സുചിത്രയുടെ ‘മൂന്നാം തൃക്കണ്ണിൽ’ ഏറ്റെടുത്ത് ആരാധകർ; വിഡിയോ വൈറൽ

suchitra-nair (1)
SHARE

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് സുചിത്ര നായര്‍. ദേവീ വേഷങ്ങളിലൂടെയാണു താരം മലയാളികൾക്കു സുപരിചിതയാകുന്നത്. വില്ലത്തി വേഷങ്ങളും തനിക്കു ചേരുമെന്നു സുചിത്ര തെളിയിച്ചു. നിരവധി ആരാധകരുണ്ട് താരത്തിനിപ്പോൾ. സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ സുചിത്ര തന്റെ പുതിയ ചിത്രങ്ങളും വിഡിയോകളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.

മികച്ച നർത്തകി കൂടിയായ സുചിത്ര തന്റെ  നൃത്ത വിഡിയോ ഈയിടെ പങ്കുവെച്ചിരുന്നു. ‘മൂന്നാം തൃക്കണ്ണിൽ മാരൻ മുടിയും തീയില്ലേ’ എന്ന ഗാനത്തിനാണു ചുവടുവെച്ചത്. അമ്പലത്തിന്റെ ലൊക്കേഷനില്‍ ദേവീ പ്രതിമയ്ക്കു മുന്നിൽ നിന്നുള്ള സെക്കന്റുകള്‍ മാത്രമുള്ള നൃത്തം സമൂഹമാധ്യങ്ങളിൽ വൈറലായി. തങ്ങളുടെ സുന്ദരിവില്ലത്തിയുടെ നൃത്തം പെട്ടന്ന് തീര്‍ന്നു പോയതിന്റെ ദുഃഖമായിരുന്നു ആരാധകരിൽ പലരും പ്രകടിപ്പിച്ചത്. 

suchitra-nair (2)

8 വര്‍ഷത്തോളമായി സുചിത്ര മോഹിനിയാട്ടം അഭ്യസിക്കുന്നുണ്ട്. രാജശില്പി എന്ന സിനിമയിലെ ഭാനുപ്രിയയെ കണ്ടാണു നൃത്തം പഠിക്കണമെന്ന മോഹം തുടങ്ങിയതെന്ന് താരം വെളിപ്പെടുത്തിയിരുന്നു. പിന്നീട് നീന പ്രസാദിന്റെ കീഴിൽ മോഹിനിയാട്ടം അഭ്യസിക്കാൻ തുടങ്ങി. കൃഷ്ണകൃപാസാഗരം എന്ന സീരിയലിൽ ദേവി വേഷം ചെയ്തുകൊണ്ടാണു അഭിനയരംഗത്തെത്തുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA