പഠനകാലത്തായാലും ജോലിചെയ്യുന്ന സമയത്തായാലും സ്ത്രീകൾ ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് ആർത്തവ ദിനങ്ങളിലാണ്. ശാരീരിക അസ്വസ്ഥതകൾക്ക് പുറമേ സാനിറ്ററി ഉത്പന്നങ്ങൾ കൈവശം ഇല്ലാതിരിക്കുകയോ വൃത്തിയുള്ള ശുചിമുറി ലഭിക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങൾ സ്ത്രീകൾക്ക് സങ്കൽപ്പിക്കാൻപോലും പ്രയാസവുമാണ്. ശരിയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഠനകാലത്തും  ജോലിചെയ്യുന്ന സമയത്തും സ്ത്രീകൾ ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് ആർത്തവ ദിനങ്ങളിലാണ്. ശാരീരിക അസ്വസ്ഥതകൾക്ക് പുറമേ സാനിറ്ററി ഉത്പന്നങ്ങൾ കൈവശം ഇല്ലാതിരിക്കുകയോ വൃത്തിയുള്ള ശുചിമുറി ലഭിക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങൾ സ്ത്രീകൾക്ക് സങ്കൽപ്പിക്കാൻപോലും പ്രയാസവുമാണ്. ശരിയായ വിശ്രമം വേണമെന്നതാണ് മറ്റൊരു കാര്യം.  ഇവയ്ക്കെല്ലാമുള്ള പരിഹാരം ഭൂമിയിലുണ്ട്. എന്നാൽ അങ്ങ് ബഹിരാകാശത്ത് എത്തിയാൽ ആർത്തവദിനങ്ങൾ എങ്ങനെയായിരിക്കും? ബഹിരാകാശ സഞ്ചാരികളായ വനിതകൾ ഭൂമിയിൽ നിന്നും വിട്ടുനിൽക്കുന്ന സമയത്ത് ആർത്തവം എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്?

വാലൻഡീന തെരഷ്കോവയാണ് ബഹിരാകാശത്തേക്ക് യാത്ര ചെയ്ത ആദ്യ വനിത. 1963ൽ ആയിരുന്നു ആ ചരിത്ര യാത്ര. അതിനുശേഷം വാലന്‍ഡീനയുടെ പാത പിന്തുടർന്ന് 99 സ്ത്രീകൾ ബഹിരാകാശത്തെ തൊട്ടറിഞ്ഞു. തുടക്കം മുതൽ  ബഹിരാകാശ സഞ്ചാരികളായ സ്ത്രീകളുടെ ആർത്തവം ചർച്ചാവിഷയമായിരുന്നു. എന്നാൽ ആർത്തവം ബഹിരാകാശ യാത്രയ്ക്ക് തടസമാകുന്നില്ല . ബഹിരാകാശ ദൗത്യങ്ങളുടെ സമയത്ത് ആർത്തവം താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള സംവിധാനങ്ങളുണ്ട്. ശുചിത്വം,  സാനിറ്ററി വസ്തുക്കൾ കരുതുന്നത് മൂലം ഭാരം വർധിക്കുന്നത്, പരിമിതമായ ജലസ്രോതസ്സുകൾ തുടങ്ങിയ പ്രായോഗിക പ്രശ്നങ്ങൾ കാരണം ചിലർ ആർത്തവം താൽക്കാലികമായി നിർത്താൻ തീരുമാനിക്കുന്നു. ഈസ്ട്രജൻ അടങ്ങിയ ഹോർമോണൽ കോൺട്രാസെപ്റ്റീവുകൾ കഴിച്ചാണ് ബഹിരാകാശ യാത്രികരായ സ്ത്രീകൾ രക്തസ്രാവം തടയുന്നത്.  

