ടൈറ്റാനിക്കിലെ റോസ് എന്ന ഒറ്റ വിശേഷണം മതി തലമുറകൾക്ക് കേറ്റ് വിൻസ്‌ലറ്റ് എന്ന സുന്ദരിയെ തിരിച്ചറിയാൻ.എന്നാൽ ആ ചിത്രത്തിലെ നായികയിൽ ഒതുങ്ങുന്നതല്ല കേറ്റിന്റെ കീർത്തി. മനുഷ്യനെയും പ്രകൃതിയേയും മ‍ൃഗങ്ങളെയും ഒരുപാട് സ്നേഹിക്കുന്ന, സമ്പത്തിൽ ഏറിയ പങ്കും ജീവകാരുണ്യപ്രവർത്തനങ്ങൾക്കുവേണ്ടി ചെലവഴിക്കുന്ന,

ടൈറ്റാനിക്കിലെ റോസ് എന്ന ഒറ്റ വിശേഷണം മതി തലമുറകൾക്ക് കേറ്റ് വിൻസ്‌ലറ്റ് എന്ന സുന്ദരിയെ തിരിച്ചറിയാൻ.എന്നാൽ ആ ചിത്രത്തിലെ നായികയിൽ ഒതുങ്ങുന്നതല്ല കേറ്റിന്റെ കീർത്തി. മനുഷ്യനെയും പ്രകൃതിയേയും മ‍ൃഗങ്ങളെയും ഒരുപാട് സ്നേഹിക്കുന്ന, സമ്പത്തിൽ ഏറിയ പങ്കും ജീവകാരുണ്യപ്രവർത്തനങ്ങൾക്കുവേണ്ടി ചെലവഴിക്കുന്ന,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൈറ്റാനിക്കിലെ റോസ് എന്ന ഒറ്റ വിശേഷണം മതി തലമുറകൾക്ക് കേറ്റ് വിൻസ്‌ലറ്റ് എന്ന സുന്ദരിയെ തിരിച്ചറിയാൻ.എന്നാൽ ആ ചിത്രത്തിലെ നായികയിൽ ഒതുങ്ങുന്നതല്ല കേറ്റിന്റെ കീർത്തി. മനുഷ്യനെയും പ്രകൃതിയേയും മ‍ൃഗങ്ങളെയും ഒരുപാട് സ്നേഹിക്കുന്ന, സമ്പത്തിൽ ഏറിയ പങ്കും ജീവകാരുണ്യപ്രവർത്തനങ്ങൾക്കുവേണ്ടി ചെലവഴിക്കുന്ന,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൈറ്റാനിക്കിലെ റോസ് എന്ന ഒറ്റ വിശേഷണം മതി തലമുറകൾക്ക് കേറ്റ് വിൻസ്‌ലറ്റ് എന്ന സുന്ദരിയെ തിരിച്ചറിയാൻ.എന്നാൽ ആ ചിത്രത്തിലെ നായികയിൽ ഒതുങ്ങുന്നതല്ല കേറ്റിന്റെ കീർത്തി. മനുഷ്യനെയും പ്രകൃതിയേയും മ‍ൃഗങ്ങളെയും ഒരുപാട് സ്നേഹിക്കുന്ന, സമ്പത്തിൽ ഏറിയ പങ്കും ജീവകാരുണ്യപ്രവർത്തനങ്ങൾക്കുവേണ്ടി ചെലവഴിക്കുന്ന, ബോഡിഷെയ്മിങ്ങിനും സൈബർ ബുള്ളിയിങ്ങിനുമെതിരെ ശക്തമായി പ്രതികരിക്കുന്ന, പ്രായമാകുന്നതിനെ പേടിക്കാത്ത പെണ്ണൊരുത്തിയാണ് കേറ്റ് വിൻസ്‌ലറ്റ് എന്ന് അവരുടെ ജീവിതത്തിലെ ഓരോ ഏടും നമുക്ക് പറഞ്ഞു തരും. മൂന്നു വിവാഹങ്ങളിലായി മൂന്നുമക്കളെ ജനിപ്പിച്ച അമ്മയെന്ന് പലരും പരിഹസിച്ചപ്പോഴും അതിൽ ഒരു കുറവും തനിക്ക് തോന്നിയിട്ടില്ലെന്ന് തന്റേടത്തോടെ ലോകത്തോട് വിളിച്ചു പറഞ്ഞ കേറ്റ് വേറിട്ടു നിൽക്കുന്നതും സമാനതകളില്ലാത്ത ജീവിതാനുഭവങ്ങൾ കൊണ്ടുകൂടിയാണ്.

അഭിനയ പാരമ്പര്യമുള്ള കുടുംബം, പുരസ്കാരങ്ങളുടെ റാണി

അഭിനയ പാരമ്പര്യമുള്ള കുടുംബത്തിൽ, സാലി ബ്രിജസ് വിൻസ്‌ലെറ്റിന്റെയും റോജർ വിൻസ്‌ലെറ്റിന്റെയും മകളായി 1975 ഒക്ടോബർ അഞ്ചിനായിരുന്നു കേറ്റ് എലിസബത്ത് വിൻസ്‌ലറ്റ് ജനിച്ചത്. ഇംഗ്ലണ്ടിലെ ബെർക്ക്‌ഷറിലെ റീഡിങ്ങിലായിരുന്നു അവൾ ജനിച്ചതും വളർന്നതും. റെഡ് റൂഫ്സ് തീയറ്റർ സ്കൂളിൽ നിന്നാണ് കേറ്റ് നാടകം പഠിച്ചത്.പതിനഞ്ചാം വയസ്സിൽ ‘ഡാർക്ക് സീസൺ’ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിൽ അഭിനയിച്ചത്. 1994ൽ ‘ഹെവൻലി ക്രീച്ചേഴ്സ്’ എന്ന ചിത്രത്തിൽ കൗമാരക്കാരിയായ ഒരു കൊലപാതകിയുടെ വേഷത്തിൽ അഭിനയിച്ചു. 1995 ൽ സെൻസ് ആൻഡ് സെൻസിബിലിറ്റി എന്ന ചിത്രത്തിൽ മരിയൻ- ഡാഷ് വുഡിനെ അവതരിപ്പിച്ചതിനു ബാഫ്ത്ത പുരസ്കാരം നേടി. ജയിംസ് കാമറൂണിന്റെ ഇതിഹാസ പ്രണയ ചിത്രമായ ‘ടൈറ്റാനിക്കി’ലെ പ്രധാന വേഷത്തിലൂടെയാണ് താരം ആഗോളതാര പദവി നേടിയത്. ക്വിൽസ്, ഐറിസ് എന്നിവ ഉൾപ്പെടെ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ഹോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തിയ കേറ്റ് 2009ൽ ‘റീഡർ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഓസ്കർ പുരസ്കാരവും നേടി. ഈയടുത്ത് ‘ദ് റിഗം’ എന്ന സീരീസിലെ പ്രകടനത്തിന് ‘ഗോൾഡൻ ഗ്ലോബ്’ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു. രണ്ടാം ലോകമഹായുദ്ധകാലത്തെ പ്രമുഖ ഫൊട്ടോഗ്രഫറായ ലീമില്ലറുടെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങിയ ലീ എന്ന ചിത്രത്തിലും കേറ്റ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു.

ടോറന്റോ ചലച്ചിത്ര മേളയിലെത്തിയ കേറ്റ് വിന്‍സ്‌ലറ്റ്∙ ചിത്രം: VALERIE MACONAFP
ADVERTISEMENT

സിനിമാക്കഥയെ വെല്ലുന്ന പ്രണയം

15–ാം വയസ്സിലാണ് തന്നേക്കാൾ 12 വയസ്സ് മുതിർന്ന സ്റ്റീഫൻ ട്രെഡെയുമായി കേറ്റ് പ്രണയത്തിലായത്. ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയായി സ്റ്റീഫനെ കേറ്റ് ബഹുമാനിച്ചിരുന്നെങ്കിലും 1995 ൽ അവർ വേർപിരിഞ്ഞു. പക്ഷേ പ്രണയം നഷ്ടപ്പെട്ടെങ്കിലും സൗഹൃദം വേണ്ടെന്നുവയ്ക്കാൻ‍ ഇരുവർക്കും മനസ്സു വന്നിരുന്നില്ല. 1997 ൽ സ്റ്റീഫൻ അർബുദം ബാധിച്ചു മരിക്കുന്നതുവരെ അവർ സൗഹൃദം തുടർന്നു. സ്റ്റീഫനെ കേറ്റ് എത്രത്തോളം സ്നേഹിച്ചിരുന്നുവെന്നു ലോകർ മനസ്സിലാക്കിയത് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ വേണ്ടി ടൈറ്റാനിക്കിന്റെ പ്രീമിയറിൽ പങ്കെടുക്കേണ്ടെന്ന് കേറ്റ് തീരുമാനിച്ചതോടെയാണ്. 2008ൽ നൽകിയ അഭിമുഖത്തിൽപ്പോലും കേറ്റ് വെളിപ്പെടുത്തിയത്, സ്റ്റീഫന്റെ മരണമുണ്ടാക്കിയ സങ്കടത്തിൽനിന്ന് താൻ അപ്പോഴും കരകയറിയിട്ടില്ലെന്നാണ്.

