Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമാന്തയ്ക്കിത് കാത്തിരിപ്പിന്റെ നാളുകള്‍, ഹോട്ട്ലുക്കിലുള്ള ചിത്രം വൈറൽ

Samantha Ruthprabhu സമാന്ത

തെന്നിന്ത്യൻ സുന്ദരി സമാന്തയും നടൻ നാഗചൈതന്യയും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഡെസ്റ്റിനേഷൻ വെഡ്ഡിങ് ഉൾപ്പെടെയുള്ള വമ്പൻ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ വിവാഹത്തിനായി കാത്തിരിക്കുന്ന താരത്തിന്റെ ഒരു കിടിലൻ ചിത്രം സമൂഹമാധ്യമത്തിൽ വൈറലാവുകയാണ്. ട്രഡീഷണൽ വസ്ത്രം ധരിച്ച് ഹോട്ട് ലുക്കിലുള്ള തന്റെ ചിത്രം ഇൻസ്റ്റഗ്രാമിലൂടെയാണ് സമാന്ത പങ്കുവച്ചത്. 

ബെയ്ജ് നിറത്തിലുള്ള ആഡംബര പൂർണമായ ലെഹംഗയ്ക്കൊപ്പം എത്‌നിക് ജ്വല്ലറി കൂടി ധരിച്ചപ്പോൾ സമാന്തയുടെ ഭംഗി ഇരട്ടിച്ചു. സുഹൃത്തുകൂടിയായ പ്രശസ്ത ഫാഷൻ ഡിസൈനർ ക്രേഷ ബജാജിനെക്കുറിച്ച് കാപ്ഷൻ നല്‍കിയാണ് സമാന്ത ചിത്രം പങ്കുവച്ചത്. തന്റെ വിവാഹത്തിൽ നൂറുശതമാനം വിശ്വാസം അർപ്പിച്ചിരിക്കുന്ന ഒരേയൊരാൾ ക്രേഷയാണെന്നു പറഞ്ഞാണ് സമാന്ത ചിത്രം ഷെയർ ചെയ്തത്. അതിൽ നിന്നു തന്നെ ലെഹംഗയുടെ ഡിസൈനര്‍ ക്രേഷയാണെന്നും വ്യക്തം. ചിത്രം പങ്കുവച്ച് അധികം കഴിയുംമുമ്പേ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. എങ്കിലും താരത്തിന്റെ ആ ട്രേഡ് മാർക്ക് ചിരി കൂടി ആവാമായിരുന്നു എന്നു പരാതിപ്പെടുന്നവരും ഉണ്ട്. 

വിവാഹത്തിനായി സമാന്ത എന്തായിരിക്കും ധരിക്കുക എന്ന് ആരാധകർക്ക് ആകാംക്ഷയുണ്ടായിരുന്നു. തന്റെ ചർച്ച് വെഡ്ഡിങ്ങിന് ഗൗണും ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന് ട്രഡീഷണൽ സാരിയും റിസപ്ഷന് ഡിസൈനര്‍ ഔട്ട്ഫിറ്റുമാണ് താരം ധരിക്കുന്നത്. വെഡ്ഡിങ് ഗൗൺ ഡിസൈൻ ചെയ്യുന്നത് ക്രേഷ ബജാജ് ആണ്. എൻഗേജ്മെന്റ് ചടങ്ങിനായി ഇരുവരുടെയും പ്രണയ നിമിഷങ്ങൾ എംബ്രോയ്ഡറി ചെയ്ത വസ്ത്രം ഒരുക്കിയതും ക്രേഷയായിരുന്നു. 

Samantha Ruth Prabhu തന്റെ ചർച്ച് വെഡ്ഡിങ്ങിന് ഗൗണും ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന് ട്രഡീഷണൽ സാരിയും റിസപ്ഷന് ഡിസൈനര്‍ ഔട്ട്ഫിറ്റുമാണ് താരം ധരിക്കുന്നത്...

രാജകുമാരികളെ അനുസ്മരിപ്പിക്കും വിധത്തിലുള്ള ഗൗണായിരിക്കും താരം ധരിക്കുക എന്നാണു കേൾക്കുന്നത്. ഇനി സമാന്ത ധരിക്കുന്ന സാരിക്കുമുണ്ട് പ്രത്യേകത കേട്ടോ. നാഗചൈതന്യയുടെ മുത്തശ്ശിയുടെ സാരിയാകും ഹിന്ദു വിവാഹത്തിനായി ഉടുക്കുന്നത്. പരമ്പരാഗത രീതിയിലുള്ള സാരിക്കൊപ്പം ഡയമണ്ട് ഉൾപ്പെടെയുള്ള ആഭരണങ്ങളും സമാന്ത ധരിക്കും. സാരിയിൽ ക്രേഷയുടെ വക ചില ഡിസൈൻ പൊടിക്കൂട്ടുകൾ കൂടി ഉണ്ടാകുമെന്നാണ് കേൾക്കുന്നത്. 

Samantha Ruth Prabhu വെഡ്ഡിങ് ഗൗൺ ഡിസൈൻ ചെയ്യുന്നത് ക്രേഷ ബജാജ് ആണ്. എൻഗേജ്മെന്റ് ചടങ്ങിനായി ഇരുവരുടെയും പ്രണയ നിമിഷങ്ങൾ എംബ്രോയ്ഡറി ചെയ്ത വസ്ത്രം ഒരുക്കിയതും ക്രേഷയായിരുന്നു...

ഒക്ടോബര്‍ ആറുമുതൽ ഒമ്പതു വരെ നീണ്ടുനിൽക്കുന്ന ആഘോഷ രാവുകളോടെയാണ് വിവാഹം സമാപിക്കുന്നത്. കാത്തലിക് വിവാഹവും ഹിന്ദു വിവാഹവും വെഡ്ഡിങ് റിസപ്ഷനുമാണ് പ്രധാന ചടങ്ങുകൾ. എന്തായാലും എൻഗേജ്മെന്റിന് മാലാഖയെപ്പോലെ സുന്ദരിയായ സമാന്ത വിവാഹത്തിന് അതിനേക്കാൾ ഗംഭീരമായായിരിക്കും വരികയെന്ന് സംശയം വേണ്ട.

Read more: Lifestyle Malayalam Magazine

related stories