പബ്ബുകളിലെ ആവേശം, തെറപ്പിയിലൂടെ സാന്ത്വനമായവൾ; വിവാദ പ്രണയ നായിക: ആരാണ് കെനിഷ ഫ്രാൻസിസ്?

മാസ്മരിക ശബ്ദം കൊണ്ടും ഊർജസ്വലമായ പ്രകടനം കൊണ്ടും ഗോവൻ പബ്ബുകളിൽ ആവേശം നിറച്ചവൾ. ബെംഗളൂരു സ്വദേശിയായ ആ സുന്ദരി ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ഒരു തെന്നിന്ത്യൻ താരവുമായുള്ള പ്രണയത്തിന്റെ പേരിലാണ്. ഗോവയിലെ പാർട്ടി ക്ലബുകളിലെ ശ്രദ്ധേയയായ പെർഫോമർ എന്ന ഒറ്റ വിശേഷണത്തിൽ തന്റെ മേൽവിലാസം
മാസ്മരിക ശബ്ദം കൊണ്ടും ഊർജസ്വലമായ പ്രകടനം കൊണ്ടും ഗോവൻ പബ്ബുകളിൽ ആവേശം നിറച്ചവൾ. ബെംഗളൂരു സ്വദേശിയായ ആ സുന്ദരി ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ഒരു തെന്നിന്ത്യൻ താരവുമായുള്ള പ്രണയത്തിന്റെ പേരിലാണ്. ഗോവയിലെ പാർട്ടി ക്ലബുകളിലെ ശ്രദ്ധേയയായ പെർഫോമർ എന്ന ഒറ്റ വിശേഷണത്തിൽ തന്റെ മേൽവിലാസം
മാസ്മരിക ശബ്ദം കൊണ്ടും ഊർജസ്വലമായ പ്രകടനം കൊണ്ടും ഗോവൻ പബ്ബുകളിൽ ആവേശം നിറച്ചവൾ. ബെംഗളൂരു സ്വദേശിയായ ആ സുന്ദരി ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ഒരു തെന്നിന്ത്യൻ താരവുമായുള്ള പ്രണയത്തിന്റെ പേരിലാണ്. ഗോവയിലെ പാർട്ടി ക്ലബുകളിലെ ശ്രദ്ധേയയായ പെർഫോമർ എന്ന ഒറ്റ വിശേഷണത്തിൽ തന്റെ മേൽവിലാസം
മാസ്മരിക ശബ്ദം കൊണ്ടും ഊർജസ്വലമായ പ്രകടനം കൊണ്ടും ഗോവൻ പബ്ബുകളിൽ ആവേശം നിറച്ചവൾ. ബെംഗളൂരു സ്വദേശിയായ ആ സുന്ദരി ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ഒരു തെന്നിന്ത്യൻ താരവുമായുള്ള പ്രണയത്തിന്റെ പേരിലാണ്. ഗോവയിലെ പാർട്ടി ക്ലബുകളിലെ ശ്രദ്ധേയയായ പെർഫോമർ എന്ന ഒറ്റ വിശേഷണത്തിൽ തന്റെ മേൽവിലാസം ഒതുക്കാനിഷ്ടമില്ലാത്ത ആ ഗായികയുടെ പേര് കെനിഷ ഫ്രാൻസിസ്. തെന്നിന്ത്യൻ താരം രവി മോഹന്റെ (ജയംരവി) പേരിനൊപ്പമാണ് ഈ ഗായികയുടെ പേരും കുറച്ചു നാളായി ഗോസിപ് കോളങ്ങളിൽ നിറയുന്നത്.
റിയാലിറ്റി ഷോ താരത്തിൽനിന്ന് പ്രശസ്തിയിലേക്ക്
‘ദ് സ്റ്റേജ്’ എന്ന റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റ് ആയതോടെയാണ് ഗായിക എന്ന നിലയിൽ കെനിഷയുടെ കരിയർ ഗ്രാഫ് ഉയർന്നത്. ലൈവ് പ്രകടനങ്ങളും സിംഗിൾ പെർഫോമൻസും കൊണ്ടു സദസ്സിനെ പ്രകമ്പനം കൊള്ളിക്കാനുള്ള മിടുക്ക് കെനിഷയെ പ്രശസ്തിയുടെ പടവുകൾ കയറാൻ സഹായിച്ചു. ഇംഗ്ലിഷ്, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലായി അവർ തന്റെ സംഗീത ലോകത്തെ വ്യാപിപ്പിച്ചു. സംഗീതജ്ഞ എന്നൊരു പേരിൽ മാത്രം അറിയപ്പെടാനല്ല കെനിഷ ആഗ്രഹിച്ചത്. അവർ മികച്ചൊരു നർത്തകിയും പ്രാക്ടീസ് ലൈസൻസുള്ള സൈക്കോളജിസ്റ്റും കൂടിയാണ്.