സ്റ്റീഫന്റെ മരണശേഷം ഒരു വർഷത്തിനപ്പുറം കേറ്റ് മറ്റൊരാളെ പ്രണയിച്ചു. ‘ഹീഡിയസ് കിങ്കി’ എന്ന ചിത്രത്തിന്റെ സംവിധാന സഹായി ജിം ത്രേപ്പിൾടൺ ആയിരുന്നു ആ വ്യക്തി. 1998 ൽ അവർ വിവാഹിതരായി. ആ ബന്ധത്തിൽ അവർക്കൊരു മകൾ ജനിച്ചു. 2000ൽ ആണ് മിയ എന്ന പെൺകുട്ടിക്ക് കേറ്റ് ജന്മം നൽകിയത്. പക്ഷേ ആ വിവാഹബന്ധത്തിനും അധികം ആയുസ്സുണ്ടായിരുന്നില്ല. മകളുടെ ജനന ശേഷം ഒരു വർഷം കഴിഞ്ഞ് ഇരുവരും വേർപിരിഞ്ഞു. ആകെ കുഴഞ്ഞു മറിഞ്ഞ ഒരു ബന്ധമെന്നാണ് ഈ വിവാഹജീവിതത്തെക്കുറിച്ച് പിൽക്കാലത്ത് കേറ്റ് പറഞ്ഞത്.

ADVERTISEMENT

ത്രേപ്പിൾടണുമായുള്ള വിവാഹമോചനത്തിനു ശേഷം ഒരു നാടകത്തിൽ അഭിനയിക്കാൻ കേറ്റിന് അവസരം ലഭിച്ചു. അവൾ ആ അവസരം നിരസിച്ചെങ്കിലും ആ നാടകത്തിന്റെ സംവിധായകൻ സാം മെൻഡിസുമായി ഡേറ്റ് ചെയ്തു. തുടർച്ചയായുള്ള പ്രണയങ്ങളും പ്രണയ പരാജയങ്ങളുമൊക്കെ ബ്രിട്ടിഷ് ടാബ്ലോയിഡുകളിൽ വാർത്തയായതോടെ അവൾ ന്യൂയോർക്ക് സിറ്റിയിലേക്ക് താമസം മാറി. അധികം വൈകാതെ 2003 മേയിൽ അവൾ സാം മെൻഡിസനെ വിവാഹം ചെയ്തു. ആൻഗ്വില ദ്വീപിൽ വച്ചായിരുന്നു വിവാഹം. ആ വർഷം തന്നെ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ജോ എന്നായിരുന്നു ആ കുഞ്ഞിന്റെ പേര്. ന്യൂയോർക്കിലും ഇംഗ്ലണ്ടിലും മാറി മാറി താമസിക്കുമ്പോഴാണ് ഇടിത്തീപോലെ ആ വാർത്ത കേറ്റിന്റെ ചെവിയിലെത്തുന്നത്. മെൻഡസും നടി റെബേക്ക ഹാളും തമ്മിൽ പ്രണയത്തിലാണെന്ന്. ആ വിഷയത്തിൽ നിരവധി ഊഹാപോഹങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഈ വാർത്തകൾ കേറ്റും മെൻഡസും തമ്മിലുള്ള ബന്ധത്തെ വല്ലാതെ ഉലച്ചു കളഞ്ഞു. 2010 ൽ വേർപിരിഞ്ഞു താമസിച്ച ശേഷം ഒരുവർഷത്തിനിപ്പുറം അവർ വിവാഹമോചിതരായി. തുടർച്ചയായ പ്രണയ പരാജയങ്ങൾ ഉള്ളുലച്ചെങ്കിലും മക്കൾക്കുവേണ്ടി ജീവിക്കണമെന്നവൾ ഉറപ്പിച്ചു.

