ആര്യ വിവാഹിതനാകുന്നു, ഷോ നടത്തിയത് എന്തിനെന്ന് പ്രേക്ഷകർ; വിവാദം

arya-sayyesha
SHARE

തമിഴ് സിനിമാതാരം ആര്യ വിവാഹിതനാകുന്നു. നടി സയ്യേഷയാണു വധു. തമിഴ് മാധ്യമങ്ങളാണു ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ വര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ആര്യയ്ക്കെതിരെ പ്രതിഷേധങ്ങൾ ശക്തമാവുകയാണ്. ആര്യയുടെ ഭാവി വധുവിനെ കണ്ടെത്താന്‍ ഒരു തമിഴ് ചാനൽ ‘എങ്ക വീട്ട് മാപ്പിളൈ’ എന്ന പേരിൽ റിയാലിറ്റി ഷോ നടത്തിയിരുന്നു. ഇതാണു വിമർശനങ്ങൾ ഉയരാൻ കാരണം.

16 മത്സരാർഥികളുമായി തുടങ്ങിയ ഷോയിലെ വിജയിയെ ആര്യ വിവാഹം കഴിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഷോയുടെ അവസാനം ആരേയും വിവാഹം കഴിക്കുന്നില്ല എന്ന തീരുമാനത്തിൽ ആര്യയെത്തി. ആരേയും വിവാഹം കഴിക്കാതെ ആര്യ ഒഴിഞ്ഞ് മാറുമെന്നും പെൺകുട്ടികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണു ഈ ഷോയെന്നും തുടക്കത്തിലേ വിമർശനമുയർന്നിരുന്നു. 

arya-001
ഷോയിലെ മത്സരാർഥികൾക്കൊപ്പം ആര്യ

ഇതു തന്നെ സംഭവിച്ചു. താൻ ഒരാളെ തിരഞ്ഞെടുത്താൽ മറ്റുള്ളവർക്കു വേദനയാകുമെന്നു പറഞ്ഞ് ആര്യ പിന്മാറി. ഇതോടെ വിമർശനം ശക്തമായി. േപ്രക്ഷകർ ആര്യയുടെ തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കനത്ത പ്രതിഷേധമറിയിച്ചു. ഷോയിൽ ഏറ്റവുമധികം പിന്തുണ ലഭിച്ചിരുന്ന മത്സരാർഥി അബർനദി, ആര്യയേ മാത്രമേ വിവാഹം ചെയ്യൂ എന്ന നിലപാടെടുത്തതും വിവാദങ്ങളിൽ ഇടം നേടി. മലയാളികളായ 7 മത്സരാർഥികൾ ഈ റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. നടി സംഗീതയായിരുന്നു അവതാരക.

വിവാദങ്ങൾ കെട്ടടങ്ങിയതിനു പിന്നാലെയാണ് ആര്യയുടെ വിവാഹവാർത്ത പുറത്തു വന്നിരിക്കുന്നത്. ഗജിനികാന്ത് എന്ന ചിത്രത്തിൽ സയ്യേഷയായിരുന്നു ആര്യയുടെ നായിക. ഇരുവരും പ്രണയത്തിലാണെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നു. വാർത്തകളോട് ആര്യയോ സയ്യേഷയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ റിയാലിറ്റി ഷോയിലെ ആര്യയുടെ തീരുമാനം വീണ്ടും ചർച്ചയാവുകയാണ്. എന്തിനായിരുന്നു ഇങ്ങനെ ഒരു ഷോ എന്നാണു പ്രേക്ഷകർ ഇപ്പോൾ ചോദിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA