ഡ്യൂട്ടിക്കിടെ മോർച്ചറിയില് നിന്ന് വിളിവരും; നൂറുകണക്കിന് മൃതദേഹങ്ങളെ കുളിപ്പിച്ച് നാട്ടില് അയച്ച അനുഭവം പറഞ്ഞ് ബബിത
ആതുര സേവനം ചെയ്യുന്ന നഴ്സുമാരെ നമ്മൾ ആദരസൂചകമായി വിളിക്കുന്ന പേരാണു മാലാഖയെങ്കിൽ ബബിത എന്ന പ്രവാസി വനിതയെ അക്ഷരംതെറ്റാതെ അങ്ങനെ വിളിക്കാം. കാരണം മാലാഖ എന്ന വാക്കിന്റെ അർഥം പൂർണമായും ഉൾക്കൊണ്ടാണ് ബബിതയുടെ ജീവിതം. ഒരു സാധാരണ നഴ്സിൽ നിന്നും നൂറുകണക്കിന് കുടുംബങ്ങളുടെ കൂടി പ്രതിനിധിയായി മാറിയ
ആതുര സേവനം ചെയ്യുന്ന നഴ്സുമാരെ നമ്മൾ ആദരസൂചകമായി വിളിക്കുന്ന പേരാണു മാലാഖയെങ്കിൽ ബബിത എന്ന പ്രവാസി വനിതയെ അക്ഷരംതെറ്റാതെ അങ്ങനെ വിളിക്കാം. കാരണം മാലാഖ എന്ന വാക്കിന്റെ അർഥം പൂർണമായും ഉൾക്കൊണ്ടാണ് ബബിതയുടെ ജീവിതം. ഒരു സാധാരണ നഴ്സിൽ നിന്നും നൂറുകണക്കിന് കുടുംബങ്ങളുടെ കൂടി പ്രതിനിധിയായി മാറിയ
ആതുര സേവനം ചെയ്യുന്ന നഴ്സുമാരെ നമ്മൾ ആദരസൂചകമായി വിളിക്കുന്ന പേരാണു മാലാഖയെങ്കിൽ ബബിത എന്ന പ്രവാസി വനിതയെ അക്ഷരംതെറ്റാതെ അങ്ങനെ വിളിക്കാം. കാരണം മാലാഖ എന്ന വാക്കിന്റെ അർഥം പൂർണമായും ഉൾക്കൊണ്ടാണ് ബബിതയുടെ ജീവിതം. ഒരു സാധാരണ നഴ്സിൽ നിന്നും നൂറുകണക്കിന് കുടുംബങ്ങളുടെ കൂടി പ്രതിനിധിയായി മാറിയ
ആതുര സേവനം ചെയ്യുന്ന നഴ്സുമാരെ നമ്മൾ ആദരസൂചകമായി വിളിക്കുന്ന പേരാണു മാലാഖയെങ്കിൽ ബബിത എന്ന പ്രവാസി വനിതയെ അക്ഷരംതെറ്റാതെ അങ്ങനെ വിളിക്കാം. കാരണം മാലാഖ എന്ന വാക്കിന്റെ അർഥം പൂർണമായും ഉൾക്കൊണ്ടാണ് ബബിതയുടെ ജീവിതം. ഒരു സാധാരണ നഴ്സിൽ നിന്നും നൂറുകണക്കിന് കുടുംബങ്ങളുടെ കൂടി പ്രതിനിധിയായി മാറിയ വ്യക്തിയാണ് കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ബബിത മനോജ്. ഖത്തറിൽ ആരോഗ്യമേഖലയിൽ സേവനമനുഷ്ഠിക്കുന്ന ബബിത കുടുംബവുമൊത്ത് അവിടെ തന്നെയാണ് കഴിയുന്നത്. വിവാഹശേഷം ഭർത്താവിനൊപ്പം ഖത്തറിലെത്തിയ ബബിത ഇപ്പോൾ ഖത്തറിലെ സർക്കാർ പബ്ലിക് ഹെൽത്തിലെ എമർജൻസി ഡിപ്പാർട്ട്മെൻറ് നഴ്സാണ്. അധികമാരും ചെയ്യാത്ത, കടന്നു ചെല്ലാൻ ആഗ്രഹിക്കാത്ത ഒരു മേഖലയിലേക്ക് സ്വയം ഇറങ്ങിത്തിരിച്ച വ്യക്തിയാണ് ബബിത. ജോലി കഴിഞ്ഞാൽ ബബിത നേരെ പോകുന്നത് മോർച്ചറിയിലേക്കാണ്. ഇന്നേവരെ നേരിട്ടു കാണാത്ത ആരാണെന്നു പോലും അറിയാത്ത മനുഷ്യരുടെ മൃതദേഹങ്ങൾ കുളിപ്പിച്ച് ഒരുക്കി നാട്ടിലേക്ക് അയക്കും ബബിത.
മോർച്ചറിയിൽ നിന്നും മോക്ഷത്തിലേക്ക്
‘‘ഒരിക്കലും ഇതൊരു സാമൂഹ്യ സേവനമായി ഞാൻ കാണുന്നില്ല ഒരു ശുശ്രൂഷ എന്ന് മാത്രമേ വിചാരിക്കുന്നുള്ളൂ. 2003ലാണ് ഖത്തറിൽ എത്തുന്നത്. 11 വർഷം സ്വകാര്യമേഖലയിലെ ആശുപത്രിയിൽ സേവനമനുഷ്ഠിച്ചതിനു ശേഷം 2016 ൽ ഖത്തർ സർക്കാരിന്റെ പബ്ലിക് ഹെൽത്ത് എമർജൻസി വിഭാഗത്തിൽ ജോയിൻ ചെയ്തു. അക്കാലത്താണ് എന്റെ സഹോദരി സബിതയുടെ ഭർതൃപിതാവ് ഇവിടെവച്ച് മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ മൃതദേഹമാണ് ഞാൻ ആദ്യമായി കുളിപ്പിച്ചൊരുക്കി നാട്ടിലേക്ക് അയക്കുന്നത്. അതായിരുന്നു തുടക്കം. അന്നുമുതൽ അതൊരു പ്രതിഭലേച്ഛയില്ലാത്ത സേവനമായി കണ്ടു അത് തുടരാൻ ഞാനുംസഹോദരിയും തീരുമാനിക്കുകയായിരുന്നു. അന്ന് മൃതദേഹം കുളിപ്പിക്കാൻ ചെല്ലുമ്പോൾ ആ മോർച്ചറിയിൽ ഒരു മൃതദേഹം കൂടി ഉണ്ടായിരുന്നു. അത് ഒരുക്കിവിടാൻ ആരുമില്ലാതെ അവിടെ കിടക്കുന്നത് കണ്ടപ്പോൾ മനസ്സ് അനുവദിച്ചില്ല. അങ്ങനെ ആ മൃതദേഹം തൊട്ടടുത്ത ദിവസം കുളിപ്പിച്ച് നാട്ടിലേക്ക് അയച്ചു. ഇനി ഇതുപോലെ ഒരുക്കിവിടാൻ ആരുമില്ലാത്തവരുടെ മൃതദേഹങ്ങൾ വന്നാൽ ഞങ്ങളെ അറിയിച്ചോളൂ എന്നു പറഞ്ഞു അവിടെ മൊബൈൽ നമ്പറും ഏൽപ്പിച്ചാണ് മടങ്ങിയത്. അന്നുമുതൽ ഞാൻ മോർച്ചറിയിൽ കയറാൻ തുടങ്ങി. നിരവധി ഇടങ്ങളിലേക്ക് ഇതുപോലെ മൃതദേഹങ്ങൾ ഒരുക്കി അയച്ചിട്ടുണ്ട്. രാത്രിയിലും മറ്റും മോർച്ചറിയിൽ പോയി ഈ കാര്യങ്ങളെല്ലാം ചെയ്തുതീർത്ത് വൈകി വീട്ടിലെത്തിയാലും എനിക്ക് വേണ്ട എല്ലാ സഹായവും പിന്തുണയും മനോജും കുട്ടികളും ചെയ്തു തരും. ഞാൻ ചെയ്യുന്ന കാര്യം പൂർണമായി മനസ്സിലാക്കുന്നതുകൊണ്ടാണ് അവർക്ക് അങ്ങനെ നിൽക്കാൻ സാധിക്കുന്നത്. അവരുടെ പിന്തുണയില്ലാതിരുന്നെങ്കിൽ ഇതെനിക്കു ചെയ്യാൻ സാധിക്കുമായിരുന്നില്ല. ഇതൊരു ടീം വർക്കാണ് എന്റെ സഹോദരി സബിത, ഭർത്താവ് ദിലീപ്, കൂടെ വർക്ക് ചെയ്യുന്ന നഴ്സുമാരായ സിനി, ടീന, റീന സുഹൃത്തായ ലിബീഷ് എന്നിവർ ചേർന്നാണ് ചെയ്യുന്നത്. ഇപ്പോൾ സഹോദരിയും ഭർത്താവും കാനഡയിലേക്ക് പോയി. ലിബീഷും അങ്ങോട്ടേക്ക് പോകാൻ നിൽക്കുന്നു. സിസ്റ്റർ റീന ന്യൂസിലൻഡിലാണ് ഇപ്പോൾ. അതായത് നിലവിൽ ഇത് ചെയ്യാൻ ഞങ്ങൾ കുറച്ചു പേർ മാത്രമേ ഉള്ളൂ. പലപ്പോഴും ഡ്യൂട്ടിയിൽ ആയിരിക്കുമ്പോൾ ആകും മോർച്ചറിയിൽ നിന്നും കോളുകൾ വരുന്നത്. അപ്പോൾ ഞങ്ങൾ പരസ്പരം സംസാരിച്ച് രണ്ടുപേർക്കെങ്കിലും ഒരുമിച്ച് എത്താൻ പാകത്തിന് ഡ്യൂട്ടി അഡ്ജസ്റ്റ് ചെയ്ത് അവിടെയെത്തും. അങ്ങനെയാണ് ഇത്രയും നാൾ ചെയ്തത്. അല്ലാതെ എനിക്ക് ഇത് ഒറ്റയ്ക്ക് ചെയ്യാൻ സാധിക്കില്ല. ഞങ്ങൾ എല്ലാവരും ഒരുമിച്ച് നിന്നതുകൊണ്ടുകൂടിയാണ് ഈ ഒരു പ്രവർത്തനം സേവനമായി ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതും.’’
പ്രിയപ്പെട്ടവരുടെ അടുത്തെത്തുമ്പോൾ നന്നായി കാണാൻ സാധിക്കണം
‘‘നമ്മൾ അഹങ്കരിക്കുന്നത് പോലെ ഒന്നുമില്ല. ജീവിച്ചിരിക്കുന്നിടത്തോളം കാലം എളിമയോടും സഹജീവിയോട് സഹതാപത്തോടെയും സഹാനുഭൂതിയോടെയും ജീവിക്കാൻ നമുക്ക് സാധിക്കണമെന്നാണ് ഞാൻ തിരിച്ചറിഞ്ഞത്. പേരോ നാടോ പ്രായമോ മരണകാരണമോ ഒന്നും അറിയാതെയാണ് പല മൃതശരീരങ്ങളും ഇന്നുവരെ ഒരുക്കിയിട്ടുള്ളത്. നമ്മളെ അവിടെ നിന്നും വിളിക്കുമ്പോൾ അവർ മുഴുവൻ കാര്യങ്ങളും ഒന്നും പറഞ്ഞു തരില്ല. എങ്ങനെയാണ് മരണപ്പെട്ടതെന്നോ, എത്ര പ്രായമുള്ള ആളാണോ എന്നോ ഒന്നും പറയില്ല. അവിടെ ചെന്നു കഴിയുമ്പോഴായിരിക്കും അതൊക്കെ തിരിച്ചറിയുക. മോർച്ചറിയിൽ നിന്നും അറിയിപ്പ് വരുമ്പോൾ അവിടെ ചെല്ലും. പല രാജ്യത്തുനിന്നുള്ള മനുഷ്യർ, അവരുടെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് എത്തിച്ചേരാൻ ഊഴം കാത്തു കിടക്കുന്നു. അവരെ നല്ല രീതിയിൽ ഒരുക്കി അന്ത്യ ശുശ്രൂഷകൾക്കായി അയയ്ക്കുക എന്നത് വലിയൊരു ദൗത്യം തന്നെയാണ്, അത് അങ്ങേയറ്റം പൂർണ മനസ്സോടുകൂടി ചെയ്യാൻ എനിക്കാവുന്നിടത്തോളം കാലം ഞാൻ ആഗ്രഹിക്കുന്നു.’’
മാലാഖയിൽ നിന്നും മാലാഖയിലേക്ക് കൈമാറിയ കാരുണ്യം
‘‘മുൻപ് ഇതേ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഒരു നഴ്സ് ഈ പ്രവർത്തി ചെയ്തിരുന്നു. അക്കാലത്ത് അവർ അത് ആരും അറിയാതെയാണു ചെയ്തിരുന്നത്. ഒരിക്കൽ സഹപ്രവർത്തകർ ദൂരെയുള്ള മറ്റൊരാശുപത്രിയിലേയ്ക്ക് സഞ്ചരിക്കുന്നതിനിടെ അപകടം ഉണ്ടാവുകയും കുറച്ചുപേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. അവരുടെ മൃതദേഹങ്ങൾ ഒരുക്കാനായിട്ടാണ് ആ നഴ്സിനൊപ്പം നിന്നു. അന്നുമുതൽ ഇതൊരു സേവനമായി ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അപകടത്തിൽപ്പെട്ട് മരിക്കുന്നവരുടെ മൃതദേഹങ്ങൾ ചിലപ്പോൾ കുളിപ്പിക്കുക പോലും ചെയ്യാതെ ആയിരിക്കും നാട്ടിലേക്ക് അയക്കുക. ആ രക്തക്കറയോടുകൂടി എത്തുന്ന മൃതദേഹങ്ങൾ പ്രിയപ്പെട്ടവരുടെ കൺമുന്നിൽ ഒരു തീരാവേദനയായി നിൽക്കും. ആ കാഴ്ച ഒഴിവാക്കുക എന്നതാണ് ഞാൻ ആഗ്രഹിക്കുന്നത്. വേണ്ടപ്പെട്ടവർ അവരെ അവസാനമായി കാണുമ്പോൾ നന്നായി കാണണം അത്ര മാത്രമേആഗ്രഹമുള്ളൂ.’’