നൈക്കിയുടെ 'പുല്ല് ഷൂസുകൾ' ട്രെൻഡിങ്; അത്ഭുതങ്ങൾ മറഞ്ഞിരിക്കുന്നുവോ?

nike-introduces-grass-themed-golf-shoes
SHARE

കാലിൽ പുല്ല് അണിഞ്ഞു നടക്കുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? എന്ത് വിഡ്ഢി ചോദ്യമാണിതെന്നു കരുതാൻ വരട്ടെ. ഫാഷൻ ലോകത്തും സോഷ്യൽ മീഡിയയിലും വമ്പൻ ചർച്ചകൾക്കും ട്രോളുകൾക്കും വഴി തെളിയിച്ചിരിക്കുകയാണ് നമ്മുടെ സ്വന്തം ‘പുല്ല്’. ഇനി സംഭവമെന്താണെന്നല്ലെ? സ്പോർട്സ് ഷൂ ബ്രാൻഡുകളിലെ അതികായന്മാരായ നൈക്കി കൃത്രിമ പുല്ലുകൾ ഉപയോഗിച്ചു സ്പോർട്സ് ഷൂ പുറത്തിറക്കാൻ തീരുമാനിച്ചതായാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

നൈക്കി ഷൂസുകളിലെ ഏറെ പ്രിയമാർന്ന ഏയർ മാക്സ് ട്രെയിനർ വിഭാഗത്തിൽപ്പെട്ട ‘പുല്ല് ഷൂസുകളുടെ’ ചിത്രങ്ങൾ ഇതിനകം സോഷ്യൽമീഡിയയിൽ ട്രെൻഡിങ് ആണ്. ഗോൾഫ് കോഴ്സുകൾക്ക് അനുയോജ്യമാവും വിധമാണ് ഷൂസുകളുടെ രൂപകൽപ്പനയെന്നു പറയപ്പെടുമ്പോഴും പുല്ലു മുടിയ നിലയിലുള്ള ഷൂസുകളുടെ ഡിസൈൻ മികവിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഷൂസിന്റെ അപ്പറിൽ മാത്രമാണ് പുല്ലുകളുടെ ഡിസൈനെന്നാണ് ചിത്രങ്ങളിൽ നിന്നു വ്യക്തമാകുന്നത്. കടുംപച്ച ഷൂ ലെയ്സും വെള്ള നൈക്കി ലോഗോയും ഷൂസിനെ മറ്റുള്ള ഡിസൈനുകളിൽ നിന്നു വ്യത്യസ്തമാക്കുന്നു. സോൾ പതിവ് ഗം റബർ മെറ്റീരിയലാണെന്നു വിശ്വസിക്കുമ്പോഴും ഇനിയും അത്ഭുതങ്ങൾ മറഞ്ഞിരിപ്പുണ്ടെന്ന വിശ്വാസത്തിലാണ് ആരാധകർ. 

എന്നാൽ പുത്തൻ ഷൂസിനെ ട്രോളുന്നവരും കുറവല്ല. ഷൂസിനെ ചുറ്റിപ്പറ്റി വിവിധ മീമീകളും ഗിഫുകളും അരങ്ങ് തകർക്കുന്നുണ്ട്. എന്നു വിപണിയിലെത്തും, വില എത്രയാവുമെന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരമില്ലെങ്കിലും ഇവ വിപണയിൽ വിജയകീരിടം നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് നൈക്കി ആരാധകർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA