ട്രാഫിക് ബ്ലോക്കിൽപ്പെട്ടു, പിന്നെ ഒന്നും നോക്കിയില്ല: റോഡിലിറങ്ങി യുവതിയുടെ ഗംഭീരനൃത്തം
റോഡിലിറങ്ങിയാൽ മണിക്കൂറുകളോളം ട്രാഫിക് ബ്ലോക്കിൽപ്പെട്ടു പോകുന്ന അവസ്ഥ നേരിടുന്നവരായിരിക്കും നമ്മളിൽ ഭൂരിഭാഗവും. രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ ബെംഗളൂരുവിലുള്ളവരുടെ ദൈനംദിന ജീവിതവും കടന്നു പോകുന്നത് ട്രാഫിക് ബ്ലോക്കിനോടു മല്ലിട്ടാണ്. ട്രാഫിക് ബ്ലോക്കിൽപ്പെട്ടു പോകുന്ന സമയം പാഴാക്കാതിരിക്കാൻ ഈ

റോഡിലിറങ്ങിയാൽ മണിക്കൂറുകളോളം ട്രാഫിക് ബ്ലോക്കിൽപ്പെട്ടു പോകുന്ന അവസ്ഥ നേരിടുന്നവരായിരിക്കും നമ്മളിൽ ഭൂരിഭാഗവും. രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ ബെംഗളൂരുവിലുള്ളവരുടെ ദൈനംദിന ജീവിതവും കടന്നു പോകുന്നത് ട്രാഫിക് ബ്ലോക്കിനോടു മല്ലിട്ടാണ്. ട്രാഫിക് ബ്ലോക്കിൽപ്പെട്ടു പോകുന്ന സമയം പാഴാക്കാതിരിക്കാൻ ഈ സമയത്ത് ജോലിയിലേർപ്പെടുന്ന ആളുകളുടെ ചിത്രങ്ങളും വിഡിയോകളുമെല്ലാം മുൻപ് വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ ബെംഗളൂരുവിലെ ട്രാഫിക് ബ്ലോക്കിൽപ്പെട്ട സമയം വളരെ വ്യത്യസ്തമായി ഉപയോഗിക്കുന്ന യുവതിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ഓട്ടോറിക്ഷയിൽ യാത്രചെയ്യുന്ന യുവതിയിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. ഓട്ടോ ട്രാഫിക് ബ്ലോക്കിൽപ്പെട്ടു. ഈ സമയത്ത് പുറത്ത് ബാൻഡ് മേളവും ഡാൻസും കണ്ടു. തുടർന്ന് യുവതിയും ഓട്ടോയിൽ നിന്ന് പുറത്തിറങ്ങി ഇവർക്കൊപ്പം നൃത്തം ചെയ്യാൻ ആരംഭിച്ചു. ബ്ലോക്ക് നീങ്ങി ഓട്ടോ നീങ്ങാൻ തുടങ്ങിയതോടെ വാഹനത്തിലുണ്ടായിരുന്ന സുഹൃത്തുക്കൾ യുവതിയെ തിരികെ വിളിക്കുന്നതും വിഡിയോയിലുണ്ട്.
ശരണ്യ മോഹൻ എന്ന സമൂഹമാധ്യമ അക്കൗണ്ടിലാണ് വിഡിയോ എത്തിയത്. ഇതിനോടകം തന്നെ നിരവധി പേർ വിഡിയോ കണ്ടു. വിഡിയോയ്ക്കു താഴെ രസകരമായ നിരവധി കമന്റുകളും എത്തി. ട്രാഫിക് ബ്ലോക്കുകൾ ആനന്ദകരമാക്കാൻ ഇങ്ങനെ ചിലതു ചെയ്യാം എന്നായിരുന്നു വിഡിയോയ്ക്കു താഴെ പലരും കമന്റ് ചെയ്തത്. യുവതി കൂടി എത്തിയതോടെ ഡാൻസ് ചെയ്യുന്നവരുടെ സംഘത്തിന് വലിയ പ്രചോദനമായെന്നും പലരും കമന്റ് ചെയ്തു.