സംഗീതത്തിലുള്ള അഭിരുചിയും തെറപ്പിസ്റ്റ് എന്ന പ്രൊഫഷനോടുള്ള ഇഷ്ടവും അമ്മയിൽ നിന്നാണ് കെനിഷയ്ക്ക് ലഭിച്ചത്. അവരുടെ അമ്മ കലാകാരിയും തെറപ്പിസ്റ്റും സംഗീതജ്ഞയുമായിരുന്നു.
സീ മ്യൂസിക് നിർമിച്ച ബ്ലൂനൈനയിലൂടെയാണ് കെനിഷ ഹിന്ദി സംഗീതത്തിൽ അരങ്ങേറ്റം കുറിച്ചത്. തെന്നിന്ത്യൻ സെലിബ്രിറ്റികളുമായും ഗായകരുമായും മികച്ച ബന്ധം പുലർത്തുന്ന കെനിഷ സമൂഹമാധ്യമങ്ങളിലെയും നിറസാന്നിധ്യമാണ്. 90000നടുത്ത് ഇൻസ്റ്റഗ്രാം ഫോളവേഴ്സ് കെനിഷയ്ക്കുണ്ട്.
പാട്ടുകേട്ട് ആരാധകനായി, പിന്നെ തെറപ്പിയിലൂടെ സാന്ത്വനമായി
തെന്നിന്ത്യൻ താരം രവി മോഹനും ഭാര്യ ആരതിയും 14 വർഷം നീണ്ട വിവാഹജീവിതം അവസാനിപ്പിക്കുന്നു എന്ന വാർത്ത പുറത്തു വന്നതോടെയാണ് ഗോസിപ് കോളങ്ങളിൽ രവിമോഹനുമായി ചേർത്ത് കെനിഷയുടെ പേര് പ്രത്യക്ഷ്യപ്പെട്ടു തുടങ്ങിയത്. ‘ഇതൈ യാർ സൊൽവാറോ’ എന്ന പാട്ടിന്റെ ലോഞ്ച് ചടങ്ങിൽ വച്ചാണ് രവി മോഹനും കെനിഷയും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. കെനിഷയുടെ മാസ്മരിക സ്വരത്തിന്റെ ആരാധകനായി മാറിയ രവിയും കെനിഷയും തമ്മിലുള്ള ബന്ധം ശക്തമായത് രവി കെനിഷയുടെ അടുത്ത് തെറപ്പിക്കായി എത്തിയതു മുതലാണെന്നും റിപ്പോർട്ടുകളുണ്ട്. ഒരു കലാകാരി എന്നതിലുപരി സൈക്കോളജിസ്റ്റ് എന്ന രീതിയിൽ രവി മോഹനെ വൈകാരികമായി സാന്ത്വനിപ്പിക്കാൻ കെനിഷയ്ക്ക് ആയിട്ടുണ്ടെന്നും അതായിരിക്കാം അവർ തമ്മിലുള്ള അടുപ്പത്തിന് ആധാരമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്.
ഗോവയിൽ അവധിയാഘോഷിക്കാനെത്തിയ കെനിഷയും രവിയും കാറിൽ അമിത വേഗത്തിൽ സഞ്ചരിച്ചതിന്റെ പേരിൽ പിഴയടയ്ക്കേണ്ടി വന്നെന്നും ഇതിന്റെ നോട്ടിഫിക്കേഷൻ ആരതിയുടെ ഫോണിലെത്തിയെന്നും അങ്ങനെയാണ് അവർ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞതെന്നും ഒരു തമിഴ് മാസിക റിപ്പോർട്ട് ചെയ്തിരുന്നു. 14–ാം വിവാഹവാർഷികം ഭാര്യയോടൊപ്പം ആഘോഷിക്കാതെ അന്നേദിവസം കെനിഷയും രവിമോഹനും ചേർന്ന് ഗോവയിൽ ഒരു ബംഗ്ലാവ് വാങ്ങിയെന്നും ഈ വാർത്ത രവി–ആരതി ബന്ധത്തിൽ കൂടുതൽ വിള്ളലുകളുണ്ടാക്കിയെന്നും അഭ്യൂഹമുണ്ട്..
