‘താടി ഒഴിവാക്കൂ, സ്നേഹം നേടൂ’; താടിയുള്ള കാമുകന്മാരെ വേണ്ട; തെരുവിലിറങ്ങി സ്ത്രീകളുടെ പ്രതിഷേധം
ഭംഗിയായി വെട്ടിയൊതുക്കിയ താടിയും മീശയും പുരുഷന്മാരുടെ സ്റ്റൈലിന്റെ ഭാഗമാണ്. താടിയുള്ള പുരുഷന്മാർക്ക് ഏറെ ആരാധകരുണ്ട്. പത്തുപേരെ എടുത്താൽ അതിൽ പകുതിയിലധികവും താടിക്കാരായിരിക്കും. എന്നാൽ താടിക്കാർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മധ്യപ്രദേശിലെ ഒരുകൂട്ടം സ്ത്രീകൾ. താടിക്കാരായ കാമുകൻമാരെ വേണ്ടെന്നും

ഭംഗിയായി വെട്ടിയൊതുക്കിയ താടിയും മീശയും പുരുഷന്മാരുടെ സ്റ്റൈലിന്റെ ഭാഗമാണ്. താടിയുള്ള പുരുഷന്മാർക്ക് ഏറെ ആരാധകരുണ്ട്. പത്തുപേരെ എടുത്താൽ അതിൽ പകുതിയിലധികവും താടിക്കാരായിരിക്കും. എന്നാൽ താടിക്കാർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മധ്യപ്രദേശിലെ ഒരുകൂട്ടം സ്ത്രീകൾ.
താടിക്കാരായ കാമുകൻമാരെ വേണ്ടെന്നും ക്ലീൻഷേവ് ചെയ്തവരെ വേണമെന്നും ആവശ്യപ്പെട്ടാണ് സ്ത്രീകളുടെ വ്യത്യസ്തമായ പ്രതിഷേധം. ‘ക്ലീൻ ഷേവ് ചെയ്തില്ലെങ്കിൽ പ്രണയിക്കില്ല, താടി വടിക്കൂ, കാമുകിയെ വിളിക്കൂ’–എന്നിങ്ങനെയുള്ള ബാനറുകളും പ്ലക്കാർഡുകളും കയ്യിൽപിടിച്ച് വിഗ് താടിയുമായാണ് സ്ത്രീകൾ തെരുവിലിറങ്ങിയത്. സ്ത്രീകൾ ഉറക്കെ മുദ്രാവാക്യം വിളിക്കുന്നതും വിഡിയോയിലുണ്ട്.
സ്ത്രീകളുടെ വ്യത്യസ്തമായ പ്രതിഷേധത്തിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പ്രതിഷേധത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി കമന്റുകളും എത്തി. ‘നിങ്ങൾക്ക് താടി ഇഷ്ടമല്ലെങ്കിൽ വേറെയാളെ നോക്കാം’.–എന്നാണ് വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. ‘മേക്കപ്പ് ഒഴിവാക്കൂ, യഥാർഥമുഖം കാണിക്കൂ’ എന്നാണ് വിഡിയോയ്ക്കു താഴെ വന്ന മറ്റൊരു കമന്റ്. ‘ഞങ്ങൾക്ക് സ്നേഹം വേണ്ട, ഞങ്ങളുടെ താടിയോടാണ് ഞങ്ങൾക്കു പ്രണയം.’–എന്ന രീതിയിലുള്ള കമന്റുകളും എത്തി.