ശ്രീശാന്തിന്റെ സൂപ്പർ ബ്രാൻഡ് എത്തി– കുര്‍ദിഷ്

വസ്ത്രവ്യാപാര രംഗത്ത് പുതിയ ബ്രാന്‍ഡുമായി ശ്രീശാന്തെത്തി. ദുബായിൽ ആയിരുന്നു പുതിയ ബ്രാന്ഡിന്റെ ലോഞ്ച്. കുര്‍ദിഷ് എന്നപേരില്‍ ഇറക്കുന്ന ബ്രാന്‍ഡില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഉള്ള വസ്ത്രങ്ങള്‍ ലഭിക്കും. കൊച്ചി ഉള്‍പ്പെടെ മറ്റു നഗരങ്ങളിലും കുര്‍ദിഷിന് എക്സ്ക്ലൂസീവ് ഷോറും തുറക്കും. ശ്രീശാന്ത് തന്നെയാണ് ബ്രാന്‍ഡിന്റെ മോഡലും. 

സിനിമാതാരം സച്ചിന് ജോഷിയാണ് ദുബായിലെ എക്സിക്ലൂസിവ് ഷോറും ഉദ്ഘാടനം ചെയ്തത്. ടീ ഷർട്ടുകളും ജീന്‍സുകളും ഷര്‍ട്ടുകളും ടോപുകളും  കുര്‍ദിഷ് അവതരിപ്പിക്കുന്നു. ശ്രീശാന്ത് തന്നെ  കുര്‍ദിഷിന്റെ മോഡലായി പരസ്യചിത്രത്തിലുമെത്തിയിരുന്നു. ബെംഗളൂരുവിലായിരുന്നു പരസ്യചിത്രീകരണം.

ഷൂട്ടിങ്ങിന്റെ  തിരക്കിലായതിനാല്‍ ബെംഗളൂരുവിലെയും കൊച്ചിയിലെയും എക്സ്ക്ലൂസീവ് ഷോറൂമുകളുടെ ഉദ്ഘാടനം അല്‍പം വൈകും. ഓണ്‍ലൈനിലൂടെയും കുര്‍ദിഷ് ലഭിക്കും.

Lifestyle Malayalam Magazine, Beauty Tips in Malayalam