എന്നാലും എന്റെ ഉണ്ണി മുകുന്ദാ; ഇതാ ടൊവീനോയുടെ ആ ‘ചമ്മൽപ്പടം’

unni-mukundan-toviuno-cartoon
SHARE

ഉണ്ണി മുകുന്ദനാണെന്നു കരുതി ഒരു സ്ത്രീ ഓടി വന്നു തന്നെ കെട്ടിപ്പിടിച്ച കഥ ടൊവീനോ തോമസ് മഴവിൽ മനോരമയിലെ നെവർ ഐ ഹാവ് എവർ എന്ന പരിപാടിയിൽ പങ്കുവെച്ചിരുന്നു. വളരെയധികം ചമ്മിയ ആ നിമിഷത്തെ ഒരു ചിരിയോടു കൂടിയായിരുന്നു താരം ഓർത്തെടുത്തത്. 

അന്നത്തെ ടൊവീനോയുടെ അനുഭവം ഒരു ആരാധകൻ കാർട്ടൂണാക്കി മാറ്റി. ആ കാർട്ടൂൺ ടൊവീനോ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. അതും വരച്ചോ? എന്ന തലകെട്ടോടു കൂടി വരച്ച കലാകാരൻ ഷമിലിനെയും ദുൽഖർ സൽമാനേയും ഉണ്ണി മുകുന്ദനേയും ടാഗ് ചെയ്താണു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

മായാനദി എന്ന ചിത്രത്തിന്റെ ഭാഗമായി ചെന്നൈയ്ക്കു പോകാൻ നിൽക്കുമ്പോഴാണ് ടൊവീനോയെ ചമ്മിച്ച സംഭവം അരങ്ങേറിയത്. അതേ ഫ്ലൈറ്റിൽ ചെന്നൈയ്ക്കു പോകാൻ ദുൽഖർ സൽമാനും വിമാനത്താവളത്തിലെത്തി. ഇരുവരും സംസാരിച്ചു നിൽക്കുമ്പോൾ ദുരെ നിന്ന് ഒരു സ്ത്രീ ഇവരെ തിരിച്ചറിഞ്ഞു.

കൂടെ നിന്നവരെ തള്ളിമാറ്റി അവർ ഇവർക്കു നേരെ ഓടിയെത്തി. ദുൽഖറിനെ കണ്ടാണ് അവർ ഓടി വരുന്നതെന്നു ടൊവീനോ കരുതി. കുറച്ച് അസൂയയും തോന്നി. അതോടെ അധികം ശ്രദ്ധിക്കാതെ നിന്നു. എന്നാൽ ആ സ്ത്രീ ദുൽഖറിനെ ശ്രദ്ധിക്കാതെ ടൊവീനോയുടെ അടുത്ത് ഓടിയെത്തി. ‘ഉണ്ണി മുകുന്ദാ’ എന്നു വിളിച്ചു കെട്ടിപ്പിടിച്ചു, ആരാധികയാണെന്നും പറഞ്ഞു. 

ജീവിതത്തിൽ അങ്ങനെ ചമ്മിയ നിമിഷം വേറെ ഉണ്ടായിട്ടില്ല എന്നാണു ടൊവീനോ ഇതേക്കുറിച്ച് പറഞ്ഞത്. ആ സ്ത്രീയെ തിരുത്താന്‍ പോയില്ല, ഉണ്ണി മുകുന്ദനെ കണ്ട സന്തോഷത്തിൽ അവർ പോയെന്നും താരം പറയുന്നു. ഇതൊക്കെ കണ്ടു നിന്ന ദുൽഖറിന്റെ ചിരി വാക്കുകൾ കൊണ്ടു വിവരിക്കാനാവില്ലെന്നും ടൊവീനോ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA