വേദിയിൽ സംഭവിച്ച അബദ്ധം, രക്ഷപ്പെട്ടത് ഇങ്ങനെ; തെസ്നിഖാൻ വെളിപ്പെടുത്തുന്നു

thesni-khan-vinod-kovoor
SHARE

വേദിയിൽ തനിക്കു സംഭവിച്ച അബദ്ധം പറഞ്ഞ് നടി തെസ്നി ഖാൻ. മഴവിൽ മനോരമയുടെ നക്ഷത്രത്തിളക്കത്തിലായിരുന്നു തെസ്നി മനസ്സു തുറന്നത്. വിനോദ് കോവൂരും തെസ്നിക്കൊപ്പം അതിഥിയായി എത്തിയിരുന്നു. 

വർഷങ്ങൾക്കു മുൻപ് ഒരു നാടകത്തിനിടയിലായിരുന്നു തെസ്നിക്ക് മറക്കാനാവാത്ത അബന്ധം പിണഞ്ഞത്. അന്നു നാടകം ചെയ്തു പരിചയമില്ലാത്ത സമയമായിരുന്നു. മ്യൂസിക് ഇടുമ്പോൾ വിളക്കു പിടിച്ച് ‘ദീപം ദീപം’ എന്നു പറഞ്ഞു വേദിയിലെത്താനായിരുന്നു ലഭിച്ച നിർദേശം. എന്നാൽ പറഞ്ഞ സമയത്തിനു മുൻപേ വിളക്കുമായി തെസ്നി വേദിയിലെത്തി.

‘‘സ്റ്റേജിലേക്കു രണ്ടടി വച്ചപ്പോൾ തന്നെ അബദ്ധം പറ്റിയെന്ന് എനിക്കു മനസ്സിലായി. എന്നെ കണ്ടതോടെ മറ്റ് അഭിനേതാക്കൾ ഞെട്ടി. ഇതോടെ വിളക്ക് അവിടെയൊക്കെ ഉഴിയുന്നതായി കാണിച്ചു. അതിനിടയിൽ കൂടെയുള്ളവർ മ്യൂസിക് ഇട്ടു. ഞാന്‍ ദീപം ദീപം എന്നു പറഞ്ഞു സ്റ്റേജിനു മുന്നിലേക്ക് എത്തുകയും ചെയ്തു’’– തെസ്നി അനുഭവം ഓർത്തെടുത്തു.

അപ്പോൾ അങ്ങനെയൊരു ബുദ്ധി തോന്നിയില്ലായിരുന്നെങ്കിൽ നാടകം കുളമായേനേ എന്നും തെസ്നി പറയുന്നു. സ്പോട്ട് ഇംപ്രവൈസേഷൻ എന്നാണു എന്നു പറഞ്ഞ് വിനോദ് കോവൂർ തെസ്നിയെ അഭിനന്ദിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA