പാലക്കാട്ടെ പോളിങ് ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും സ്ത്രീകൾ: നന്ദിയറിച്ച് കലക്ടർ
പാലക്കാട്ടെ വോട്ടെടുപ്പ് ഭംഗിയായി പൂർത്തീകരിച്ച ഉദ്യോഗസ്ഥർക്ക് നന്ദി അറിയിച്ച് ജില്ലാകലക്ടറുടെ സമൂഹമാധ്യമ കുറിപ്പ്. ഇത്തവണ ഭൂരിഭാഗവും വനിതാ ഉദ്യോഗസ്ഥരായിരുന്നു എന്നും കലക്ടർ എസ്. ചിത്ര സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ‘സമ്മർദങ്ങൾക്കിടയിലും ഭംഗിയായി തങ്ങളുടെ കടമ നിർവഹിച്ച എല്ലാ

പാലക്കാട്ടെ വോട്ടെടുപ്പ് ഭംഗിയായി പൂർത്തീകരിച്ച ഉദ്യോഗസ്ഥർക്ക് നന്ദി അറിയിച്ച് ജില്ലാകലക്ടറുടെ സമൂഹമാധ്യമ കുറിപ്പ്. ഇത്തവണ ഭൂരിഭാഗവും വനിതാ ഉദ്യോഗസ്ഥരായിരുന്നു എന്നും കലക്ടർ എസ്. ചിത്ര സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
‘സമ്മർദങ്ങൾക്കിടയിലും ഭംഗിയായി തങ്ങളുടെ കടമ നിർവഹിച്ച എല്ലാ പ്രിയപ്പെട്ട പോളിങ് ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ. ഇത്തവണ പോളിങ് ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും സ്ത്രീകൾ ആയിരുന്നു എന്ന സവിശേഷത കൂടിയുണ്ട്. വോട്ടെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുക എന്നത് നിങ്ങൾക്ക് നല്ല ഒരു അനുഭവമായിരുന്നു എന്ന് കരുതട്ടെ.’– എന്നാണ് കലക്ടർ കുറിച്ചത്.
നവംബർ 20നായിരുന്നു പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ്. തിരഞ്ഞെടുപ്പിൽ 70.51 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. നവംബർ 23നാണ് വോട്ടെണ്ണൽ.