കോടീശ്വരിയായിട്ടും സ്വന്തം സ്ഥാപനത്തിൽ മണിക്കൂറുകളോളം വരിനിന്ന് ജോലി നേടിയെടുത്തിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി യുവതി. യുഎസിലെ പ്രമുഖ റസ്റ്ററന്റ് ശൃംഖലയുടെ ഉടമയായ ലിൻസി സ്നൈഡർ എന്ന യുവതിയാണ് ഇങ്ങനെയൊരു വെളിപ്പെടുത്തലുമായി എത്തിയത്. മറ്റുള്ള സിഇഒമാരെ പോലെ കുടുംബപ്പേരിൽ അറിയപ്പെടാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോടീശ്വരിയായിട്ടും സ്വന്തം സ്ഥാപനത്തിൽ മണിക്കൂറുകളോളം വരി നിന്ന് ജോലി നേടിയെടുത്തിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി യുവതി. യുഎസിലെ പ്രമുഖ റസ്റ്ററന്റ് ശൃംഖലയുടെ ഉടമയായ ലിൻസി സ്നൈഡർ എന്ന യുവതിയാണ് ഇങ്ങനെയൊരു വെളിപ്പെടുത്തലുമായി എത്തിയത്. മറ്റുള്ള സിഇഒമാരെ പോലെ കുടുംബപ്പേരിൽ അറിയപ്പെടാൻ താത്പര്യമില്ലെന്നും യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും അവർ വ്യക്തമാക്കി.

കലിഫോർണിയയിൽ ലിൻസിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റിൽ എൻട്രി ലെവൽ സമ്മർ ജോലിക്ക് വേണ്ടി മറ്റുള്ളവർക്കൊപ്പം മണിക്കൂറുകളോളം താൻ കാത്തുനിന്നെന്നും ലിൻസി സ്നൈഡർ പറഞ്ഞു. 2010ലാണ് ലിൻസി സ്‌നൈഡർ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും ബിസിനസ്സ് ഏറ്റെടുത്തത്. 1948 -ൽ സ്ഥാപിതമായ കമ്പനി ആണിത്. 1976 ൽ അദ്ദേഹത്തിന്റെ മക്കൾ കമ്പനിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. പിന്നീട്, 17 വയസ്സുള്ളപ്പോൾ ലിൻസി കമ്പനിയുടെ അവസാനത്തെ അവകാശിയായി മാറുകയായിരുന്നു.

ADVERTISEMENT

എല്ലാവരെയും പോലെ യോഗ്യതയുടെ അടിസ്ഥാനത്തിൽ ജോലിചെയ്യാനാണ് ലിൻസിയും ആഗ്രഹിച്ചത്. തുടക്കകാലത്ത് പച്ചക്കറി അരിയുന്നതടക്കം ഔട്ട്‌ലെറ്റിലെ മിക്കജോലികളും ചെയ്തിട്ടുണ്ട് ലിൻസി സ്നൈഡർ പറഞ്ഞു. അക്കാലത്ത് അവിടെ ആർക്കും ലിൻസി സ്ഥാപനത്തിന്റെ ഉടമയാണെന്ന് അറിയില്ലായിരുന്നു. എന്താണ് തന്റെ ജോലി എന്ന് കൃത്യമായി പഠിച്ചാണ് കമ്പനിയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്തതെന്നും ലിൻസി വ്യക്തമാക്കി.

English Summary:

Multi-Millionaire CEO Works Entry-Level Job at Her Own Restaurant