അവതാർ: ദ് വേ ഓഫ് വാട്ടറിന്റെ പ്രീമിയർ ഷോയ്ക്കെത്തിയ കേറ്റ്∙ ചിത്രം: (Photo by ISABEL INFANTES / AFP)

പക്ഷേ വിധി മറ്റൊരു പ്രണയകാലം കൂടി കേറ്റിനു വേണ്ടി കാത്തുവച്ചിട്ടുണ്ടായിരുന്നു. 2011 ൽ റിച്ചാർഡ് ബ്രാൻസന്റെ എസ്റ്റേറ്റിൽ അവധിക്കാലം ആഘോഷിക്കാൻ നെക്കർ ദ്വീപിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ അനന്തരവനായ എഡ്വേർഡ് ആബെൽ സ്മിത്തിനെ കണ്ടുമുട്ടി. ആ ബന്ധം പ്രണയത്തിലും പിന്നീട് വിവാഹത്തിലും കലാശിച്ചു. 2012ൽ വിവാഹിതരായ കേറ്റ്– എഡ്വേഡ് ദമ്പതികൾക്ക് അടുത്തവർഷം ഒരു മകൻ പിറക്കുകയും ചെയ്തു. ബിയർ എന്ന മകന്റെ ജനനശേഷം ഇംഗ്ലണ്ടിലേക്ക് മടങ്ങിയ കേറ്റ് സസെക്സിലെ വെസ്റ്റ് വിറ്ററിങ്ങിൽ കടൽത്തീരത്ത് 3.25 മില്യൻ ഡോളർ വിലമതിക്കുന്ന സ്ഥലം വാങ്ങുകയും ഭർത്താവിനും മക്കൾക്കുമൊപ്പം 2015 ൽ അവിടെ താമസമാരംഭിക്കുകയും ചെയ്തു. തന്റെ അസാധാരണ പ്രണയ ജീവിതത്തെയും വിവാഹബന്ധങ്ങളെയും പാരമ്പര്യ വിരുദ്ധമെന്ന് ചിലർ വിമർശിക്കുന്നുണ്ടെങ്കിലും അതിലൊന്നും ശ്രദ്ധിക്കാതെ കുട്ടികളുടെ കൂടെ സമയം ചെലവഴിക്കുന്നതിലും അവരെ ബാധിക്കാത്ത വിധത്തിൽ ജോലി സമയം ക്രമീകരിക്കുന്നതിലുമൊക്കെയായി കേറ്റിന്റെ ശ്രദ്ധ. മക്കളുടെ കാര്യങ്ങളെല്ലാം തനിയെ ചെയ്യാനായിരുന്നു എന്നും കേറ്റിനിഷ്ടം. അവരുടെ വീട്ടിൽ ഒരു കുക്കോ ഡ്രൈവറോ ഉണ്ടായിരുന്നില്ല. വെള്ളിത്തിരയിലെ താരറാണി എന്ന മേൽവിലാസത്തേക്കാൾ മൂന്നുകുട്ടികളുടെ അമ്മ എന്നറിയപ്പെടാനായിരുന്നു അവർക്കെന്നും താൽപര്യം.

ADVERTISEMENT

പ്രായത്തെ പേടിയില്ല, ശരീരഭാരത്തെയും

വിൻസ്‌ലറ്റിന്റെ ശരീരഭാരത്തിലെ ഏറ്റക്കുറച്ചിലിനെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങൾ നിരന്തരം പ്രസിദ്ധീകരിച്ചിരുന്നു. 2003 ൽ ഒരു മാഗസിൻ അവരുടെ ചിത്രങ്ങൾ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു. കൂടുതൽ മെലിഞ്ഞ് ഉയരം തോന്നുന്ന തരത്തിൽ മാറ്റം വരുത്തിയാണ് അവർ ചിത്രം പ്രസിദ്ധീകരിച്ചത്. അത് കേറ്റിനെ ചൊടിപ്പിച്ചു. അത് തന്റെ യഥാർഥ രൂപമല്ലെന്നും തന്റെ അനുവാദം കൂടാതെയാണ് മാസികയുടെ പ്രസാധകർ ഫോട്ടോയിൽ മാറ്റം വരുത്തിയതെന്നും അവർ തുറന്നു പറഞ്ഞതോടെ പ്രസാധകർ കേറ്റിനോട് മാപ്പ് പറഞ്ഞു. 2007 ൽ താൻ ഡയറ്റീഷ്യനെ കണ്ടെന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ച മാസികയ്ക്കെതിരെ കേറ്റ് പരാതി നൽകുകയും നഷ്ടപരിഹാരത്തുക ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുകയും ചെയ്തു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം പുലർത്തുന്ന ആൾ കൂടിയാണ് കേറ്റ്.

