‘സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ!’, ഇത് ഐശ്വര്യ അല്ല; ആരാണ് ഈ പാക് സുന്ദരി?
പ്രമുഖരുമായി രൂപസാദൃശ്യമുള്ളവരുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. അതിൽ ഏറെയും ബോളിവുഡ് താരം ഐശ്വര്യ റായിയുമായി സാമ്യമുള്ളവർ തന്നെയാണ്. സമൂഹമാധ്യമ ഇൻഫ്ലുവൻസറായ അഷിത സിങ്ങിന്റെ വിഡിയോ ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ഐശ്വര്യ റായിയോട് സാദൃശ്യമുള്ള മറ്റൊരാളുടെ വിഡിയോയാണ്

പ്രമുഖരുമായി രൂപസാദൃശ്യമുള്ളവരുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. അതിൽ ഏറെയും ബോളിവുഡ് താരം ഐശ്വര്യ റായിയുമായി സാമ്യമുള്ളവർ തന്നെയാണ്. സമൂഹമാധ്യമ ഇൻഫ്ലുവൻസറായ അഷിത സിങ്ങിന്റെ വിഡിയോ ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ഐശ്വര്യ റായിയോട് സാദൃശ്യമുള്ള മറ്റൊരാളുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇന്ത്യയിൽ നിന്നല്ല, പാക്കിസ്ഥാനിൽ നിന്നാണ് ഇവരെന്നു മാത്രം. പാക്കിസ്ഥാനിലെ വ്യവസായിയായ കൻവാൾ ചീമയാണ് ഐശ്വര്യയോട് സാദൃശ്യമുള്ള പുതിയയാൾ.
മുഖസാദൃശ്യം മാത്രമല്ല, ശബ്ദം പോലും ഐശ്വര്യയുടേതിനു സമാനമാണ്. മൈ ഇംപാക്ട് മീറ്റർ എന്ന സ്ഥാപനത്തിന്റെ സിഇഒയാണ് പാക്കിസ്ഥാനി ബിസിനസ് വനിതയായ കൻവാൾ ചീമ. ഐശ്വര്യ റായിയുടെതിനു സമാനമായ രീതിയിലുള്ള ഐ മേക്കപ്പാണ് കൻവാളിന്റേത്. മുടി ചീകുന്നതും ഐശ്വര്യ റായിയുടേതിനു സാമ്യമുണ്ട്. ശിരോവസ്ത്രം ധരിച്ചിരിക്കുന്നു എന്നതുമാത്രമാണ് ഐശ്വര്യ റായിയിൽ നിന്ന് വ്യത്യസ്തമായി സോഷ്യൽ മീഡിയ കണ്ടെത്തിയത്. ബാക്കിയെല്ലാം അടിമുടി ഐശ്വര്യാറായി തന്നെ എന്നാണ് സമൂഹമാധ്യമങ്ങളിലെ അവകാശവാദങ്ങൾ.
എന്നാൽ ഐശ്വര്യയുമായുള്ള രൂപസാദൃശ്യത്തിന്റെ പേരിൽ പ്രശസ്തി നേടാൻ കൻവാൾ ആഗ്രഹിക്കുന്നില്ലെന്നതാണ് വസ്തുത. ഈ രൂപസാദൃശ്യത്തെ കുറിച്ച് ഒരിക്കൽ ഒരു ടെലിവിഷൻ അഭിമുഖത്തിൽ അവതാരകൻ ചോദിച്ചപ്പോൾ ഈ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാണ് കൻവാൾ ചീമ ശ്രമിച്ചത്. ‘നിങ്ങൾ ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കൂ. എന്തിനാണ് രൂപത്തെ കുറിച്ച് സംസാരിക്കുന്നത്.’– എന്നായിരുന്നു കൻവാൾ ചോദിച്ചത്. ഇത്തരത്തിലുള്ള താരതമ്യം ഇഷ്ടപ്പെടുന്നില്ലെന്നു പരസ്യമായി വ്യക്തമാക്കുകയായിരുന്നു അവർ.
പാക്കിസ്ഥാനിലെ ഇസ്‌ലാമാബാദ് സ്വദേശിയാണ് കൻവാൾ ചീമ. ഇവിടെ പ്രാഥമിക വിദ്യാഭ്യാസം നേടിയശേഷം സൗദി അറേബ്യയിലായിരുന്നു ഉപരിപഠനം നടത്തിയത്. വർഷങ്ങൾക്കു ശേഷം കൻവാളിന്റെ കുടുംബംപാക്കിസ്ഥാനിലേക്ക് തിരിച്ചെത്തുകയായിരുന്നു.