പകച്ചു നിന്ന നിമിഷം; ദൈവം കയ്യൊപ്പു ചാർത്തി, പ്രിയയുടെ ജീവിതത്തിൽ

ഇനിയെന്ത് എന്ന് ആലോചിച്ച് വിഷമിച്ചിരിക്കുന്ന അവസരങ്ങളിൽ ചിലപ്പോൾ ദൈവത്തിന്റെ കയ്യൊപ്പു ചാർത്തിയ നിയോഗങ്ങൾ നമുക്കു മുന്നിലെത്താം. അവയിലൂടെ ജീവിതയാത്രയിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത വേറിട്ട ഒരു പാത തുറന്നു കിട്ടിയെന്നും വരാം. അത്തരം ഒരു നിയോഗം തന്നെ തേടിയെത്തിയതിന്റെ നിർവൃതിയിലാണ് തിരുവനന്തപുരം
ഇനിയെന്ത് എന്ന് ആലോചിച്ച് വിഷമിച്ചിരിക്കുന്ന അവസരങ്ങളിൽ ചിലപ്പോൾ ദൈവത്തിന്റെ കയ്യൊപ്പു ചാർത്തിയ നിയോഗങ്ങൾ നമുക്കു മുന്നിലെത്താം. അവയിലൂടെ ജീവിതയാത്രയിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത വേറിട്ട ഒരു പാത തുറന്നു കിട്ടിയെന്നും വരാം. അത്തരം ഒരു നിയോഗം തന്നെ തേടിയെത്തിയതിന്റെ നിർവൃതിയിലാണ് തിരുവനന്തപുരം
ഇനിയെന്ത് എന്ന് ആലോചിച്ച് വിഷമിച്ചിരിക്കുന്ന അവസരങ്ങളിൽ ചിലപ്പോൾ ദൈവത്തിന്റെ കയ്യൊപ്പു ചാർത്തിയ നിയോഗങ്ങൾ നമുക്കു മുന്നിലെത്താം. അവയിലൂടെ ജീവിതയാത്രയിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത വേറിട്ട ഒരു പാത തുറന്നു കിട്ടിയെന്നും വരാം. അത്തരം ഒരു നിയോഗം തന്നെ തേടിയെത്തിയതിന്റെ നിർവൃതിയിലാണ് തിരുവനന്തപുരം
ഇനിയെന്ത് എന്ന് ആലോചിച്ച് വിഷമിച്ചിരിക്കുന്ന അവസരങ്ങളിൽ ചിലപ്പോൾ ദൈവത്തിന്റെ കയ്യൊപ്പു ചാർത്തിയ നിയോഗങ്ങൾ നമുക്കു മുന്നിലെത്താം. അവയിലൂടെ ജീവിതയാത്രയിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത വേറിട്ട ഒരു പാത തുറന്നു കിട്ടിയെന്നും വരാം. അത്തരം ഒരു നിയോഗം തന്നെ തേടിയെത്തിയതിന്റെ നിർവൃതിയിലാണ് തിരുവനന്തപുരം കുമാരപുരം സ്വദേശി പ്രിയ വത്സൻ. ഐടി മേഖലയിൽ നിന്നും വഴി തിരിഞ്ഞ് നെറ്റിപ്പട്ട നിർമാണത്തിലേയ്ക്ക് കടന്ന പ്രിയ ഇന്ന് ക്ഷേത്ര ഉത്സവങ്ങൾക്കു വേണ്ടി ചപ്രങ്ങൾ ഒരുക്കിക്കൊടുത്താണ് ശ്രദ്ധേയയാകുന്നത്. ഒരുപക്ഷേ ഇത്തരം ഒരു ദൗത്യം ഏറ്റെടുക്കുന്ന ആദ്യ വനിത എന്ന ബഹുമതിയും പ്രിയയുടെ പേരിൽ തന്നെയാണ്
നെറ്റിപ്പട്ടത്തിൽ തുടക്കം
ടെക്നോപാർക്കിൽ സീനിയർ കസ്റ്റമർ സർവീസ് അസോസിയേറ്റായി ജോലി ചെയ്തിരുന്ന പ്രിയ ഇളയ മകളുടെ ജനനത്തോടെ ജോലി വിടുകയായിരുന്നു. കോവിഡ് കാലത്താണ് പ്രിയ നെറ്റിപ്പട്ട നിർമാണത്തിലേയ്ക്ക് കടന്നത്. എംബ്രോയ്ഡറിയിലും കരകൗശല വസ്തുക്കളുടെ നിർമാണത്തിലുമുള്ള പ്രിയയുടെ താത്പര്യം മനസ്സിലാക്കിയ സുഹൃത്താണ് അതിന് പ്രചോദനമായത്. അങ്ങനെ നെറ്റിപ്പട്ടം എങ്ങനെ നിർമിക്കാമെന്ന് യൂട്യൂബിന്റെ സഹായത്തോടെ പഠിച്ചെടുത്തു. ആവശ്യക്കാരുടെ താത്പര്യമനുസരിച്ച് വീടുകൾ അലങ്കരിക്കുന്നതിനായി വ്യത്യസ്ത വലിപ്പങ്ങളിലുള്ള നെറ്റിപട്ടങ്ങൾ നിർമിച്ചു നൽകി. അവ കണ്ട് ഇഷ്ടപ്പെട്ട് വീണ്ടും ഓർഡറുകൾ ലഭിച്ചതോടെ ഈ മേഖലയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. നിർമിച്ചു നൽകിയ നെറ്റിപ്പട്ടങ്ങളെല്ലാം വാങ്ങിയവർക്ക് അങ്ങേയറ്റം ഇഷ്ടപ്പെട്ടു എന്നതാണ് ഏറ്റവും സന്തോഷം നൽകിയ കാര്യം എന്ന് പ്രിയ പറയുന്നു.
ചപ്രങ്ങളുടെ നിർമാണത്തിലേയ്ക്ക്
നെറ്റിപ്പട്ട നിർമാണത്തിൽ മാത്രം ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകുന്നതിനിടെ ഏതാണ്ട് ആറു മാസങ്ങൾക്കു മുൻപാണ് വഞ്ചിയൂരിലെ അത്തിയറമഠം ദേവി ക്ഷേത്രത്തിൽ നിന്നും വ്യത്യസ്തമായ ഒരു ഓർഡർ എത്തുന്നത്. ക്ഷേത്രത്തിലെ ഉത്സവത്തിന് ഉപയോഗിക്കുന്നതിനുവേണ്ടി ഒരു ചപ്രം നിർമിച്ചു നൽകണമെന്നായിരുന്നു ആവശ്യം.
തമിഴ്നാട്, കർണാടക തുടങ്ങി ഇന്ത്യയിലെ പല ക്ഷേത്രങ്ങളിലും ഉത്സവത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന തിടമ്പ് ആകൃതിയിലുള്ള അലങ്കാര വസ്തുവാണ് ചപ്രം. നെറ്റിപ്പട്ടങ്ങളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ തന്നെയാണ് പ്രധാനമായും ചപ്ര നിർമാണത്തിലും ഉപയോഗിക്കുന്നത്. എന്നാൽ ഇതിനു പുറമേ പുഷ്പാലങ്കാരങ്ങളും ഇലകൾ കൊണ്ടുള്ള അലങ്കാരങ്ങളും തുണിയിൽ തന്നെ നിർമിച്ച ഡിസൈനുകളും ഒക്കെ ഉൾക്കൊള്ളിച്ച് ചപ്രങ്ങൾ നിർമിക്കപ്പെടാറുണ്ട്. അഞ്ചടി വലിപ്പത്തിൽ ചതുരാകൃതിയിൽ നിർമിക്കപ്പെടുന്ന ചപ്രങ്ങളിൽ ദേവതാമുഖം പതിപ്പിച്ച് ശീവേലി വിഗ്രഹത്തോടൊപ്പം പല്ലക്കിൽ പറയെടുപ്പിനും എഴുന്നള്ളത്തിനുമൊക്കെയായി ഉപയോഗിക്കും.
ചപ്രത്തെക്കുറിച്ച് കൂടുതൽ അറിവ് പ്രിയയ്ക്കും ഉണ്ടായിരുന്നില്ല. എങ്കിലും അമ്പലക്കാരുടെ ആവശ്യം കേട്ടപ്പോൾ അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് തന്നെക്കൊണ്ട് ആവുംവിധത്തിൽ അത്തരമൊന്ന് നിർമ്മിക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെ ചപ്രങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കി. തിടമ്പിന്റെ ആകൃതിയിലുള്ള രൂപകൽപന വേണമെന്നായിരുന്നു അമ്പലത്തിൽ നിന്നുള്ള നിർദ്ദേശം. കൃത്യമായ അളവുകളും നൽകി. ആദ്യത്തെ ഉദ്യമമായതിനാൽ ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും ഏറെ താത്പര്യത്തോടെയാണ് ചപ്രം നിർമിച്ചത്. ഒടുവിൽ പ്രതീക്ഷിച്ചതിനേക്കാൾ ഭംഗിയായി ചപ്രം പൂർത്തിയാക്കാനും സാധിച്ചു. പൂജ ചെയ്ത് ദേവതാമുഖം പതിപ്പിച്ച ശേഷം ഈ ചപ്രമാണ് വഞ്ചിയൂർ ക്ഷേത്രത്തിൽ കഴിഞ്ഞ വർഷം ഉത്സവത്തിന്റെ ചടങ്ങുകൾക്ക് ഉപയോഗിച്ചത്.
വഞ്ചിയൂർ ക്ഷേത്രത്തിലെ ചപ്രം കണ്ട് കണ്ണമ്മൂല തിട്ടമംഗലം ഭഗവതി ക്ഷേത്രത്തിൽ നിന്നും അടുത്ത ഓർഡർ എത്തി. ക്ഷേത്രം ഭാരവാഹികൾ നിർദ്ദേശിച്ച പ്രകാരം അതേ രൂപത്തിൽ തന്നെ ചപ്രം ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കി നൽകുകയും ചെയ്തു.
ആശങ്കയിൽ നിന്നും ആത്മവിശ്വാസത്തിലേയ്ക്ക്
ദൈവിക കാര്യങ്ങൾക്കുള്ള ഇത്തരം വസ്തുക്കൾ സ്ത്രീകൾ നിർമിക്കുന്ന പ്രവണത പൊതുവേ കുറവാണ്. അതിനാൽ ആദ്യ ചപ്രത്തിൻ്റെ നിർമ്മാണ സമയത്ത് പലവിധ ആശങ്കകളും പ്രിയയുടെ മനസ്സിൽ ഉണ്ടായിരുന്നു. എന്നാൽ ക്ഷേത്ര ഭാരവാഹികൾ തന്നിൽ അർപ്പിച്ച വിശ്വാസത്തിൽ മുന്നോട്ടുപോയി. നിർമ്മിക്കുന്ന ചപ്രങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി പൂർണ വ്രതശുദ്ധിയോടെ മനസ്സർപ്പിച്ച് പ്രാർഥന എന്നപോലെയാണ് പ്രിയ അവ നിർമിക്കുന്നത്.
ആദ്യത്തെ ചപ്രം ഭംഗിയായി പൂർത്തിയാക്കിയ ശേഷവും പൂർണമായും ആശങ്കകൾ വിട്ടൊഴിഞ്ഞിരുന്നില്ല. ദൈവിക കാര്യത്തിനായി പൂർണ ഭക്തിയോടെ ചെയ്യുന്ന എന്തുകാര്യവും ശുഭകരമായി മാത്രമേ വരൂ എന്ന് ക്ഷേത്ര പൂജാരിമാരടക്കം പറഞ്ഞതിൽ നിന്നും ആത്മവിശ്വാസം ഉൾക്കൊണ്ടായിരുന്നു രണ്ടാമത്തെ ചപ്ര നിർമാണം. അതും അതിമനോഹരമായി പൂർത്തിയാക്കാൻ സാധിച്ചതോടെ ഈശ്വരാനുഗ്രഹം തന്നെ ഈ രൂപത്തിൽ തേടിയെത്തുന്നതാണെന്ന ഉറച്ച വിശ്വാസവും കൈവന്നു.
ദുരിതക്കയത്തിൽ നിന്നുള്ള കരകയറ്റം
ചപ്രങ്ങളുടെ നിർമാണം പ്രിയയ്ക്ക് പുതിയ മേഖലയിലേയ്ക്കുള്ള ചുവടുവയ്പ്പ് മാത്രമല്ല, ജീവിതത്തിലെ വിഷമഘട്ടങ്ങളിൽ നിന്നും കരകയറാനുള്ള പ്രത്യാശ കൂടിയാണ്. സൗദിയിൽ സ്വകാര്യസ്ഥാപനത്തിൽ മാനേജറായിരുന്ന ഭർത്താവ് ബിജോ കുറുപ്പ് കഴിഞ്ഞവർഷം മരണപ്പെട്ടിരുന്നു. ആ വേദനയിൽ നിന്നും പുറത്തുവരാനവാത്ത അവസ്ഥയിൽ നിൽക്കുമ്പോഴാണ് ചപ്ര നിർമ്മാണത്തിന്റെ രൂപത്തിൽ ഒരു വഴി മുന്നിൽ തുറന്നത്. അതൊരു പുതിയ ഉണർവായിരുന്നു. നെറ്റിപ്പട്ടങ്ങളുടെ നിർമ്മാണത്തിനൊപ്പം ഇനിയും ഇത്തരം അവസരങ്ങൾ തന്നെ തേടിയെത്തും എന്ന പ്രതീക്ഷയിലാണ് പ്രിയ.
കുടുംബം തന്നെ പിന്തുണ
തന്റെ ഓരോ ചുവടുവയ്പ്പിലും പൂർണപിന്തുണയേകി മക്കളും മാതാപിതാക്കളും പ്രിയയ്ക്കൊപ്പമുണ്ട്. മൂത്തമകൻ ആദി നാരായണൻ ബെംഗളൂരുവിൽ ഒന്നാം വർഷ ബിഎസ്‌സി നേഴ്സിങ് വിദ്യാർഥിയാണ്. ഇളയമകൾ വൈഷ്ണവി നാരായണൻ രണ്ടാം ക്ലാസിൽ പഠിക്കുന്നു. പൂർത്തിയാക്കുന്ന നെറ്റിപ്പട്ടങ്ങളുടെയും ചപ്രങ്ങളുടെയുമൊക്കെ ചിത്രങ്ങൾ പകർത്തുന്നത് മകളാണെന്ന് അഭിമാനത്തോടെ പറയുകയാണ് പ്രിയ.