ദുബായിലേക്കെന്നു പറഞ്ഞു, പാക്കിസ്ഥാനിലെത്തി; 22 വർഷം ഇന്ത്യക്കാരി അവിടെ ജീവിച്ചു, ഒടുവിൽ...
ഏജന്റിന്റെ ചതിയിൽപ്പെട്ട് പാക്കിസ്ഥാനിൽ കുടുങ്ങിപ്പോയ സ്ത്രീക്ക് 22 വർഷങ്ങൾക്കിപ്പുറം സ്വന്തം രാജ്യത്ത് കാലുകുത്താൻ അവസരം ലഭിച്ചു. മുംബൈ സ്വദേശിനിയായിരുന്ന ഹമീദ ബാനു 2002-ലാണ് ഒരു ഏജന്റിന്റെ ചതിയിൽപ്പെട്ട് പാക്കിസ്ഥാനിൽ എത്തിയത്. ദുബായിൽ ജോലി വാഗ്ദാനം ചെയ്ത ഏജന്റ് ഹമീദയെ എത്തിച്ചത് പാക്കിസ്ഥാനിലെ

ഏജന്റിന്റെ ചതിയിൽപ്പെട്ട് പാക്കിസ്ഥാനിൽ കുടുങ്ങിപ്പോയ സ്ത്രീക്ക് 22 വർഷങ്ങൾക്കിപ്പുറം സ്വന്തം രാജ്യത്ത് കാലുകുത്താൻ അവസരം ലഭിച്ചു. മുംബൈ സ്വദേശിനിയായിരുന്ന ഹമീദ ബാനു 2002-ലാണ് ഒരു ഏജന്റിന്റെ ചതിയിൽപ്പെട്ട് പാക്കിസ്ഥാനിൽ എത്തിയത്. ദുബായിൽ ജോലി വാഗ്ദാനം ചെയ്ത ഏജന്റ് ഹമീദയെ എത്തിച്ചത് പാക്കിസ്ഥാനിലെ ഹൈദരാബാദിൽ. നീണ്ട 22 കൊല്ലം അവർ സ്വന്തം നാടും ബന്ധുക്കളെയും കാണാനാവാതെ അന്യനാട്ടിൽ ചെലവഴിച്ചു. രണ്ടുവർഷം മുമ്പ് ഒരു യൂട്യൂബറാണ് ഹമീദയുടെ കഥ പുറംലോകത്തെ അറിയിക്കുന്നത്. വലിയുല്ലാ മറൂഫ് എന്ന വ്യക്തി ചെയ്ത വിഡിയോ ഹമീദയുടെ ഇന്ത്യയിലെ കുടുംബത്തിന്റെ കണ്ടെത്തലിലേക്കു നയിച്ചു.
ചെറുമകൻ വിഡിയോയിൽ തിരിച്ചറിഞ്ഞ് ഏകദേശം 18 മാസങ്ങൾക്ക് ശേഷമാണ് ഹമീദയുടെ സ്വന്തം രാജ്യത്തേക്കുള്ള തിരിച്ചുവരവ് സാധ്യമായത്. കഴിഞ്ഞദിവസം ലാഹോറിലെ വാഗാ അതിർത്തിയിലൂടെ സ്വന്തം മണ്ണിൽ കാലുകുത്തിയ ഹമീദയെ നിറകണ്ണുകളോടെ ബന്ധുക്കൾ സ്വീകരിച്ചു. ദുബായിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി ഒരു ഏജന്റ് കബളിപ്പിക്കുകയായിരുന്നുവെന്ന് ഹമീദ ബാനു പറയുന്നു. ഏജന്റ് അവരെ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദ് ജില്ലയിലേക്ക് കൊണ്ടുപോയി. അങ്ങനെയാണ് കഴിഞ്ഞ 22 വർഷം പാക്കിസ്ഥാനിൽ കുടുങ്ങിയത്. കുടുംബസംഗമത്തിൽ സന്തോഷം പ്രകടിപ്പിച്ച ഹമീദ ബാനു ഇന്ത്യയിലേക്കു മടങ്ങിവരുമെന്ന എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടിരിക്കുകയായിരുന്നുവെന്നും എന്നാൽ ഈ ദിവസം അനുഭവിക്കാൻ ഭാഗ്യം ഉണ്ടായതിൽ ഏറെ സന്തോഷവതിയാണെന്നും പറഞ്ഞു.
പാക്കിസ്ഥാനിലായിരുന്ന കാലത്ത് ഹമീദ ബാനു വീണ്ടും വിവാഹം കഴിച്ചിരുന്നു. കറാച്ചി സ്വദേശിയായ ഇവരുടെ രണ്ടാമത്തെ ഭർത്താവ് കോവിഡ് 19 ബാധിച്ച് മരിച്ചു. ഭർത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ അച്ഛനൊപ്പമായിരുന്നു താമസം. പാക്കിസ്ഥാനിലേക്കു പോകുന്നതിനു മുൻപ് ഖത്തർ, ദുബായ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ പ്രശ്നങ്ങളൊന്നുമില്ലാതെ പാചകക്കാരിയായി ജോലി ചെയ്തിരുന്ന ഹമീദ ബാനു ആദ്യ ഭർത്താവിന്റെ മരണശേഷം നാല് മക്കളുടെ ഏക അത്താണിയായിരുന്നു.
2022ലാണ് ഹമീദയുടെ വേദനാജനകമായ ദുരനുഭവം മറൂഫ് എന്ന യൂട്യൂബർ വ്ലോഗിലൂടെ പങ്കുവെച്ചത്. ആ വർഷം ജൂലൈയിൽ ഒരു ഇന്ത്യൻ മാധ്യമപ്രവർത്തകൻ രാജ്യത്തെ പ്രമുഖ പത്രത്തിൽ ബാനുവുമായുള്ള മറൂഫിന്റെ അഭിമുഖം റീപോസ്‌റ്റ് ചെയ്‌തതോടെയാണ് ഇവരുടെ ജീവിതം പുറംലോകം അറിഞ്ഞത്.അങ്ങനെ ആ വിഡിയോ ഇന്ത്യയിലെ ഹമീദയുടെ കുടുംബത്തിലുള്ളവരും കണ്ടു. ഹമീദയെ തിരിച്ചറിഞ്ഞ കുടുംബാംഗങ്ങൾ ആദ്യം ഫോണിലൂടെ ബന്ധപ്പെട്ടു. പിന്നീട് നീണ്ട 18 മാസത്തെ പ്രയത്നത്തിനൊടുവിൽ അവരെ രാജ്യത്തേക്ക് മടക്കി കൊണ്ടുവരികയും ചെയ്തു