ഇൻസ്റ്റാഗ്രാമിലെ തകർപ്പൻ മോഡലായ കാതറിന എല്ല സരുറ്റ്സ്കി സമൂഹമാധ്യമങ്ങളിലെ താരമാണ്. കാലിഫോർണിയ സ്വദേശിയായ കാതറിനെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്. ബഹാമസിൽ ആൺസുഹൃത്തിനും കുടുംബത്തിനും ഒപ്പം അവധിയാഘോഷിക്കാൻ പോയ കാതറിനയുടെ അത്ഭുതകരമായ രക്ഷപ്പെടലിനെ കുറിച്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം.
ഫോട്ടോഷൂട്ട് വ്യത്യസ്തയ്ക്ക് വേണ്ടി സ്രാവുകൾക്കൊപ്പം നീന്താനായിരുന്നു കാതറിന്റെ പദ്ധതി. സ്രാവുകള്‍ക്കൊപ്പം നീന്താന്‍ കഴിയുന്ന നീന്തല്‍കുളത്തില്‍വെച്ചായിരുന്നു ഷൂട്ട്. ബഹാമസിലെ സ്റ്റാനിയല്‍ കേ നഗരത്തിലെ നീന്തൽ കുളത്തിൽ വച്ചായിരുന്നു കാതറിന്റെ ഫോട്ടോഷൂട്ട്. െപാതുവേ ശാന്തരായി അറിയപ്പെടുന്ന നഴ്സ് സ്രാവുകളുമായി ഇടപഴകിയുളളതായിരുന്നു ഫോട്ടോഷൂട്ട്. മറ്റ് സ്രാവുകളെ അപേക്ഷിച്ച് അത്ര അപകടകാരികളല്ലെങ്കിലും മുൻകരുതൽ വേണമെന്ന അധികൃതരുടെ നിർദേശം അവഗണിച്ചായിരുന്നു സൂപ്പർ മോഡലിന്റെ ഫോട്ടോഷൂട്ട്.
പെട്ടെന്നായിരുന്നു അഞ്ചടിയോളമുളള ഒരു സ്രാവ് നീന്തിയെത്തി കാതറിനെ കടിച്ചെടുത്തു വെളളത്തിന്റെ അടിയിലേയ്ക്ക് കുതിച്ചത്. അപ്രതീക്ഷിതമായ ആക്രമണത്തിൽ പകച്ചുവെങ്കിലും ധൈര്യം വീണ്ടെടുക്കാൻ കഴിഞ്ഞത് രക്ഷയായത്. എട്ടു സെക്കൻഡോളം താൻ വെളളത്തിനടയിലായെന്നും ഭാഗ്യം ഒന്നു കൊണ്ടു മാത്രം സ്രാവിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് കാതറിൻ പറഞ്ഞു. ആത്മനിയന്ത്രണം വീണ്ടെടുത്ത കാതറിൻ സ്രാവിന്റെ വായിൽ നിന്ന് കൈ വലിച്ചെടുത്തു. മുറിഞ്ഞ കയ്യിലെ രക്തം മറ്റ് സ്രാവുകളെ ആകർഷിക്കുന്നതിനു മുൻപേ കരയ്ക്ക് കയറുകയും ചെയ്തു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മോഡലിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ദ ചികിത്സയ്ക്കായി മിയാമിലേയ്ക്ക് കൊണ്ടു പോയി. കയ്യിൽ സ്രാവിന്റെ പല്ലിന്റെ അവിഷ്ടം ഉളളതിനാൽ കയ്യിലെ മുറിപ്പാട് മായില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
മോഡലിങ്ങിനെ ഈ പരിക്ക് ബാധിക്കില്ലെന്നും പേടിപ്പെടുത്തുന്ന ഒരു അനുഭവമാണെന്നും കാതറിൻ പ്രതികരിച്ചു. മോഡലിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും ശക്തമായി. അപക്വമായിരുന്നു മോഡലിന്റെ പ്രവൃത്തിയെന്നും വിളിച്ചു വരുത്തിയ അപകടമാണിതെന്നും സമൂഹമാധ്യമങ്ങളിൽ അഭിപ്രായമുയർന്നു. എന്നാൽ കാതറിന്റെ മനസാന്നിധ്യത്തെയും ധീരതയേയും അഭിനന്ദിച്ചു പോസ്റ്റുകളുമായി കാതറിനെ അനുകൂലിക്കുന്നവരും രംഗത്തു വന്നു കഴിഞ്ഞു.