ഇന്ത്യാഗേറ്റിനു മുന്നിൽ ബാത്ത് ടവല്‍ ധരിച്ചെത്തി യുവതിയുടെ ഗ്ലാമർ നൃത്തം; അമ്പരന്ന് ആളുകൾ– വൈറലായി വിഡിയോ
സമൂഹമാധ്യമത്തിൽ വൈറലാകാൻ പലകാര്യങ്ങളും ആളുകൾ ചെയ്യാറുണ്ട്. ഇപ്പോഴിതാ തികച്ചു വ്യത്യസ്തമായ ഒരു ഡാൻസുമായി എത്തിയിരിക്കുകയാണ് കൊൽക്കത്തയിൽ നിന്നുള്ള യുവതി. ഇന്ത്യാ ഗേറ്റിനു മുന്നിൽ ബാത്ത് ടവല്‍ ധരിച്ചെത്തി ഡാൻസ് ചെയ്യുന്ന യുവതിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മോഡലും സമൂഹമാധ്യമ

സമൂഹമാധ്യമത്തിൽ വൈറലാകാൻ പലകാര്യങ്ങളും ആളുകൾ ചെയ്യാറുണ്ട്. ഇപ്പോഴിതാ തികച്ചു വ്യത്യസ്തമായ ഒരു ഡാൻസുമായി എത്തിയിരിക്കുകയാണ് കൊൽക്കത്തയിൽ നിന്നുള്ള യുവതി. ഇന്ത്യാ ഗേറ്റിനു മുന്നിൽ ബാത്ത് ടവല്‍ ധരിച്ചെത്തി ഡാൻസ് ചെയ്യുന്ന യുവതിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മോഡലും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ സന്നതി മിത്ര എന്ന യുവതിയാണ് ഇന്ത്യാ ഗേറ്റിനു മുന്നിൽ ഡാൻസ് ചെയ്തത്.
മിസ് കൊൽക്കത്ത–2017 സൗന്ദര്യമത്സരത്തിലെ വിജയിയാണ് സന്നതി മിത്ര. രാജ്യാന്തര പുരുഷദിനത്തിന് ആശംസകൾ നേർന്നുകൊണ്ടുള്ള കുറിപ്പോടെയാണ് യുവതി വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ‘ദിൽവാലേ ദുൽഹനിയ ലേ ജായേംഗെ’ എന്ന ചിത്രത്തിലെ ഗാനത്തിനാണ് സന്നതിയുടെ ഡാൻസ്. ഗാനരംഗത്തിൽ കജോൾ എത്തുന്നതു പോലെയാണ് സന്നതി ബാത്ത് ടവലിൽ എത്തിയത്. സന്നതിയുടെ പ്രവൃത്തി അമ്പരപ്പോടെ നോക്കി നിൽക്കുന്നവരെയും വിഡിയോയിൽ കാണാം.
സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലായി. വിഡിയോ വൈറലായതോടെ സന്നതിയുടെ പ്രവൃത്തിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടുള്ള കമന്റുകളും എത്തി. യുവതിയെ അറസ്റ്റ് ചെയ്യണമെന്നാണ് പലരും വിഡിയോയ്ക്ക് കമന്റ് ചെയ്തത്. ‘പൊതുയിടത്തിൽ ഇത്തരത്തിലുള്ള അശ്ലീല പ്രവൃത്തികൾ അനുവദിക്കരുത്. യുവതി എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു’ എന്നിങ്ങനെയുള്ള കമന്റുകളും എത്തി. ‘നിങ്ങൾക്ക് എന്തുവേണമെങ്കിലും ചെയ്ത് പ്രശസ്തി നേടാം. പക്ഷേ, അത് ഇന്ത്യാഗേറ്റ് പോലുള്ള രാജ്യത്തെ ചരിത്ര സ്മാരകങ്ങളെ അപമാനിക്കുംവിധമാകരുത്.’– എന്നും കമന്റിൽ പലരും കുറിച്ചു. ഡൽഹി പൊലീസ് എവിടെ എന്ന് ചോദിച്ചവരും നിരവധിയാണ്.
നേരത്തേ ദുർഗാപൂജയോട് അനുബന്ധിച്ച് സന്നതി പങ്കുവച്ച ചിത്രങ്ങളും വിവാദമായിരുന്നു. ദുർഗാപൂജയ്ക്കിടെ ക്ലീവേജ് കാണുന്ന രീതിയിലുള്ള വസ്ത്രം ധരിച്ചുള്ള ചിത്രങ്ങളാണ് സന്നതി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഇവർക്കൊപ്പം സമാനരീതിയിൽ വസ്ത്രം ധരിച്ച മറ്റു രണ്ടു സ്ത്രീകൾ കൂടി ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു.