സെല്‍ഫി ഭ്രമം മൂത്താല്‍ ആളുകള്‍ ഇങ്ങനെയൊക്കെ ചെയ്യുമോ എന്ന് സംശയിച്ചേക്കാം. മരണ വീട്ടിലും സെല്‍ഫിയെടുക്കുന്നവരെന്ന് ചിലരെ നാം കളിയാക്കാറും ഉണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മരിച്ച് കിടക്കുന്ന തന്റെ അച്ഛനൊപ്പം സെല്‍ഫി എടുത്താണ് സെര്‍ബിയന്‍ മോഡല്‍ സെല്‍ഫി ഭ്രാന്തിന് അതിരുകളില്ലെന്ന് തെളിയിച്ചത്. സെല്‍ഫി എടുത്തു എന്ന് മാത്രമല്ല ഇത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റാനും ഈ മോഡല്‍ മടിച്ചില്ല.
ജെലിക ജുബികിക് എന്ന സെര്‍ബിയന്‍ മോഡലാണ് അച്ഛന്‍ മരിച്ച ഉടന്‍ തന്നെ സെല്‍ഫി എടുത്തത്. ആശുപത്രി കിടക്കയിലെന്ന പോലെ തോന്നിക്കുന്ന ഒരു സ്ഥലത്താണ് ജെലിക അച്ഛന്‍ കിടക്കുന്നത്. മരിച്ച് ഉടന്‍ തന്നെ സെല്‍ഫി എടുത്തത് പോലെയാണ് ഫോട്ടോയില്‍ നിന്ന് വ്യക്തമാകുന്നത്. അകലെയാണ് നിന്നിരുന്നത് എങ്കിലും മൃതദേഹത്തിന് ഉമ്മ കൊടുക്കുന്നത് പോലെയാണ് ജെലിക ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
ഇന്‍സ്റ്റാഗ്രാമിലും പിന്നീട് ഫോസ്ബുക്കിലും പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ഫാദര്‍ റെസ്റ്റ് ഇന്‍ പീസ് എന്ന തലക്കെട്ടും ജെലിക നല്‍കി. ഏതാലും ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് ഒട്ടും വൈകാതെ തന്നെ ജെലികയെ വിമര്‍ശിച്ച് കൊണ്ട് നിരവധി പേര്‍ രംഗത്തെത്തി. ജെലികയുടെ നടപടിയെ വിമര്‍ശിച്ച് നിരവധി കമന്റുകളാണ് ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമായി പ്രത്യേക്ഷപ്പെട്ടത്. ഏതായാലും വിമര്‍ശനങ്ങള്‍ കൂമ്പാരമായതോടെ രണ്ട് സോഷ്യല്‍ മീഡിയ അക്കൌണ്ടുകളും ഡിലിറ്റ് ചെയ്ത് രക്ഷപെടുകയാണ് ജെലിക ജുബികിക് ചെയ്തത്.