ജനിച്ചത് നേപ്പാളിൽ, ബോളിവുഡിലും തെന്നിന്ത്യയിലും ആരും കൊതിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഉയർന്നു വന്ന വെള്ളി നക്ഷത്രം. കരിയറിൽ കത്തിനിൽക്കുന്ന സമയത്ത് അർബുദ ബാധിതയായി. പിന്നെ ചെറിയൊരു ഇടവേള. അർബുദത്തോടു പൊരുതി നേടിയ ജീവിതത്തിന്റെ രണ്ടാംഘട്ടത്തിൽ, ഓരോ നിമിഷവും ആഘോഷിച്ചു ജീവിക്കുന്ന 54

ജനിച്ചത് നേപ്പാളിൽ, ബോളിവുഡിലും തെന്നിന്ത്യയിലും ആരും കൊതിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഉയർന്നു വന്ന വെള്ളി നക്ഷത്രം. കരിയറിൽ കത്തിനിൽക്കുന്ന സമയത്ത് അർബുദ ബാധിതയായി. പിന്നെ ചെറിയൊരു ഇടവേള. അർബുദത്തോടു പൊരുതി നേടിയ ജീവിതത്തിന്റെ രണ്ടാംഘട്ടത്തിൽ, ഓരോ നിമിഷവും ആഘോഷിച്ചു ജീവിക്കുന്ന 54

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനിച്ചത് നേപ്പാളിൽ, ബോളിവുഡിലും തെന്നിന്ത്യയിലും ആരും കൊതിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഉയർന്നു വന്ന വെള്ളി നക്ഷത്രം. കരിയറിൽ കത്തിനിൽക്കുന്ന സമയത്ത് അർബുദ ബാധിതയായി. പിന്നെ ചെറിയൊരു ഇടവേള. അർബുദത്തോടു പൊരുതി നേടിയ ജീവിതത്തിന്റെ രണ്ടാംഘട്ടത്തിൽ, ഓരോ നിമിഷവും ആഘോഷിച്ചു ജീവിക്കുന്ന 54

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനിച്ചത് നേപ്പാളിൽ, ബോളിവുഡിലും തെന്നിന്ത്യയിലും ആരും കൊതിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഉയർന്നു വന്ന വെള്ളി നക്ഷത്രം. കരിയറിൽ കത്തിനിൽക്കുന്ന സമയത്ത് അർബുദ ബാധിതയായി. പിന്നെ ചെറിയൊരു ഇടവേള. അർബുദത്തോടു പൊരുതി നേടിയ ജീവിതത്തിന്റെ രണ്ടാംഘട്ടത്തിൽ, ഓരോ നിമിഷവും ആഘോഷിച്ചു ജീവിക്കുന്ന 54 വയസ്സുകാരി. മനീഷ കൊയ്‌രാള എന്ന താരത്തിന്റെ ജീവിതം എന്നും പ്രവചനാതീതമായിരുന്നു. ജീവിതം ഇവിടെത്തീർന്നു എന്നു വിചാരിച്ചിടത്തുനിന്ന്, ഏതു പ്രതിസന്ധിയിലും ഇഷ്ടങ്ങളെ ചേർത്തുപിടിച്ച് എങ്ങനെ ജീവിക്കണമെന്ന് കാണിച്ചു തന്ന വ്യക്തിയാണ് മനീഷ കൊയ്‌രാള.

