്രൂപ്പും യുവതി നടത്തുന്നുണ്ട്.