ചിത്രമെഴുതാനും പൊട്ടു തൊടാനും താളം പിടിക്കാനും എനിക്കു കൈകളില്ല..... പക്ഷേ എനിക്ക് കാലുകളുണ്ട്...അതാണ് എന്റെ കരുത്ത്....ഒരിക്കലും പതറാത്തൊരു മനസ്സുണ്ട്...എനിക്ക് തണലായി എന്റെ അച്ഛനും അമ്മയും സഹോദരനുമുണ്ട്..എന്നും കൂട്ടായി എനിക്ക് സംഗീതവുമുണ്ട്, നിറങ്ങളുടെ ലോകമുണ്ട്...... ഉയരങ്ങളിലെത്തണം..അതു

ചിത്രമെഴുതാനും പൊട്ടു തൊടാനും താളം പിടിക്കാനും എനിക്കു കൈകളില്ല..... പക്ഷേ എനിക്ക് കാലുകളുണ്ട്...അതാണ് എന്റെ കരുത്ത്....ഒരിക്കലും പതറാത്തൊരു മനസ്സുണ്ട്...എനിക്ക് തണലായി എന്റെ അച്ഛനും അമ്മയും സഹോദരനുമുണ്ട്..എന്നും കൂട്ടായി എനിക്ക് സംഗീതവുമുണ്ട്, നിറങ്ങളുടെ ലോകമുണ്ട്...... ഉയരങ്ങളിലെത്തണം..അതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിത്രമെഴുതാനും പൊട്ടു തൊടാനും താളം പിടിക്കാനും എനിക്കു കൈകളില്ല..... പക്ഷേ എനിക്ക് കാലുകളുണ്ട്...അതാണ് എന്റെ കരുത്ത്....ഒരിക്കലും പതറാത്തൊരു മനസ്സുണ്ട്...എനിക്ക് തണലായി എന്റെ അച്ഛനും അമ്മയും സഹോദരനുമുണ്ട്..എന്നും കൂട്ടായി എനിക്ക് സംഗീതവുമുണ്ട്, നിറങ്ങളുടെ ലോകമുണ്ട്...... ഉയരങ്ങളിലെത്തണം..അതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിത്രമെഴുതാനും പൊട്ടു തൊടാനും താളം പിടിക്കാനും എനിക്കു കൈകളില്ല..... പക്ഷേ എനിക്ക് കാലുകളുണ്ട്...അതാണ് എന്റെ കരുത്ത്....ഒരിക്കലും പതറാത്തൊരു മനസ്സുണ്ട്...എനിക്ക് തണലായി എന്റെ അച്ഛനും അമ്മയും സഹോദരനുമുണ്ട്..എന്നും കൂട്ടായി എനിക്ക് സംഗീതവുമുണ്ട്, നിറങ്ങളുടെ ലോകമുണ്ട്...... ഉയരങ്ങളിലെത്തണം..അതു മാത്രമാണ് എന്റെ ലക്ഷ്യം’– ഇതു പറയുമ്പോൾ കൺമണിയുടെ കണ്ണുകളിൽ സൂര്യന്റെ തിളക്കം..

ആലപ്പുഴയുടെ സ്വന്തം കൺമണിയാണ് മാവേലിക്കര അറുന്നൂറ്റിമംഗലം ‘അഷ്ടപദി’യിൽ എസ്.കൺമണി(23). ഇരു കൈകളുമില്ലാതെയാണ് കൺമണി(23)പിറന്നത്.  ആശിച്ചു കിട്ടിയ ആദ്യത്തെ കൺമണിക്ക് കൈകളില്ലാത്തതിന്റെ ദുഃഖം രക്ഷിതാക്കളെ തെല്ലുനേരത്തേക്ക് സങ്കടക്കടലിലാക്കി. അച്ഛൻ ജി.ശശികുമാർ അൽപം വിഷമിച്ചെങ്കിലും, ഭാര്യ രേഖ ധൈര്യം പകർന്നു.  

ADVERTISEMENT

മുത്തച്ഛൻ പരേതനായ പരമേശ്വരൻ പിള്ളയാണ് കൺമണിയെന്നു പേരിട്ടത്. ആരെയും ആശ്രയിക്കാതെ ജീവിക്കാനും എല്ലാ കാര്യങ്ങളും സ്വയം ചെയ്യാനുമുള്ള പാഠങ്ങളാണ് രേഖ, മകളെ പഠിപ്പിച്ചത്.  കൺമണിയുടെ വലതുകാലിന് നീളക്കുറവുണ്ട്. സാരമില്ലെന്നു പറഞ്ഞ് രേഖ ആശ്വസിപ്പിച്ചു. മാവേലിക്കര ശ്രീ സായി പബ്ലിക് സ്കൂളിലും തുടർന്ന് താമരക്കുളം വിവി എച്ച്എസ്എസിലും പഠിച്ച കൺമണി പഠനത്തിൽ എന്നും മുന്നിലായിരുന്നു. സ്പൂണിൽ ആഹാരം കഴിക്കാനും, ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്യാനും കൺമണി ഇതിനകം പഠിച്ചു. കാൽ വിരൽ കൊണ്ട് അക്ഷരം കുറിച്ചു. 

