ഓരോ വധുവിനും ഒരു വേറിട്ട മംഗല്യപ്പട്ട് എന്ന ആശയവുമായി കല്യാൺ സിൽക്സ്
ബ്രൈഡൽ സാരികളുടെ ചരിത്രത്തിലാദ്യമായി ‘വൺ ഇൻ എ മില്ല്യൺ’ എന്ന നവീന ആശയവുമായി കല്യാൺ സിൽക്സ്. ഒരു മംഗല്യപ്പട്ട് പോലെ മറ്റൊന്ന് ലോകത്തെവിടെയും ഉണ്ടാകരുത് എന്ന ചിന്തയാണ് ഇത്തരമൊരു ശ്രേണി രൂപകല്പന ചെയ്യുവാൻ കല്യാൺ സിൽക്സിന് പ്രേരണയായത്. ‘ബ്രൈഡ്സ് ഓഫ് കല്യാൺ’ എന്ന പേരിലാണ് ഈ സൂപ്പർ എക്സ്ക്ലൂസീവ് ശ്രേണി

ബ്രൈഡൽ സാരികളുടെ ചരിത്രത്തിലാദ്യമായി ‘വൺ ഇൻ എ മില്ല്യൺ’ എന്ന നവീന ആശയവുമായി കല്യാൺ സിൽക്സ്. ഒരു മംഗല്യപ്പട്ട് പോലെ മറ്റൊന്ന് ലോകത്തെവിടെയും ഉണ്ടാകരുത് എന്ന ചിന്തയാണ് ഇത്തരമൊരു ശ്രേണി രൂപകല്പന ചെയ്യുവാൻ കല്യാൺ സിൽക്സിന് പ്രേരണയായത്.
‘ബ്രൈഡ്സ് ഓഫ് കല്യാൺ’ എന്ന പേരിലാണ് ഈ സൂപ്പർ എക്സ്ക്ലൂസീവ് ശ്രേണി കല്യാൺ സിൽക്സിന്റെ ഷോറൂമുകളിൽ വിൽപ്പനയ്ക്കെത്തിയിരിക്കുന്നത്. ഈ ശ്രേണിയ്ക്ക് പറയാനുള്ളത് ഒട്ടേറെ ഗവേഷണങ്ങളുടെയും നിരന്തര പരിശ്രമങ്ങളുടെയും നിശ്ചയദാർഢ്യത്തിന്റെ കഥയാണ്.
വളരെ ശ്രമകരവും വിട്ട് വീഴ്ചകളില്ലാത്തതുമായ ഒരു പ്രക്രിയയിലൂടെയാണ് ഇത്തരമൊരു ആശയം യാഥാർത്ഥ്യമാക്കുവാൻ കല്യാൺ സിൽക്സിന് കഴിഞ്ഞിരിക്കുന്നത്. മംഗല്യപ്പട്ടിനായി തെരഞ്ഞെടുക്കുന്ന വർണ്ണങ്ങൾ, നെയ്ത്തിന്റെ ശൈലി, ഉപയോഗിക്കുന്ന ജെറി, സ്റ്റോൺ വർക്ക് എന്നിവയാണ് ഓരോ സാരിയേയും സവിശേഷവും അനുകരണീയവുമാക്കുന്നത്. കല്യാൺ സിൽക്സിന്റെ നൂറ് കണക്കിന് വരുന്ന ഇൻഹൗസ് ഡിസൈനിങ് സെന്ററുകളിലാണ് ഈ ശ്രേണിയുടെ പ്രാരംഭപ്രവർത്തനം ആരംഭിക്കുന്നത്.
ഒരേ പോലെയുള്ള രണ്ട് ഡിസൈനുകൾ ഈ ശ്രേണിയിൽ ഇല്ലെന്ന് ഉറപ്പ് വരുത്തുകയാണ് ഡിസൈനർമാരുടെ ആദ്യ ജോലി. ഇങ്ങനെ ശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കുന്ന ഡിസൈനുകൾ കല്യാൺ സിൽക്സിന്റെ ആയിരത്തിലേറെ വരുന്ന സ്വന്തം തറികൾക്ക് കൈമാറുന്നു. കാഞ്ചീപുരം, ആർണി, ബനാറസ് എന്നിവിടങ്ങളിലായാണ് ഈ തറികള്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ നെയ്ത്ത് ഒരു ഉപാസനയാക്കി മാറ്റിയ കലാകാരന്മാരുടെ വലിയൊരു സംഘമാണ് നെയ്ത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്.
ഒരേ നിറത്തിൽ ഒന്നിലധികം സാരികൾ ഉണ്ടാവാതിരിക്കാൻ കല്യാൺ സിൽക്സിന്റെ ഷേയ്ഡ് എക്സ്പർട്ട്സിന്റെ സഹായത്തോടെ വിവിധ വർണ്ണങ്ങളിലുള്ള പട്ട് നൂൽ നെയ്ത്തുകാർ തെരഞ്ഞെടുക്കുന്നു. ഓരോ നിറങ്ങളുടെയും ആയിരത്തിലേറെ ഷെയ്ഡുകളാണ് നെയ്ത്തുകാർക്കായി കല്യാൺ സിൽക്സ് ലഭ്യമാക്കുന്നത്. ഇങ്ങനെ തെരഞ്ഞെടുക്കുന്ന എ–ഗ്രേഡ് പട്ട് നൂൽ വേറിട്ട ശൈലികളിലൂടെ നെയ്തൊരുക്കുകയാണ് നെയ്ത്തുകാരുടെ ദൗത്യം. ഇതിനായി ഓരോ സാരിയിലും ഉപയോഗിക്കുന്നത് തികച്ചും വ്യത്യസ്തമായ ഇംപോർട്ടഡ് ജെറിയാണ്.
നെയ്ത്ത് പൂർത്തിയായാൽ അടുത്ത ഘട്ടം ഓരോ സാരിയും അപൂർവ്വങ്ങളായ സ്റ്റോൺ വർക്കിനാല്‍ മനോഹരമാക്കുകയാണ്. ഓരോ സാരിയിലും സ്റ്റോൺ വർക്ക് എങ്ങനെ വ്യത്യസ്തമായി ഉപയോഗിക്കാം എന്ന് കല്യാൺ സിൽക്സിന്റെ ഡിസൈനർമാർ നിർദ്ദേശിക്കുന്നു. അവരുടെ മേൽനോട്ടത്തിലാണ് ഓരോ സാരിയുടെയും ഫിനിഷിങ് വർക്കുകൾ പൂർത്തിയാക്കുന്നത്. ഇങ്ങനെ തയ്യാറാക്കപ്പെട്ട സാരികൾ നിറത്തിലും, നെയ്ത്ത് ശൈലിയിലും പാറ്റേണിലും ഒന്നുപോലെ മറ്റൊന്നില്ല എന്ന് ഡിസൈനർമാർ നേരിട്ട് ഉറപ്പ് വരുത്തിയ ശേഷമാണ് വിൽപ്പനയ്ക്കായ് ഷോറുമിലെ ത്തുന്നത്.
‘‘മംഗല്യപ്പട്ടിനെക്കുറിച്ച് ഓരോ വധുവിനും വ്യത്യസ്തമായ സങ്കൽപം ഉണ്ടെന്ന തിരിച്ചറിവാണ് ഇത്തരമൊരു ആശയം പ്രാവർത്തികമാക്കുവാൻ ഞങ്ങൾക്ക് പിൻബലമേകിയത്. വെറുമൊരു ബ്രൈഡൽ സാരി സീരീസ് എന്നതിലുപരി, ‘ബ്രൈഡ്സ് ഓഫ് കല്യാൺ’ ഒരു ഉറപ്പാണ്, ഒരു മംഗല്യപ്പട്ട് പോലെ മറ്റൊന്ന് ലോകത്തെവിടെയും ഉണ്ടാകില്ലെന്ന കല്യാൺ സിൽക്സിന് മാത്രം നൽകുവാൻ കഴിയുന്ന ഉറപ്പ്’’. കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീ. റ്റി. എസ്. പട്ടാഭിരാമൻ പറഞ്ഞു.
ആശയത്തിലെ പുതുമകൊണ്ടും വൈവിധ്യം കൊണ്ടും വ്യത്യസ്തമാകുമ്പോൾ തന്നെ, മറ്റൊരു വലിയ വിസ്മയം കൂടി കല്യാൺ സിൽക്സ് മലയാളി വധുവിനായി കരുതി വെച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് സാരികൾ അണിനിരക്കുന്ന ഈ ശ്രേണികളിലെ സാരികളുടെ വില 5000 രൂപ മുതൽ 3 ലക്ഷം രൂപ വരെയാണ്.