രാജകുടുംബമല്ല, രാഷ്ട്രീയ കുടുംബം

നേപ്പാളിലെ രാജകുടുംബാംഗാംഗമാണെന്ന് മനീഷയെന്നു പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. പക്ഷേ താൻ രാജകുടുംബാംഗമല്ലെന്നും എന്നാൽ രാജകുടുംബത്തോട് ഏറെ അടുപ്പം പുലർത്തുന്ന പ്രമുഖ രാഷ്ട്രീയ കുടുംബത്തിലെ അംഗമാണെന്നും സാഹിത്യം, ശാസ്ത്രീയ സംഗീതം, നൃത്തം തുടങ്ങിയ അഭിരുചികൾ പകർന്നു കിട്ടിയത് കുടുംബത്തിൽ നിന്നാണെന്നും മനീഷ പറഞ്ഞിട്ടുണ്ട്. നേപ്പാളിലെ പ്രമുഖ രാഷ്ട്രീയ കുടുംബമായ കൊയ്‌രാള കുടുംബത്തിലെ പ്രകാശ് കൊയ്‌രാള- സുഷമ കൊയ്‌രാള ദമ്പതികളുടെ മകളായി 1970 ഓഗസ്റ്റ് 16നായിരുന്നു മനീഷയുടെ ജനനം. സൈനിക സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ മനീഷ, മുതിരുമ്പോൾ ഡോക്ടർ ആകണമെന്നാണ് ആഗ്രഹിച്ചത്. പക്ഷേ ഏവരും കൊതിക്കുന്ന സിനിമയെന്ന തട്ടകത്തിലേക്കാണ് അവൾ എത്തിപ്പെട്ടത്.

ADVERTISEMENT

മോഡലിങ്ങിലൂടെ വെള്ളിത്തിരയിലേക്ക്

മോഡലിങ്ങാണ് മനീഷയ്ക്ക് വെള്ളിത്തിരയിലേക്കുള്ള വഴി തുറന്നു കൊടുത്തത്. നേപ്പാളി ചിത്രമായ ‘ഫേരി ഭേട്ടുല’യിലൂടെ അഭിനയ ലോകത്ത് അരങ്ങേറ്റം കുറിച്ച മനീഷ ഹിന്ദി, തമിഴ് ചിത്രങ്ങളിലൂടെയാണ് സിനിമാപ്രേമികൾക്ക് പരിചിതയായത്.

കരിയറിന്റെ തുടക്കത്തിൽ ഗംഭീരവിജയങ്ങൾ നൽകാൻ കഴിഞ്ഞില്ലെങ്കിലും തൊണ്ണൂറുകളുടെ പകുതിയിൽ ഏറെ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങളെ അഭിനയിച്ചു ഫലിപ്പിച്ചാണ് മനീഷ പ്രേക്ഷക പ്രീതി നേടിയത്. അഭിനയ ജീവിതം ബോളിവുഡിൽ മാത്രം ഒതുക്കാൻ മനീഷ തയാറായിരുന്നില്ല തമിഴിലും മലയാളത്തിലും കന്നടയിലും അവർ അഭിനയിച്ചിട്ടുണ്ട്. മണിരത്നം സംവിധാനം ചെയ്ത ‘ബോംബെ’ എന്ന ചിത്രത്തിലൂടെയാണ് മനീഷ പ്രേക്ഷകർക്കു പ്രിയങ്കരിയായി മാറിയത്. അഭിനയ മികവിന് പലവട്ടം ഫിലിം ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ മനീഷ നേടിയിട്ടുണ്ട്. തൊണ്ണൂറുകളുടെ മധ്യത്തിൽ കരിയർ ഗ്രാഫ് ഉയർത്തിയ മനീഷ അർബുദം സ്ഥിരീകരിച്ചതോടെ അഭിനയത്തിൽനിന്ന് ഇടവേളയെടുത്തു. മൂന്നു വർഷം കഴിഞ്ഞാണ് ചലച്ചിത്രരംഗത്തേക്ക് തിരിച്ചെത്തിയത്.

ADVERTISEMENT

അഭിനയത്തിൽ മാത്രമല്ല സാമൂഹ്യപ്രവർത്തനങ്ങളിലും മുൻപന്തിയിൽ

2012 ലാണ് മനീഷയ്ക്ക് ഒവേറിയൻ കാൻസർ സ്ഥിരീകരിക്കുന്നത്. രോഗം നൽകിയ അപ്രതീക്ഷിത തിരിച്ചടിയിൽ തളരാതെ, പോരാടാൻ തന്നെ മനീഷ ഉറപ്പിച്ചു. ആരോഗ്യത്തോടെയിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും എന്നും ഒപ്പം നിൽക്കുന്ന ബന്ധങ്ങൾ തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവർ മനസ്സിലാക്കിയ നാളുകളായിരുന്നു അത്. ഇനി എത്ര നാൾ ജീവിച്ചിരിക്കുമെന്ന ഉറപ്പു പോലുമില്ലാതിരുന്ന ആ കാലത്ത് അവർ ഒന്നുറപ്പിച്ചു, ജീവിക്കാൻ ഒരു അവസരം കൂടി ദൈവം തരുകയാണെങ്കിൽ കുറച്ചു കൂടി മനോഹരമായി ജീവിതം ആസ്വദിക്കും.

അഭിനയത്തിൽ മാത്രമല്ല, സാമൂഹിക പ്രവർത്തനങ്ങളിലും മനീഷ കൂടുതൽ ശ്രദ്ധയൂന്നാൻ തുടങ്ങി. 2015ലെ നേപ്പാൾ ഭൂകമ്പത്തിനു ശേഷം ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ സജീവമായ അവർ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും മനുഷ്യക്കടത്തും തടയാനുമുള്ള കാര്യങ്ങൾക്കു വേണ്ടി പ്രവർത്തിച്ചു. അർബുദത്തെ പോരാടി തോൽപിച്ചതിന്റെ ബലത്തിൽ കാൻസർ ബോധവൽക്കരണത്തിനും ഇറങ്ങിത്തിരിച്ചു. ശാരീരിക ആരോഗ്യത്തിനും മാനസിക ആരോഗ്യത്തിനും ഒരുപോലെ പ്രാധാന്യം നൽകി ജീവിക്കേണ്ടതിനെക്കുറിച്ച് മനീഷ നിരന്തരം സംസാരിക്കാറുണ്ട്. അർബുദ ചികിത്സയ്ക്കുശേഷം സുനൈന ഭട്നഗറിന്റെ ഡിയർ മായ എന്ന ചിത്രത്തിലൂടെയാണ് മനീഷ അഭിനയരംഗത്തേക്കു തിരിച്ചുവന്നത്.

