Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേഹയുടെ ഗർഭകാല സ്റ്റൈൽ സ്റ്റേറ്റ്മെന്റ് വൻ ഹിറ്റ്!

Neha Dhupia നേഹാ ധൂപിയ

ഗർഭകാലത്ത് ‘no fashion’ അല്ല ‘high fashion’ ആണ് ഇപ്പോൾ ട്രെൻഡ്. മാക്സി ഡ്രസ് മുതൽ സ്പോർട്സ് വെയർ വരെ നിറവയറിലും സ്റ്റൈലിഷായി ധരിക്കാമെന്നു തെളിയിച്ചവരാണ് കരീന കപൂർ ഉൾപ്പെടെയുള്ള ‘ന്യൂജെൻ’ അമ്മമാർ. ബോളിവുഡിന്റെ ‘മോം ടു ബി സ്റ്റൈൽ ഐക്കൺ’ ഇപ്പോൾ നേഹാ ധൂപിയയാണ്. കാഷ്വൽ, ഓഫിസ്, പാർട്ടി വെയറുകളിലെല്ലാം ഒരുപോലെ കൈയടി നേടുകയാണ് നേഹ.

അമ്മയാകാൻ പോകുന്ന വിവരം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ച നേഹ കൂടെയൊരു ഫോട്ടോയും പോസ്റ്റ് ചെയ്തു. ഓവർസൈസ്ഡ് ബ്ലാക്ക് ഡ്രസ്സിൽ ഭർത്താവിനൊപ്പം കുഞ്ഞുവയറുമായി നിൽക്കുന്ന നേഹ അന്നുമുതൽ ഫാഷൻ പാപ്പരാസികളുടെ ഹിറ്റ് ലിസ്റ്റിലായി. 

കാഴ്ചക്കാരെ ശ്വാസംമുട്ടിക്കാത്ത വസ്ത്രധാരണമാണ് നേഹയുടെ പ്രത്യേകത. മാക്സി ഡ്രസുകളാണു പ്രിയ വസ്ത്രം. അനിതാ ഡോങ്ഗ്രയുടെ 2,599 രൂപയുടെ മാക്സി ഡ്രസും സാക്ഷ ആൻഡ് കിന്നിയുടെ 14,500 രൂപയുടെ പ്രിന്റഡ് സിൽക്ക്  ഡ്രസും പായൽ ഖണ്ഡവാലയുടെ ടു–ഇൻ–വൺ ഡ്രസും ഫാഷനിസ്റ്റുകളുടെ ലൈക്ക് നേടി. ജാക്കറ്റും കേപും ഉപയോഗിച്ച് മാക്സി ഡ്രസുകൾക്ക് ഓഫിസ് ലുക്ക് നൽകാമെന്നും നേഹ തെളിയിച്ചു. 

ഫ്രഷ് ലുക്കിന് അമിത പ്രിന്റുകളും ഡിസൈനുകളും ഒഴിവാക്കി. മഞ്ഞ, വെള്ള പോലുള്ള നിറങ്ങളുടെ വ്യത്യസ്തമായ കോംബിനേഷനുകൾ പരീക്ഷിച്ചു വസ്ത്രങ്ങളെ വൈബ്രന്റ് ആക്കി. എത്‌നിക് വെയറിൽ ഫ്ലോറൽ പ്രിന്റുകൾ നിറച്ചു. 

മിനിമൽ മേക്കപ്പും അക്സസറിയുമാണ് നേഹയുടെ പ്രഗ്‌നൻസി ഫാഷന്റെ മറ്റൊരു പ്രത്യേകത. മിക്കപ്പോഴും ഓവർസൈസ്ഡ് ബാഗിലും സൺഗ്ലാസിലും അക്സസറീസുകൾ ഒതുക്കി. ഹെയർസ്റ്റൈലും ലളിതം.  

നേഹയുടെ പോസ്റ്റ് പ്രഗ്‌നൻസി ഫാഷൻ വിരുന്നിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡും ഫാഷൻ പ്രേമികളുമിപ്പോൾ.