കഴിഞ്ഞ സെപ്റ്റംബറിലാണ് താനും ഭാര്യ ആരതിയുമായുള്ള 14 വർഷത്തെ വിവാഹബന്ധം അവസാനിപ്പിക്കുന്നുവെന്ന് രവി മോഹൻ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്. എന്നാൽ ആരാധകരും കുടുംബക്കാരും ഏറെ ഞെട്ടലോടെയാണ് ആ വാർത്തയറിഞ്ഞത്. വിവാഹമോചന വാർത്ത തികച്ചും ഏകപക്ഷീയമാണെന്നും തന്റെ അറിവോ സമ്മതമോ കൂടാതെയാണ് വിവാഹമോചനത്തെക്കുറിച്ച് രവി പ്രഖ്യാപനം നടത്തിയതെന്നുമാരോപിച്ച് 2024 സെപ്റ്റംബർ 11-ന് ആരതി സമൂഹമാധ്യമങ്ങളിൽ കുറിപ്പു പങ്കുവച്ചു.
രവിയുടെ പ്രഖ്യാപനം തനിക്കും കുടുംബത്തിനും ഞെട്ടലും സങ്കടവുമുണ്ടാക്കിയെന്നും 14 വർഷം നീണ്ട വിവാഹബന്ധം വേർപെടുത്തുമ്പോൾ പരസ്പര ബഹുമാനവും സ്വകാര്യതയും ലംഘിക്കാതെ ആവണമായിരുന്നുവെന്നും താനും കുട്ടികളും വൈകാരികമായ അസ്ഥിരതയിലൂടെയാണ് കടന്നു പോകുന്നതെന്നും സൂചിപ്പിക്കുന്ന ആരതിയുടെ പോസ്റ്റ് പുറത്തു വന്നതോടെയാണ്, ഗായികയുമായുള്ള രവിമോഹന്റെ ബന്ധമാണ് ദാമ്പത്യത്തകർച്ചയ്ക്ക് കാരണമായതെന്ന തരത്തിൽ വാർത്തകൾ വന്നത്.
ആ കൂടിക്കാഴ്ച വിവാഹ മോചന ഹർജി ഫയൽ ചെയ്തതിനു ശേഷം
രവിമോഹൻ– ആരതി ദാമ്പത്യം തകരാൻ കാരണം താനാണെന്ന തരത്തിൽ വാർത്തകൾ പരന്നപ്പോൾ തന്നെ കെനിഷ മാധ്യമങ്ങൾക്ക് വിശദീകരണം നൽകിയിരുന്നു. കഴിഞ്ഞ വർഷം ഒരു പാട്ടിന്റെ ലോഞ്ചിൽ വച്ചാണ് താനും രവിയും പരിചയപ്പെട്ടതെന്നും അന്നൊന്നും യാതൊരു തരത്തിലുള്ള അടുപ്പവും തമ്മിലില്ലായിരുന്നുവെന്നും ദാമ്പത്യത്തിലെ പാകപ്പിഴകൾ കാരണം വിവാഹമോചന ഹർജി ഫയൽ ചെയ്ത ശേഷം മാനസികവും വൈകാരികവുമായി തകർന്ന രവി മോഹൻ കൗൺസിലിങ്ങിനായാണ് തന്നെ സമീപിച്ചതെന്നുമാണ് കെനിഷയുടെ വിശദീകരണം. വൈകാരികാശ്രയത്തിന് രവി പ്രഫഷനൽ ഹെൽപ് എടുക്കുന്ന കാര്യം ചെന്നൈയിൽ ആരും അറിയാതിരിക്കാനാണ് തന്നെ സമീപിച്ചതെന്നും കെനിഷ പറയുന്നു. ഇക്കാര്യത്തിൽ കെനിഷയെ പിന്തുണച്ചു രവിയും രംഗത്തെത്തിയിരുന്നു. എന്തിനാണ് മൂന്നാമതൊരു വ്യക്തിയെ ഇക്കാര്യങ്ങളിലേക്ക് വലിച്ചിഴക്കുന്നതെന്നും താനും കെനിഷയും ചേർന്ന് ഗോവയിൽ ഒരു ഹീലിങ് സെന്റർ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും അതിനുവേണ്ടി സ്ഥലം തിരഞ്ഞുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു രവിയുടെ വിശദീകരണം.