അർജുനുമായി വേർപിരിഞ്ഞത് എന്തുകൊണ്ട്? മലൈക ചെറുപുഞ്ചിരിയിൽ ഒളിപ്പിച്ച വിവാദ ജീവിതം
ബോളിവുഡിലെ എക്കാലത്തെയും സൂപ്പർഹിറ്റായ ഒരുപിടി ഗാനരംഗങ്ങളിലൂടെയാണ് മലൈക അറോറ എന്ന താരം ആരാധകരുടെ മനസ്സിൽ സ്ഥാനമുറപ്പിച്ചത്. ചടുലമായ ചുവടുകളും സ്ക്രീൻ പ്രസൻസും കൊണ്ട് ബോളിവുഡിലെ ഗ്ലാമറിന്റെ പര്യായമായി മലൈക മാറി. എന്നാൽ 'ഐറ്റം ഗേൾ' ലേബലിനപ്പുറം ആത്മശക്തിയുടെ പ്രതീകമാണ് ഇന്ന് ആരാധകർക്ക് മലൈക. ജീവിതവും
ബോളിവുഡിലെ എക്കാലത്തെയും സൂപ്പർഹിറ്റായ ഒരുപിടി ഗാനരംഗങ്ങളിലൂടെയാണ് മലൈക അറോറ എന്ന താരം ആരാധകരുടെ മനസ്സിൽ സ്ഥാനമുറപ്പിച്ചത്. ചടുലമായ ചുവടുകളും സ്ക്രീൻ പ്രസൻസും കൊണ്ട് ബോളിവുഡിലെ ഗ്ലാമറിന്റെ പര്യായമായി മലൈക മാറി. എന്നാൽ 'ഐറ്റം ഗേൾ' ലേബലിനപ്പുറം ആത്മശക്തിയുടെ പ്രതീകമാണ് ഇന്ന് ആരാധകർക്ക് മലൈക. ജീവിതവും
ബോളിവുഡിലെ എക്കാലത്തെയും സൂപ്പർഹിറ്റായ ഒരുപിടി ഗാനരംഗങ്ങളിലൂടെയാണ് മലൈക അറോറ എന്ന താരം ആരാധകരുടെ മനസ്സിൽ സ്ഥാനമുറപ്പിച്ചത്. ചടുലമായ ചുവടുകളും സ്ക്രീൻ പ്രസൻസും കൊണ്ട് ബോളിവുഡിലെ ഗ്ലാമറിന്റെ പര്യായമായി മലൈക മാറി. എന്നാൽ 'ഐറ്റം ഗേൾ' ലേബലിനപ്പുറം ആത്മശക്തിയുടെ പ്രതീകമാണ് ഇന്ന് ആരാധകർക്ക് മലൈക. ജീവിതവും
ബോളിവുഡിലെ എക്കാലത്തെയും സൂപ്പർഹിറ്റായ ഒരുപിടി ഗാനരംഗങ്ങളിലൂടെയാണ് മലൈക അറോറ എന്ന താരം ആരാധകരുടെ മനസ്സിൽ സ്ഥാനമുറപ്പിച്ചത്. ചടുലമായ ചുവടുകളും സ്ക്രീൻ പ്രസൻസും കൊണ്ട് ബോളിവുഡിലെ ഗ്ലാമറിന്റെ പര്യായമായി മലൈക മാറി. എന്നാൽ 'ഐറ്റം ഗേൾ' ലേബലിനപ്പുറം ആത്മശക്തിയുടെ പ്രതീകമാണ് ഇന്ന് ആരാധകർക്ക് മലൈക. ജീവിതവും സൗന്ദര്യവും വിവാഹവും പ്രണയവും അങ്ങനെ മലൈകയുടെ ജീവിതത്തിലെ ഓരോ ഘട്ടവും ചലച്ചിത്രലോകത്ത് ചൂടുപിടിച്ച ചർച്ചയായി. വെല്ലുവിളികളെയും വിവാദങ്ങളെയും പ്രതിസന്ധികളെയും മനസ്സുറപ്പോടെ നേരിട്ടു തന്നെയാണ് മലൈക ഇപ്പോഴും ആരാധകരുടെ പ്രിയപ്പെട്ട താരമായി തുടരുന്നത്.
ഭംഗിയായി സ്റ്റൈൽ ചെയ്ത മുടിയും പ്രസന്നമായ പുഞ്ചിരിയുമാണ് മുഖമുദ്രയെങ്കിലും 51 കാരിയായ മലൈക സ്വന്തം നിലപാടുകളും കാഴ്ചപ്പാടുകളും കൊണ്ടുതന്നെയാണ് വ്യത്യസ്തയാകുന്നത്. അഭിനയത്തിലേക്കും നൃത്തത്തിലേക്കും ചുവടുവയ്ക്കുന്നതിനു മുൻപ് മോഡലിങ്ങായിരുന്നു താരത്തിന്റെ മേഖല. എന്നാൽ മലൈകയെ പ്രശസ്തിയിലേക്കെത്തിച്ചത് നൃത്തരംഗം തന്നെയാണ്. 25-ാം വയസ്സിൽ ആയിരുന്നു നടൻ അർബാസ് ഖാനുമായുള്ള വിവാഹം. വിവാഹമോചനവും വേർപിരിയലുകളും പുതുമയല്ലാത്ത ബോളിവുഡിലെ പതിവുകൾ തിരുത്തി അർബാസ് ഖാനും മകൻ അർഹാനുമൊത്ത് 'പെർഫെക്ട്' ജീവിതമാണ് മലൈകയുടേതെന്ന് ആരാധകരും കരുതി.
ഓൺസ്ക്രീൻ വ്യക്തിത്വത്തിലൂടെയും ഗ്ലാമറസ് ലുക്കിലൂടെയും ആരാധകർ വിലയിരുത്തിയിരുന്ന താരത്തിന്റെ ജീവിതം സങ്കീർണമാണെന്ന് ആരാധകർ മനസ്സിലാക്കിയത് ഏറെ വൈകിയായിരുന്നു. 2017ൽ 19 വർഷം പിന്നിട്ട വിവാഹ ബന്ധത്തിൽ നിന്നും മലൈക മോചനം നേടുന്നു എന്ന വാർത്ത ചലച്ചിത്ര ലോകത്തിന് ആകെ അമ്പരപ്പായിരുന്നു. പൊതുജനത്തിനു മുന്നിൽ സന്തോഷകരമായിരുന്ന മലൈകയുടെ ജീവിതത്തിലെ പൊരുത്തക്കേടുകൾ വെളിച്ചത്തിലേക്കു വന്നതും അങ്ങനെയാണ്.
എന്നാൽ ജീവിതത്തിൽ മലൈക എടുത്ത സുപ്രധാനമായ ഈ തീരുമാനത്തെ മാധ്യമങ്ങളും സമൂഹവും വെറുതെ വിട്ടില്ല. അവരുടെ തീരുമാനങ്ങൾ, പ്രായം, സൗന്ദര്യം, ജീവിതം മുന്നോട്ട് പോകുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങളെല്ലാം ചോദ്യം ചെയ്യപ്പെടുകയും ചർച്ചയാവുകയും ചെയ്തു. എന്നാൽ താരത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെയും വഴിത്തിരിവുകളുടേയും തുടക്കം മാത്രമായിരുന്നു ഇവ. സമൂഹത്തിന്റെ ചോദ്യം ചെയ്യലിനു സ്വന്തം ജീവിതം വിട്ടുകൊടുക്കാതെ ശരീരവും മനസ്സും ഊർജ്ജസ്വലമായി നിലനിർത്തി ഇഷ്ടങ്ങൾക്കൊത്ത് ഉയരാനായിരുന്നു മലൈകയുടെ തീരുമാനം. വിവാഹ ജീവിതം അവസാനിച്ചാൽ ഒരു സ്ത്രീ എങ്ങനെ മുന്നോട്ടു പോകണം എന്ന സമൂഹത്തിന്റെ വിധിയെഴുത്തുകൾക്കും ബോഡി ഷെയിമിങ്ങിനും ഒന്നും മുന്നിൽ അവർ പതറിയില്ല. തന്റെ വ്യക്തിത്വം ഉയർത്തിപ്പിടിച്ച് സ്വന്തം ശരീരത്തെ പോസിറ്റിവായി അവതരിപ്പിച്ച് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ നിരന്തരം പ്രതികരിച്ചു. സ്വയം സ്നേഹിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യമെന്ന് പറയാതെ പറയുകയായിരുന്നു മലൈക. ശരീര സൗന്ദര്യം നഷ്ടപ്പെട്ടു എന്നതിന്റെ പേരിൽ പരിഹാസങ്ങൾക്ക് വിധേയയായ അതേ മലൈക ആരോഗ്യം , ഫിറ്റ്നസ് എന്നിവയുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങൾക്കിടയിലെ ഏറ്റവും ശക്തയായ വക്താവാണ്. ദിവാ യോഗ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകയായതിലൂടെ സംരംഭകത്വത്തിലും മലൈക തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
വിവാഹമോചന വാർത്തകൾ ആറിത്തണുക്കും മുൻപ് തന്നെ അർജുൻ കപൂറുമായുള്ള പ്രണയബന്ധത്തിലൂടെ വീണ്ടും മലൈക വാർത്തകളിൽ നിറയുകയായിരുന്നു. ഇരുവരും കൈകോർത്ത് നടക്കുന്ന ചിത്രം 2018 ൽ ഓൺലൈൻ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് പ്രണയബന്ധം പരസ്യമായത്. തന്നെക്കാൾ 11 വയസ്സ് പ്രായം കുറഞ്ഞ അർജുൻ കപൂറുമായുള്ള ഈ ബന്ധത്തിന്റെ പേരിൽ കുറച്ചൊന്നുമല്ല മലൈക പൊതുസമൂഹത്തിന്റെ വിചാരണകൾക്ക് വിധേയയായത്. ഒടുവിൽ പ്രണയത്തിലാണെന്ന് ഇരുവരും വെളിപ്പെടുത്തിയ ശേഷവും വിവാഹബന്ധം വേർപ്പെടുത്തിയ ഒരാൾക്ക് എങ്ങനെ ഇത്രയും ചെറുപ്പക്കാരനായ ഒരു വ്യക്തിയുമായി പ്രണയത്തിലാകാൻ കഴിയുമെന്ന് ചോദ്യങ്ങൾ നിരന്തരം ഉണ്ടായി.
എന്നാൽ ഇതിലൊന്നും അടിപതറാതെ തനിക്ക് ജീവിതത്തിൽ സന്തോഷം നൽകുന്നത് എന്തോ അത് പിന്തുടരാനുള്ള ഉറച്ച തീരുമാനത്തിലായിരുന്നു മലൈക. വിവാദങ്ങൾ ചൂടുപിടിക്കുമ്പോഴും ഇരുവരും ഒരുമിച്ചുള്ള യാത്രകളുടെയും അവധി ദിനങ്ങളുടെയും ഒക്കെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരുന്നു. ഇരുവരും തമ്മിൽ ആഴത്തിലുള്ള ബന്ധമാണ് നിലനിൽക്കുന്നതെന്ന് ആരാധകർ തിരിച്ചറിഞ്ഞു തുടങ്ങുകയായിരുന്നു. ഇവരുടെ വിവാഹം ഉടൻ ഉണ്ടാവുമെന്ന തരത്തിൽ ചർച്ചകൾ സജീവമായി നിൽക്കുന്നതിനിടെ കാര്യങ്ങൾ വീണ്ടും മാറിമറിഞ്ഞു. ഈ വർഷം ജൂണിൽ അർജുൻ കപൂറിന്റെ പിറന്നാൾ ആഘോഷത്തിൽ നിന്നും മലൈക വിട്ടു നിന്നതോടെയാണ് ഇരുവരുടെയും പ്രണയബന്ധം തകർച്ചയിലാണെന്ന തരത്തിൽ വാർത്തകൾ പരന്നത്.
ഇതേക്കുറിച്ച് വെളിപ്പെടുത്താൻ രണ്ടുപേരും തയാറായതുമില്ല. സെപ്റ്റംബറിൽ മലൈകയുടെ രണ്ടാനച്ഛന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ അർജുൻ കപൂർ എത്തിയതോടെ അഭ്യൂഹങ്ങൾ ശരിയോ തെറ്റോ എന്ന തരത്തിൽ ആരാധകർ ആശയക്കുഴപ്പത്തിലായി. എന്നാൽ കഴിഞ്ഞ ദിവസം താൻ സിംഗിളാണെന്ന് അർജുൻ കപൂർ വെളിപ്പെടുത്തിയതോടെ ഇരുവരുടെയും ബന്ധം അവസാനിച്ചുവെന്ന് ഉറപ്പാവുകയായിരുന്നു. എന്താണ് ഇവർക്കിടയിലെ പ്രശ്നം എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല.
പിതാവിന്റെ മരണശേഷം നിലവിൽ ചലച്ചിത്ര മേഖലയിൽ വീണ്ടും സജീവമാവുകയാണ് മലൈക. പ്രതിസന്ധികളെ അതിജീവിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോവുക തന്നെ വേണം എന്ന തിരിച്ചറിവാണ് അച്ഛന്റെ മരണശേഷം തന്നെ തിരികെ എത്തിച്ചത് എന്ന് മലൈക പറയുന്നു. നഷ്ടങ്ങളിലും തകർച്ചകളിലും പതറി ജീവിതം മറ്റുള്ളവരുടെ വാക്കുകൾക്ക് വിട്ടുകൊടുക്കാതെ എന്നും ഇതേ കാഴ്ചപ്പാട് പിന്തുടർന്നുകൊണ്ട് മുന്നോട്ടു പോവുകയാണ് മലൈക.