കേറ്റ് വിൻസ്‌‌ലറ്റ്∙ ചിത്രം: (Photo by Jamie McCarthy / GETTY IMAGES NORTH AMERICA / Getty Images via AFP)

2005-ൽ പീപ്പിൾ മാഗസിന്റെ ഏറ്റവും സൗന്ദര്യമുള്ള വ്യക്തികളുടെ പട്ടികയിൽ ഇടംപിടിച്ച കേറ്റിന്റെ ആദർശം മറ്റൊന്നായിരുന്നു. ശരീരസൗന്ദര്യത്തിന്റെയും ലൈംഗിക ആകർഷണത്തിന്റെയും പേരിൽ പലകുറി മാധ്യമങ്ങളിലിടം പിടിച്ച കേറ്റ് പക്ഷേ തന്റെ സെലിബ്രിറ്റി സ്റ്റാറ്റസ് ഉപയോഗിച്ചത് സ്ത്രീകളെ അവർ ആയിരിക്കുന്ന അവസ്ഥയിൽ സ്വീകരിക്കണമെന്നും അംഗീകരിക്കണമെന്നും പറയാനാണ്. കൃത്രിമ സൗന്ദര്യ മാർഗങ്ങളായ ബോട്ടോക്സിനും പ്ലാസ്റ്റിക് സർജറിക്കുമെതിരെ അവർ നിരന്തരം സംസാരിച്ചു. സ്വാഭാവിക വാർധക്യത്തെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിൽ, സഹനടിമാരായ എമ്മ തോംസണും റേച്ചൽ വെയ്‌സുമായി ചേർന്ന് അവർ ബ്രിട്ടിഷ് ആന്റി-കോസ്‌മെറ്റിക് സർജറി ലീഗ് രൂപീകരിച്ചു. ഫോട്ടോഗ്രാഫുകളിൽ തന്റെ ശരീരത്തിലെ ചുളിവുകൾ എഡിറ്റിങ്ങിലൂടെ മാറ്റരുതെന്ന് അവർ പ്രസിദ്ധീകരണങ്ങളോടും ബ്രാൻഡുകളോടും നിർദ്ദേശിച്ചു.

നായിക സംവിധായികയാകുന്നു, അതും മകന്റെ തിരക്കഥയിൽ

കേറ്റ് സംവിധായകയാകുന്നു എന്ന വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. നെറ്റ്‌ഫ്ലിക്സ് ചിത്രമായ ‘ഗുഡ്ബൈ ജൂണി’ലൂടെയാണ് സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നത്. അഭിനയം, സംവിധാനം എന്നിവയ്ക്ക് പുറമേ ചിത്രത്തിന്റെ നിർമാണത്തിലും താരം പങ്കാളിയാകുമെന്ന് റിപ്പോർട്ട് ഉണ്ട്. കേറ്റ് വിൻസ്‌ലറ്റിന്റെയും മുൻ ഭർത്താവ് മെൻഡിസിന്റെയും മകനായ ജോ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. വർത്തമാനകാല ഇംഗ്ലണ്ട് ആണ് സിനിമയുടെ പശ്ചാത്തലം. കേറ്റ് സോളമൻ ആണ് ചിത്രത്തിന്റെ സഹനിർമാതാവ്. സംവിധായിക ആകാനുള്ള ആഗ്രഹം കരിയറിന്റെ തുടക്കം മുതൽ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് അതിന്റെ ശരിയായ സമയമെന്നും ക്യാമറയ്ക്ക് പിന്നിൽ ചുവടുറപ്പിക്കാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നുമുള്ള തിരിച്ചറിവിലാണ് ഈ പുതിയ ചുവടുവയ്പ്പെന്നും കേറ്റ് പറയുന്നു. ഒരു പ്രതിസന്ധിഘട്ടത്തിൽ ഒരുമിച്ചു നിൽക്കേണ്ടിവന്ന ഒരു കൂട്ടം സഹോദരങ്ങളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ചലച്ചിത്ര നിർമ്മാണത്തിലെ സാങ്കേതിക വശങ്ങളെ കുറിച്ച് ഇപ്പോൾ നന്നായി പഠിച്ചു എന്നും അതുകൊണ്ട് ഇപ്പോൾ സിനിമ സംവിധാനം ചെയ്യാൻ ആത്മവിശ്വാസം തോന്നുന്നുണ്ടെന്നും ഇതാണ് സംവിധാന രംഗത്തേക്ക് ഇറങ്ങാനുള്ള മികച്ച സമയമെന്ന് തോന്നുന്നുണ്ടെന്നും അടുത്തിടെ നൽകിയ അഭിമുഖങ്ങളിൽ കേറ്റ് വെളിപ്പെടുത്തിയിരുന്നു.

English Summary:

Kate Winslet: More Than Just Rose from Titanic