4000 മൃതദേഹങ്ങൾ ഏറ്റെടുത്ത് അന്ത്യകർമം ചെയ്തു; ഭ്രാന്താണെന്ന് വിമർശനം; ഇനിയും ഇത് തുടരുമെന്ന് പൂജ
‘പെൺകുട്ടികൾ അന്ത്യകർമങ്ങൾ നടത്താറില്ല, അവൾക്കു ഭ്രാന്താണ്!’ എന്നായിരുന്നു പൂജ ശർമയുടെ ജോലിയെ കുറിച്ചറിയുമ്പോൾ പൊതുസമൂഹം പറഞ്ഞത്. എന്നാലിപ്പോൾ 4000 മൃതദേഹങ്ങളുെട സംസ്കാരകർമങ്ങൾ നടത്തിയ പൂജയെ 2024ൽ ലോകത്തെ സ്വാധീനിച്ച നൂറു സ്ത്രീകളിൽ ഒരാളായി തിരഞ്ഞെടുത്തിരിക്കുകയാണ് ബിബിസി. സ്വന്തം സഹോദരന്റെ

‘പെൺകുട്ടികൾ അന്ത്യകർമങ്ങൾ നടത്താറില്ല, അവൾക്കു ഭ്രാന്താണ്!’ എന്നായിരുന്നു പൂജ ശർമയുടെ പ്രവൃത്തിയെ കുറിച്ചറിയുമ്പോൾ പൊതുസമൂഹം പറഞ്ഞത്. എന്നാലിപ്പോൾ 4000 മൃതദേഹങ്ങളുടെ സംസ്കാരകർമങ്ങൾ നടത്തിയ പൂജയെ 2024ൽ ലോകത്തെ സ്വാധീനിച്ച നൂറു സ്ത്രീകളിൽ ഒരാളായി തിരഞ്ഞെടുത്തിരിക്കുകയാണ് ബിബിസി. സ്വന്തം സഹോദരന്റെ അന്ത്യകർമങ്ങൾ നടത്തിയാണ് പൂജ ഈ മേഖലയിലേക്കു പ്രവേശിക്കുന്നത്.
2022 മാർച്ച് 12നായിരുന്നു നിസ്സാരമായ ഒരു തർക്കത്തിന്റെ പേരിൽ പൂജയുടെ സഹോദരൻ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ ചെയ്യാൻ ബന്ധുക്കളടക്കം ആരും തയാറായില്ല. തുടർന്ന് സഹോദരന്റെ മരണത്തിൽ ആകെ തകർന്ന പൂജയ്ക്ക് അദ്ദേഹത്തിന്റെ ശേഷക്രിയ ചെയ്യേണ്ടി വന്നു. ഈ അനുഭവത്തിൽ നിന്നാണ് പൂജ പിന്നീട് പലരുടെയും അന്ത്യകർമങ്ങൾ ചെയ്യാൻ തുടങ്ങിയത്. അന്ത്യകർമങ്ങൾ ചെയ്യുന്ന നിരവധി വിഡിയോകൾ പൂജ തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവച്ചു. മൃതദേഹങ്ങൾ ദഹിപ്പിച്ച ശേഷം അസ്ഥിയും ഭസ്മവും കൈകൾകൊണ്ട് വാരിയെടുത്തുമാറ്റുന്ന ദൃശ്യങ്ങളും പൂജ പങ്കുവച്ച വിഡിയോയിൽ ഉണ്ട്
ഉറ്റവരില്ലാത്ത അനനാഥരായവരുടെ മൃതദേഹങ്ങളെല്ലാം പൂജ ഏറ്റെടുത്ത് അവരുടെ സംസ്കാര ചടങ്ങുകൾ സ്വയം നടത്തി. ഹിന്ദു വിഭാഗത്തിലെ ശേഷക്രിയ കർമങ്ങളെല്ലാം പുരുഷന്മാർ ചെയ്യുന്ന പാരമ്പരാഗ രീതിയിൽ നിന്ന് മാറി, മൃതദേഹങ്ങളുടെ അന്തിമകർമങ്ങൾ ചെയ്ത പൂജയ്ക്ക് സമൂഹത്തിൽ നിന്ന് വലിയ എതിർപ്പുകളും നേരിടേണ്ടി വന്നു. എന്നാൽ ഇതിനെയെല്ലാം മറികടന്ന് പൂജ തന്റെ ദൗത്യം തുടർന്നു.
പൂജയുടെ ഈ പ്രവര്‍ത്തനങ്ങളെ മുൻനിർത്തിയാണ് കൾച്ചർ ആന്റ് എജുക്കേഷൻ വിഭാഗത്തിൽ പൂജയുടെ പേരും ചേർത്തത്. സാമൂഹിക പ്രവർത്തക അരുണ റോയ്, ഗുസ്തി താരവും രാഷ്ട്രീയ നേതാവുമായ വിനേഷ് ഫോഗോട്ട്, ബഹിരാകാശ പര്യവേഷക സുനിത വില്യംസ് എന്നിവരാണ് പട്ടികയിൽ ഇടംനേടിയവർ. 1996 ജൂലൈ 7 ന് ഡൽഹിയിലാണ് പൂജ ജനിച്ചത്. സമൂഹത്തിൽ അരികുവത്കരിക്കപ്പെടുന്നവരുടെ ഉന്നമനത്തിനായി ബ്രൈറ്റ് ദി സോൾ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപക കൂടിയാണ് പൂജ.