ADVERTISEMENT

പ്രായം വെറും നമ്പർ മാത്രം

പ്രായത്തിന്റെ പേരിൽ സിനിമയിൽ സ്ത്രീകൾക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നതിനെക്കുറിച്ചും അവർ അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്. പ്രായത്തിന്റെ പേരിലുള്ള അവഹേളനങ്ങൾ പുരുഷന്മാരെക്കാൾ നേരിടേണ്ടി വന്നിരുന്നത് സ്ത്രീകളാണ്. പുരുഷന്മാരെ പ്രായത്തിന്റെ പേരിൽ മാറ്റിനിർത്താറില്ലെന്നും അവർ പറയുന്നു. പ്രായം വെറും നമ്പർ മാത്രമാണെന്നും കണ്ടാൽ പ്രായം തോന്നുന്നു എന്നു പറഞ്ഞ് അഭിനയത്തിൽനിന്നു മാറ്റി നിർത്തുകയോ അമ്മ– സഹോദരി റോളുകൾ മാത്രം നൽകുകയോ ചെയ്യാതെ ശക്തമായ കഥാപാത്രങ്ങൾ നൽകാൻ ചലച്ചിത്ര പ്രവർത്തകർ തയാറാകണമെന്നും ഇന്നും മികച്ച കഥാപാത്രങ്ങൾ ചെയ്യാനുള്ള ശേഷി ഉണ്ടെന്നും അവർ പറയുന്നു. 50 വയസ്സിനു മുകളിൽ പ്രായമുള്ള പുരുഷന്മാർ സിനിമകളിൽ മികച്ച റോളുകൾ ചെയ്യുമ്പോൾ സ്ത്രീകളെ മാത്രമായി എന്തിനു മാറ്റി നിർത്തുന്നു എന്നും അവർ ചോദിക്കുന്നുണ്ട്. ചെറുപ്പക്കാർക്കു മാത്രമല്ല പ്രായമുള്ളവർക്കു വേണ്ടിയും കഥകൾ ഉണ്ടാവണം. ഒരു മനുഷ്യന്റെയും ജീവിതം ഇരുപതുകൾ കൊണ്ട് അവസാനിക്കുന്നില്ല അവർക്ക് മുപ്പതുകളും നാൽപതുകളും അൻപതുകളുമുണ്ട്. അതുകൊണ്ടുതന്നെ ആ പ്രായത്തിലുള്ളവരെ പ്രധാന കഥാപാത്രങ്ങളാക്കി സിനിമയെടുത്താൽ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീപുരുഷന്മാർക്ക് പ്രായഭേദമന്യേ സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്നും അല്ലാതെ പ്രായത്തിന്റെ പേരിൽ സ്ത്രീകളെ മാത്രം മാറ്റിനിർത്തുന്നത് ശരിയല്ലെന്നും വാദിക്കുന്ന അവർ വേതനത്തിന്റെ കാര്യത്തിലും അസമത്വങ്ങളുണ്ടെന്നും അതും മാറേണ്ടതായിട്ടുണ്ടെന്നും അഭിമുഖങ്ങളിൽ പറയാറുണ്ട്.

അമ്മയാകാൻ പറ്റില്ലയെന്ന സങ്കടത്തെ അതിജീവിച്ചു

അർബുദം സ്ഥിരീകരിച്ചപ്പോൾ താൻ തളർന്നു പോയിരുന്നു എന്നും ഇനി മുന്നോട്ട് എത്രനാൾ ഉണ്ടെന്നു പോലും അറിയാത്ത ആ കാലത്താണ് ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കാൻ പഠിച്ചതെന്നും മനീഷ പറഞ്ഞിട്ടുണ്ട്. ഓവേറിയൻ കാൻസർ ആയതുകൊണ്ട് ഒരിക്കലും തനിക്കൊരു അമ്മയാകാൻ കഴിയില്ല എന്ന സങ്കടം ആ കാലത്തൊക്കെ അലട്ടിയിരുന്നു. കാലക്രമേണ അതിനെ മറികടന്നുവെന്നും മനീഷ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. അർബുദം എന്ന രോഗത്തെ ഒരു ശാപമായല്ല കാണുന്നതെന്നും ജീവിതരീതിയിൽ മാറ്റം വരുത്താൻ എത്തിയ സമ്മാനമായാണ് പിൽക്കാലത്ത് അതിനെ കണ്ടതെന്നും മനീഷ പറഞ്ഞിട്ടുണ്ട്. അർബുദത്തിനു മുന്നിൽ തളർന്നു പോകാതെ വാശിയോടെ പൊരുതി ജയിച്ച അനുഭവങ്ങൾ ‘ഹീൽഡ്: ഹൗ കാൻസർ ഗെറ്റ് മീ എ ന്യൂ ലൈഫ്’ എന്ന പുസ്തകത്തിലൂടെ മനീഷ പങ്കുവെച്ചിട്ടുണ്ട്. മുംബൈയിലും നേപ്പാളിലും അമേരിക്കയിലും ആയി നടത്തിയ ചികിത്സയിലൂടെയാണ് മനീഷ കാൻസർ മുക്തയായത്.

