Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരക്കെട്ട് ഒതുക്കിയെടുക്കാൻ ഡയാന ഡിങ്കോ ചെയ്ത കടുംകൈ !

Diana ഡയാന ഡിങ്കോ

ഒതുങ്ങിയ അരക്കെട്ട് പെൺകുട്ടികൾക്ക് ഒരു ഭംഗി തന്നെയാണ് എന്ന് എല്ലാവരും സമ്മതിച്ച കാര്യമാണ്. എന്നാൽ , ആ 'ഒതുക്കം' അമിതമായാലോ? മോഡലുകൾക്ക് തങ്ങളുടെ ശരീരത്തെ കുറിച്ച് അമിതമായ ഉത്കണ്ഠ ഉണ്ടാകുന്നതും വീണ്ടും വീണ്ടും മെലിയാൻ വാശിപിടിച്ച് ഭക്ഷണം ഒഴിവാക്കുന്നതും ഒക്കെ നാം ഏറെ കേട്ടിട്ടുണ്ട്. എന്നാൽ 39  കാരിയായ കാലിഫോർണിയക്കാരി ഡയാന ഡിങ്കോ അതിൽ നിന്നെല്ലാം വ്യത്യസ്തയാണ്. എങ്ങനെയെന്നല്ലേ ? കക്ഷിക്ക് പ്രിയം ഒതുങ്ങിയ അരക്കെട്ടിനോടാണ്. 

രണ്ടു പ്രസവം കഴിഞ്ഞപ്പോൾ മുതലാണ് അരക്കെട്ടു പ്രേമം തലയ്ക്കു പിടിക്കുന്നത്. പ്രസവശേഷം വണ്ണം വച്ച ഡയാന വണ്ണം കുറയ്ക്കുന്നതിനു വേണ്ടിയാണ് ആദ്യമായി കോർസെറ്റ് (വയർ ചുരുക്കുന്ന അടിക്കുപ്പായം ) വാങ്ങുന്നത്. വലിച്ചു മുറുക്കിക്കെട്ടുന്ന ഈ കുപ്പായം ഇട്ടുകൊണ്ട് രണ്ടോ മൂന്നോ മണിക്കൂർ കഴിയുക എന്നതു തന്നെ ശ്രമകരം. അപ്പോഴാണ് കക്ഷി ഈ കുപ്പായം ദിവസത്തിൽ 23  മണിക്കൂറും ധരിക്കുന്നത്. 

പ്രസവശേഷം 29 ഇഞ്ചായിരുന്നു കക്ഷിയുടെ അരവണ്ണം. എന്നാൽ ഇപ്പോഴത് 18  ഇഞ്ച് മാത്രമാണ്. എക്സർസൈസ് ചെയ്യുമ്പോഴും കുളിക്കുമ്പോഴും മാത്രമാണ് ഡയാന കോർസെറ്റുകൾ ഊരിവയ്ക്കുന്നത്. ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ പോലും ഡയാന തന്റെ കോർസെറ്റുകൾ ശരീരത്തിൽ നിന്നും മാറ്റാറില്ല.  45  ൽ പരം കോർസെറ്റുകളാണ് ഡയാനക്കുള്ളത്. മിലിട്ടറിയിൽ ഷെഫ് ആയിരുന്ന ഡയാനയുടെ അരക്കെട്ട് ഒതുക്കൽ ശ്രമങ്ങളോട് ഭർത്താവിന് ആദ്യമാദ്യം എതിർപ്പായിരുന്നു. ഇത്ര അധികനേരം കോർസെറ്റുകൾ ധരിക്കുന്നത് അവളുടെ ജീവൻ അപകടത്തിൽ ആക്കുമോ എന്ന ആശങ്കയായിരുന്നു അദ്ദേഹത്തിന്. 

diana-1 ഡയാനയുടെ പഴയചിത്രം, ഡയാന ഭർത്താവിനും മക്കൾക്കുമൊപ്പം

എന്നാൽ ഡയാനയുടെ ആത്മവിശ്വാസത്തിനു മുന്നിൽ അദ്ദേഹം തോൽവി സമ്മതിച്ചു. ഇപ്പോൾ കോർസെറ്റ് ഇല്ലാതെ തനിക്ക് ഒരു നിമിഷം പോലും ഇരിക്കാൻ കഴിയില്ല എന്നാണ് ഡയാന പറയുന്നത്. സാധാരണ കോർസെറ്റുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് ഉണ്ടാകുന്ന പോലെ യാതൊരു വിധ ആരോഗ്യ പ്രശ്ങ്ങളും ഡയാനക്ക് ഇല്ല എന്നതു തന്നെ ഭാഗ്യം. 

അമിതമായി കോർസെറ്റുകൾ ഉപയോഗിക്കുന്നത് ശ്വാസകോശം, വാരിയെല്ലുകൾ, കരൾ, അടിവയർ, ഗർഭപാത്രം തുടങ്ങിയ ശാരീരിക ഭാഗങ്ങളെ ദോഷകരമായി ബാധിക്കും. എന്തുതന്നെ സംഭവിച്ചലും അമിതവണ്ണം എന്ന പഴയ അവസ്ഥയിലേക്ക് തനിക്കു തിരിച്ചു പോകേണ്ട എന്ന വാശിയിലാണ് ഡയാന ഡിങ്കോ. റോഡിലും സൂപ്പർ മാർക്കറ്റുകളിലും മറ്റും കാണുന്നവർ ഡയാനയെ അത്ഭുതത്തോടെയാണ് നോക്കുന്നത്. അതെ, ഇതിലും ഒതുങ്ങിയ അരക്കെട്ട് സ്വപ്നങ്ങളിൽ മാത്രം !

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam