12 പായ്ക്ക് പത്മാവതി; ഷാഹിദിന്റെയും രൺവീറിന്റെയും മസിൽരഹസ്യം

മസിലുകൾ കൂട്ടിയിടിച്ചിട്ടു നടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിക്ക്. പുതിയ സിനിമ പത്മാവതിയുടെ ലൊക്കേഷനിൽ ഷാഹിദ് കപൂറിന്റെയും രൺവീർ സിങ്ങിന്റെയും സിക്സ് പായ്ക്കുകൾ ചേർന്ന് 12 പായ്ക്കുകളാണ് വിലസിയത്. സിനിമയുടെ ട്രെയിലറിലും പോസ്റ്ററുകളിലും നിറഞ്ഞു നിൽക്കുന്നതും ഇവരുടെ മസിൽതന്നെ..!


രൺവീർ സിങ്

പഞ്ചസാര ഉപേക്ഷിക്കുകയാണ് ആദ്യം ചെയ്തത്. എല്ലാ മൂന്നു മണിക്കൂർ കൂടുമ്പോഴും ചെറിയ അളവിൽ...

12 ആഴ്‌ച കൊണ്ട് പുറത്തെടുക്കാമെന്നു തീരുമാനിച്ച സിക്‌സ്‌പാക്ക് വെറും ആറാഴ്‌ച കൊണ്ട് പുറത്തു ചാടിച്ചു സകലരെയും ഞെട്ടിച്ച ആളാണു രൺവീർ. സഞ്‌ജയ് ലീല ബൻസാലിയുടെ തന്നെ സിനിമ രാംലീലയ്‌ക്കു വേണ്ടിയായിരുന്നു ഈ തകർപ്പൻ പ്രകടനം. ബാജിറാവോ മസ്‌താനിയിലെ ബാജിറാവോയ്‌ക്കും ഉണ്ടായിരുന്നു സിക്‌സ്‌പാക്ക്. എന്നാൽ ഈ ലുക്കൊന്നുമല്ല പത്മാവതിയിലെ കഥാപാത്രം അലാവുദ്ദീൻ ഖിൽജിയുടേത്.  

∙ പഞ്ചസാര ഉപേക്ഷിക്കുകയാണ് ആദ്യം ചെയ്തത്. എല്ലാ മൂന്നു മണിക്കൂർ കൂടുമ്പോഴും ചെറിയ അളവിൽ ഭക്ഷണം. രാവിലെ മുട്ടയുടെ വെള്ളയും പഴങ്ങളും പുഴുങ്ങിയ പച്ചക്കറികളും. ലഘുഭക്ഷണത്തിന് ബദാം. ചിക്കൻ വേവിച്ചത്, മീൻ തേൻ പുരട്ടി വേവിച്ചത്, പുഴുങ്ങിയ പച്ചക്കറി തുടങ്ങിയവ ഉച്ചയ്‌ക്കും രാത്രിയിലും.

∙ രാവിലെ അര മണിക്കൂർ കാർഡിയോ ട്രെയിനിങ്ങും വൈകിട്ട് ഒന്നര മണിക്കൂർ വെയ്റ്റ് ട്രെയിനിങ്ങും. അതുകഴിഞ്ഞ് ഓട്ടവും നീന്തലുമൊക്കെയായി ഔട്ട്‌ഡോർ വ്യായാമം.   ആഴ്‌ചയിൽ ഒരു ദിവസം ട്രെയിനർ അവധി അനുവദിച്ചെങ്കിലും ആ സമയത്തും രൺവീർ വെറുതെയിരുന്നില്ല; നീന്താൻ പോയി!  

ഷാഹിദ് കപൂർ

ശുദ്ധ സസ്യഭുക്കാണ് ഷാഹിദ്. അതുകൊണ്ടുതന്നെ വെജിറ്റേറിയൻ ഫുഡ് മാത്രം കഴിച്ച് മസിൽ പുറത്തെടുക്കാൻ നന്നായി...

‘ഉഡ്‌താ പഞ്ചാബി’ലും സിക്‌സ് പായ്ക്ക് ലുക്കായിരുന്നെങ്കിലും പത്മാവതിയിലെ രാജാ രത്തൻ സിങ്ങാകാൻ ചില്ലറയൊന്നുമല്ല ഷാഹിദ് കഷ്‌ടപ്പെട്ടത്. 40 ദിവസത്തെ കട്ട ഡയറ്റിങ്ങും എക്‌സർസൈസും. സിനിമയിൽ ഷാഹിദിന്റെ സിക്‌സ് പായ്ക്ക് കാണിക്കുന്ന സീനുകൾ ആദ്യം കുറവായിരുന്നത്രേ. താരത്തിന്റെ കഷ്‌ടപ്പാടും ബോഡിയും കണ്ട സംവിധായകൻ കൂടുതൽ സീനുകൾ ഉൾപ്പെടുത്തിയെന്ന് അണിയറ പ്രവർത്തകർ പറയുന്നു.  

∙ ശുദ്ധ സസ്യഭുക്കാണ് ഷാഹിദ്. അതുകൊണ്ടുതന്നെ വെജിറ്റേറിയൻ ഫുഡ്  മാത്രം കഴിച്ച് മസിൽ പുറത്തെടുക്കാൻ  നന്നായി കഷ്‌ടപ്പെടേണ്ടി വന്നു. കനേഡിയൻ ഷെഫ് കെൽവിൻ ചിയോങ്ങായിരുന്നു കുക്ക്. ഷൂട്ടിങ് തുടങ്ങുന്നതിനു 15 ദിവസം മുൻപേ ഉപ്പും പഞ്ചസാരയും പാടേ ഉപേക്ഷിച്ചു. ദിവസവും അഞ്ചോ ആറോ തവണയായി ഭക്ഷണം. 

പ്രഭാത ഭക്ഷണമായി ഓട്‌സും ഡ്രൈ ഫ്രൂട്‌സും. 11.30ന് പ്രോട്ടീൻ ഷേക്കും പഴങ്ങളും. ഉച്ചഭക്ഷണമായി ബ്രൗൺ റൈസും ബ്രൊക്കോളിയും രാജ്‌മയും (ചുവന്ന വലിയ പയർ). വൈകിട്ട് ലഘുഭക്ഷണത്തിന് സാലഡോ നിലക്കടലയോ. വൈകിട്ടത്തെ വർക്കൗട്ടിനു ശേഷം വീണ്ടും പ്രോട്ടീൻ ഷേക്ക്. രാത്രിയിൽ പഴച്ചാറും പുഴുങ്ങിയ പച്ചക്കറിയും അല്ലെങ്കിൽ സൂപ്പ്.

∙ ദിവസവും രണ്ടു മണിക്കൂർ വർക്കൗട്ട്. ഉപ്പുചാക്കും കയറും ഏണിയുമൊക്കെ ഉപയോഗിച്ചുള്ള പട്ടാള മോഡൽ പരീശീലനമായിരുന്നു കൂടുതലും.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam