Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിക്കൂറിന് രണ്ടു ലക്ഷം തരാമെന്നു യുവാവ്; ചുട്ടമറുപടിയുമായി ഗായത്രി

gayathri-msg

അശ്ലീല സന്ദേശമയച്ച യുവാവിന് രൂക്ഷഭാഷയിൽ മറുപടി നൽകി സീരിയൽ താരം ഗായത്രി അരുൺ. സമൂഹമാധ്യമത്തിലൂടെയാണു യുവാവിന്റെ സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് ഗായത്രിയുടെ മറുപടി. രണ്ടു ലക്ഷം രൂപ തരാമെന്നും ഒരു രാത്രി കൂടെ വരുമോ എന്നുമായിരുന്നു ഗായത്രിയ്ക്കു ലഭിച്ച സന്ദേശം. 

gayathri-arun1

ഇക്കാര്യങ്ങൾ രഹസ്യമായിരിക്കുമെന്നും മണിക്കൂറിനാണു രണ്ടു ലക്ഷമെന്നും യുവാവ് സന്ദേശത്തിൽ വ്യക്തമാക്കുന്നു. ഈ സന്ദേശം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച ഗായത്രി അയാളുടെ സഹോദരിയുടേയും അമ്മയുടേയും  സുരക്ഷയ്ക്കായി പ്രാർഥനകളിൽ അവരെ ഓർക്കുമെന്നായിരുന്നു പ്രതികരിച്ചത്. ഇതിനു പിന്നാലെ ഗായത്രിയ്ക്കു പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി. സമൂഹമാധ്യമങ്ങളെ എന്തും പറയാനുള്ള വേദിയാക്കി മാറ്റുന്നതിനെതിരെയും അസഭ്യമായി സന്ദേശങ്ങൾ അയക്കുന്നതിനെതിരെയും പ്രതിഷേധമുയർന്നു. ഇതോടെ  ഇയാളുടെ അക്കൗണ്ട് അപ്രത്യക്ഷമായി.

കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് സീരിയൽ താരം ഗായത്രി അരുൺ. വ്യക്തവും ശക്തവുമായ നിലപാടുകളുടെ പേരിൽ താരത്തിന് പലപ്പോഴും സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ആത്മഹത്യ ചെയ്തുവെന്ന പ്രചാരണത്തിനും തന്റെ വ്യാജ അശ്ലീല വിഡിയോ പ്രചരിപ്പിച്ചതിനുമെതിരെ ഗായത്രി മുൻപ് രംഗത്തെത്തിയിട്ടുണ്ട്.

gayathri-arun2

മീരാ നന്ദൻ, നേഹ സക്സേന, ഗായിക അമൃത തുടങ്ങിയവരും ഇത്തരത്തിലുളള അനുഭവങ്ങൾ അടുത്തിടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.