കൽപന ചൗള∙ചിത്രം: @MPNaveenJindal/ x
ADVERTISEMENT

എന്നാൽ രക്തസ്രാവം  തടസപ്പെടുത്താതിരിക്കാനാണ് തീരുമാനിക്കുന്നതെങ്കിൽ ആർത്തവം ബഹിരാകാശത്തും സ്വാഭാവികമായി ഉണ്ടാകും.  ഭൂമിയിൽ സാധാരണയായി ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് സാനിറ്ററി, ശുചിത്വ ഉത്പന്നങ്ങൾ ബഹിരാകാശത്തും ഫലപ്രദമായി ഉപയോഗിക്കാനാവും. പ്രധാനമായും ടാംപൂണുകളും സാനിറ്ററി പാഡുകളും മെൻസ്ട്രൽ കപ്പുകളുമാണ് ബഹിരാകാശത്ത് ഉപയോഗിക്കപ്പെടുന്നത്. എളുപ്പത്തിൽ ഡിസ്പോസ് ചെയ്യാനുള്ള സൗകര്യമാണ് ഇവ തിരഞ്ഞെടുക്കാനുള്ള കാരണം. ഇതിനായി പ്രത്യേക വേസ്റ്റ് കണ്ടെയ്നറുകളും തയാറാക്കിയിട്ടുണ്ട്. 

സുനിത വില്യംസ്

എന്നാൽ ഭൂമിയെ അപേക്ഷിച്ച് ബഹിരാകാശത്ത് ശുചിത്വ ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നത് വളരെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ബഹിരാകാശ നിലയങ്ങളിലെ മാലിന്യ നിർമാർജന സംവിധാനങ്ങൾ ആർത്തവ രക്തത്തിനായി രൂപകൽപന ചെയ്തിട്ടുള്ളവയല്ല. ജലവിതരണം പരിമിതമാണെന്നതിനാൽ ഒരിക്കൽ ഉപയോഗിച്ച ജലം കുടിവെള്ളമായും മറ്റും പുനരുപയോഗിക്കുന്നതാണ് ബഹിരാകാശത്തെ രീതി. അതിനാൽ ആർത്തവകാലത്ത് വെറ്റ് വൈപ്പുകളെയും ബോഡി വൈപ്പുകളെയും ശുചിത്വത്തിനായി ആശ്രയിക്കുന്നു.

ADVERTISEMENT

ചൊവ്വയിലേയ്ക്കുള്ള യാത്രകൾ അടക്കം ദീർഘദൂര ദൗത്യങ്ങൾ ബഹിരാകാശ ഏജൻസികൾ ആസൂത്രണം ചെയ്യുന്നതിനാൽ ബഹിരാകാശത്തുവച്ച് ആർത്തവം എങ്ങനെ കൈകാര്യം ചെയ്യപ്പെടും എന്നത് ഇപ്പോൾ കൂടുതൽ പ്രാധാന്യമർഹിക്കുന്ന വിഷയമാണ്. വനിതാ ബഹിരാകാശ സഞ്ചാരികൾക്ക് ദൗത്യങ്ങൾക്കിടയിലുള്ള ആർത്തവകാലത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി  പരിഹാരമാർഗങ്ങൾ തേടിയുള്ള ഗവേഷണങ്ങൾ നടന്നുവരുന്നു. നിലവിലെ സാഹചര്യങ്ങളിലും ആർത്തവം എന്നത് ബഹിരാകാശ യാത്രക്ക് ഒരു തടസ്സമല്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം. ശരിയായ തയാറെടുപ്പുകളുടെ പിൻബലമുണ്ടെങ്കിൽ വനിതാ ബഹിരാകാശയാത്രികർക്ക് പുരുഷ ബഹിരാകാശയാത്രികരെപ്പോലെ തന്നെ ഫലപ്രദമായി അവരുടെ ആർത്തവകാലത്തും ദൗത്യങ്ങൾ നിർവഹിക്കാൻ കഴിയും.

English Summary:

Menstruation in Space: How Female Astronauts Manage Their Periods