ഭയത്തെ അതിജീവിച്ച് വീണ്ടും ബിഗ് സ്ക്രീനിൽ

2010 ൽ കാഠ്മണ്ഡുവിൽ വച്ച് പരമ്പരാഗത ആചാരമനുസരിച്ച് സംരത് ദാൽ എന്ന നേപ്പാളി ബിസിനസുകാരനെ മനീഷ വിവാഹം ചെയ്തിരുന്നു. പക്ഷേ വെറും രണ്ട് വർഷത്തെ ആയുസ്സേ ആ ബന്ധത്തിനുണ്ടായിരുന്നുള്ളൂ. 2012ൽ ഇരുവരും വിവാഹമോചനം നേടി. അതിനുശേഷമാണ് മനീഷയ്ക്ക് അർബുദം സ്ഥിരീകരിക്കുന്നത്. കാൻസർ ആണെന്ന് അറിഞ്ഞതിനു ശേഷമുള്ള ദിവസങ്ങളാണ് സ്വയം മനസ്സിലാക്കാനും ആരൊക്കെ കൂടെയുണ്ടെന്നു തിരിച്ചറിയാനും തന്നെ സഹായിച്ചതെന്നും ആ സമയത്തൊക്കെ ജീവിതം ഒരു സെക്കൻഡ് ചാൻസ് തരികയാണെങ്കിൽ കുറച്ചുകൂടി നല്ല കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്നും അവർ പറയുന്നു. നല്ല സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിക്കുക, നല്ല ബന്ധങ്ങൾ സ്ഥാപിക്കുക, അങ്ങനെ ഒരുപാട് ആഗ്രഹങ്ങൾ ആ സമയത്ത് മനസ്സിൽ ഉണ്ടായിരുന്നു. ചികിത്സയിലൂടെ കാൻസറിനെ തോൽപ്പിച്ച ശേഷം ധീരമായ ഒരു തിരിച്ചുവരവാണ് അവർ നടത്തിയത്. കാൻസറിനോടുള്ള പോരാട്ടത്തിന് ശേഷം ആദ്യമായി ഒരു കന്നട ചിത്രത്തിലാണ് അഭിനയിച്ചത്. അതിനു ശേഷം സ്വയം ഒരു ബ്രേക്ക് എടുത്തു നല്ല അവസരങ്ങൾക്കായി കാത്തിരുന്നു. പിന്നീടാണ് ഡിയർ മായയിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചുവരവ് നടത്തിയതെന്നും അഭിമുഖങ്ങളിൽ അവർ പറഞ്ഞിട്ടുണ്ട്. ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചുവരവിൽ ബോളിവുഡിലെ യുവതാരങ്ങൾക്കൊപ്പം അഭിനയിക്കാനുള്ള അവസരവും ലഭിച്ചു.

കാൻസറിനു ശേഷം സിനിമയിലേക്ക് തിരിച്ചു വരാൻ ആത്മവിശ്വാസം ഇല്ലായിരുന്നെന്നും തന്റെ ചെറുപ്പകാലത്തെയും സൗന്ദര്യത്തെയും സ്നേഹിച്ചിരുന്നവർ കാൻസറിനു ശേഷമുള്ള ശാരീരിക മാറ്റങ്ങളോടെ തന്നെ സ്വീകരിക്കുമോയെന്ന സംശയം തനിക്കുണ്ടായിരുന്നുവെന്നും മനീഷ പറഞ്ഞിരുന്നു. പക്ഷേ അത്തരം ഭയങ്ങളെ അപ്രസക്തമാക്കുന്നതായിരുന്നു പിന്നീടുള്ള അനുഭവങ്ങളെന്ന് വെളിപ്പെടുത്തിയ അവർ മനസ്സിലും പ്രവൃത്തിയിലും പോസിറ്റിവ് എനർജി നിറച്ച് ജീവിതത്തിലും കരിയറിലും വിജയത്തിന്റെ ജൈത്രയാത്ര തുടരുകയാണ്.

English Summary:

Manisha Koirala: From Bollywood Star to Cancer Survivor and Activist