യുകെജിയിൽ പഠിക്കുമ്പോൾ കാലു കൊണ്ട് ചിത്രം വരച്ച കൺമണിയെ രക്ഷിതാക്കൾ പ്രോത്സാഹിപ്പിച്ചപ്പോൾ ചിത്രങ്ങളുടെ എണ്ണം കൂടി,  വീട്ടുമുറിയിൽ നിറക്കൂട്ടുകളുടെ ശേഖരവും.. കുട്ടിക്കാലത്തു തന്നെ സംഗീതത്തോട് താൽപര്യമുണ്ടായിരുന്നു. അധ്യാപകർ കൺമണിയിലെ കലയെ പ്രോത്സാഹിപ്പിച്ചു. സ്കൂൾ കാലയളവിൽ ശാസ്ത്രീയ സംഗിതം, അഷ്ടപദി, കഥകളി സംഗീതം, ചിത്രരചന, അക്ഷരശ്ലോകം, പദ്യം ചൊല്ലൽ എന്നിവയിൽ സമ്മാനങ്ങൾ വാരിക്കൂട്ടി.  കഥകളി സംഗീതത്തിലും അഷ്ടപദി സംഗീതത്തിലും മറ്റു മത്സരാർഥികൾ കൈകൾ കൊണ്ട് ചേങ്ങിലയിൽ താളമിടുമ്പോൾ കൺമണി കാലു കൊണ്ടാണ് താളമിട്ടത്. നാലാംക്ലാസ് മുതൽ ജലഛായ മത്സരങ്ങളിൽ പങ്കെടുത്തു. പന്ത്രണ്ടാം വയസ്സിൽ ചെമ്പൈ സംഗീതോത്സവ വേദിയും കീഴടക്കി. 

ADVERTISEMENT

തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ ബിപിഎ(വോക്കൽ)കോഴ്സിന് പ്രവേശനം ലഭിച്ചതോടെ മാവേലിക്കരയിൽ നിന്ന് കുടുംബസമേതം തലസ്ഥാനത്തേക്കു താമസം മാറി.  ഒന്നാം റാങ്കോടെയാണ് സംഗീതത്തിൽ ബിരുദമെടുത്തത്. ഇതേകോളജിൽ വോക്കലിൽ ബിരുദാനന്തര ബിരുദ പഠനത്തിനു ശേഷം പരീക്ഷാഫലം കാത്തിരിക്കുകയാണ്. ചുമർചിത്രങ്ങളും വരച്ചു. 500ൽപരം വേദികളിൽ സംഗീതകച്ചേരിയും  അവതരിപ്പിച്ചു. ഇടവേളകളിൽ നെറ്റിപ്പട്ടവും തയാറാക്കുന്നുണ്ട്.  150 നെറ്റിപ്പട്ടങ്ങളാണ് തയാറാക്കിയത്. 

കൺമണിയും കുടുംബവും കൊടിക്കുന്നിൽ സുരേഷിനൊപ്പം

പൂജപ്പുര മൈതാനത്തോട് ചേർന്ന് എംഎസ് ഹബ് എന്ന ചായക്കടയും ജ്യൂസുകടയും നടത്തുകയാണ് അച്ഛൻ ശശികുമാർ. സഹായത്തിന് അമ്മ രേഖയും ഒപ്പമുണ്ട്. കൺമണിയുടെ സഹോദരൻ മണികണ്ഠനും കടയുടെ നടത്തിപ്പിൽ പങ്കാളിയാണ്. പിജി ഫലം വന്ന ശേഷം സംഗീതത്തിൽ ഗവേഷണം നടത്തണമെന്നും കോളജ് അധ്യാപികയാകണമെന്നുമാണ് കൺമണിയുടെ ആഗ്രഹം.  പൂജപ്പുര നടുതല ഭഗവതി ക്ഷേത്രത്തിനു സമീപമാണ്  താമസം. ദേശീയ–സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ കൺമണിയെ തേടിയെത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം ഏർപ്പെടുത്തിയ ഭിന്നശേഷിക്കാരിയായ സർഗാത്മക പ്രതിഭയ്ക്കുള്ള പുരസ്കാരമാണ് അതിൽ പ്രധാനപ്പെട്ടത്. കൺമണിയുടെ ചിത്രങ്ങൾ വിദേശ രാജ്യങ്ങളിലടക്കം പ്രദർശിപ്പിച്ചു. ടെലിവിഷൻ ചാനൽ പരിപാടികളിലും തിളങ്ങി. ഡൽഹിയിലെ പാർലമെന്റ് ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷിക്കാരായ പ്രതിഭകളുടെ പരിപാടിയിൽ കേരളത്തിൽ നിന്നു പങ്കെടുത്ത ഏകവ്യക്തി കൺമണിയായിരുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്സഭാ സ്പീക്കർ എന്നിവർ ഉൾപ്പെട്ട സദസ്സിനു മുന്നിൽ കച്ചേരി അവതരിപ്പിക്കാനും ഭാഗ്യമുണ്ടായി. 

ADVERTISEMENT

BE POSITIVE ALWAYS....

‘പഴയ സാഹചര്യമല്ല ഇപ്പോൾ. ആരെയും സമൂഹം മാറ്റി നിർത്തുന്നില്ല. നമുക്ക് നേടാനുള്ളത് വെട്ടിപ്പിടിക്കണം. ആൾക്കൂട്ടത്തിനു നടുവിലാണെങ്കിലും നമ്മൾ തലയുയർത്തി നിൽക്കണം. കുറവുകളെ പോരായ്മകളായി കാണുന്നതിനു പകരം അവയെ വിജയത്തിലേക്കുള്ള ഒറ്റക്കൽ പാതകളായി മാത്രം കരുതുക.. ബി പോസിറ്റീവ് ഓൾവേയ്സ്..എനിക്കു പറയാനുള്ളത് ഇതു മാത്രം..ഒറ്റയ്ക്കു ജീവക്കാനാണ് എനിക്കിഷ്ടം’–കൺമണിയുടെ വാക്കുകൾ....

English Summary:

Born Without Hands, This Artist Paints With Her Feet and Sings Her Heart Out