മിന്നുകെട്ടിലെ ‘അശകൊശലേ പെണ്ണുണ്ടോ’ മലയാളികള്‍ മറന്നിട്ടില്ല; സരിതയുടെ വിശേഷങ്ങൾ
‘‘അശകൊശലേ പെണ്ണുണ്ടോ? പെണ്ണിന് മിന്നുണ്ടോ’’ മിന്നുകെട്ട് എന്ന സീരിയലിന്റെ ടൈറ്റിൽ സോങ്. ഒരുകാലത്ത് മലയാളികളുടെ ചുണ്ടിൽ നിറഞ്ഞുനിന്ന ഗാനം. സിനിമാ ഗാനങ്ങള്‍ക്കൊപ്പം ആൽബം ഗാനങ്ങളും കത്തി നിൽക്കുന്ന കാലത്തായിരുന്നു ഒരു സീരിയലിന്റെ ടൈറ്റിൽ സോങ് മലയാളികളുടെ ഹൃദയത്തിൽ കൂടുകൂട്ടുന്നത്.

‘‘അശകൊശലേ പെണ്ണുണ്ടോ? പെണ്ണിന് മിന്നുണ്ടോ’’ മിന്നുകെട്ട് എന്ന സീരിയലിന്റെ ടൈറ്റിൽ സോങ്. ഒരുകാലത്ത് മലയാളികളുടെ ചുണ്ടിൽ നിറഞ്ഞുനിന്ന ഗാനം. സിനിമാ ഗാനങ്ങള്‍ക്കൊപ്പം ആൽബം ഗാനങ്ങളും ആവേശം വിതറുന്ന കാലത്തായിരുന്നു ഒരു സീരിയലിന്റെ ടൈറ്റിൽ സോങ് മലയാളികളുടെ ഹൃദയത്തിൽ കൂടുകൂട്ടുന്നത്. മികച്ച സംഗീതം, കൗതുകമുയർത്തുന്ന വരികൾ, കണ്ണിന് ഇമ്പമേകുന്ന കൊറിയോഗ്രഫി ഇതെല്ലാം ഒത്തുച്ചേർന്നു. സിനിമാ ഗാനരംഗങ്ങളെ ഓർമിപ്പിക്കുന്നവിധം ചടുലമായ നൃത്തച്ചുവടുകളും നിരവധി നർത്തകരുമൊക്കെയായി ഒരു ആഘോഷം. ഇന്നും ആ പാട്ട് ഒരു നൊസ്റ്റാൾജിയയായി മലയാളികളുടെ മനസ്സിലുണ്ട്. വീട്ടുകാരോടൊപ്പം അടുത്ത വീട്ടില്‍ പോയി ടിവി കണ്ടതും ആ പാട്ടു പാടി നൃത്തം ചെയ്തതുമായ നിരവധി ഓർമകള്‍....
പ്രശസ്ത സംവിധായകൻ എ.എം നസീറാണ് ആ ഗാനരംഗം സംവിധാനം ചെയ്തത്. അന്ന് നൃത്തച്ചുവടുകളുമായി എത്തിയ രണ്ട് സുന്ദരികളെ ഓർമയില്ലേ? അതിലൊരാൾ സരിത ബാലകൃഷ്ണൻ. വർഷങ്ങളായി മലയാള മിനിസ്ക്രീൻ ലോകത്തിനു സുപരിചിതയാണ് സരിത. 50 സീരിയലുകള്‍, നെഗറ്റീവും കോമഡിയുമുൾപ്പടെ വ്യത്യസ്തവും ശക്തമവുമായ കഥാപാത്രങ്ങള്‍. എങ്കിലും മനസ്സിൽ ആദ്യമെത്തുക ‘അശകൊശലേ’ ആണെന്നു മാത്രം. സരിതാ ബാലകൃഷ്ണന്റെ വിശേഷങ്ങളിലൂടെ...
നൃത്തവേദിയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ‘ചാരുലത’ ആണ് ആദ്യ സീരിയൽ. തെസ്നിചേച്ചി (തെസ്നിഖാൻ) വഴിയാണ് ആ സീരിയലിലേക്ക് അവസരം ലഭിക്കുന്നത്. ഇതുവരെ ഏകദേശം അമ്പതോളം സീരിയലുകളിൽ അഭിനയിച്ചു. സ്ത്രീജന്മം എന്ന സീരിയലിലെ വാറ്റു ചാരായക്കാരി സുജയാണ് എന്റെ ഇഷ്ടപ്പെട്ട കഥാപാത്രം. നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ആളുകൾക്ക് ഓർമയിൽ നിൽക്കുക മിന്നുകെട്ട് എന്ന സീരിയലിലെ ആ ഗാനരംഗമാണ്. അത് അന്നത്തെ ഹിറ്റ് ആയിരുന്നല്ലോ. എല്ലാവരും എന്നും കാണുമായിരുന്നു. അതുകൊണ്ടായിരിക്കണം അത് ആദ്യം ഓര്‍മയിൽ വരുന്നത്.
ആ ടൈറ്റിൽ സോങ് സംവിധാനം ചെയ്തത് എ.എം നസീർ സാറായിരുന്നു. നസീർ സാറിന്റെ ‘മകൾ മരുമകൾ’ എന്ന സീരിയൽ ചെയ്തു കഴിഞ്ഞ സമയമായിരുന്നു. അങ്ങനെ ഒരു അവസരം വന്നപ്പോൾ സര്‍ എന്ന വിളിച്ചു. മൂന്നു ദിവസം കൊണ്ടാണ് ആ പാട്ടിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.
ഭർത്താവ് അനുരാഗ് എൻജിനീയറാണ്. വിവാഹത്തിനുശേഷം എട്ടുവർഷത്തോളം മിനിസ്ക്രീനിൽ നിന്നു വിട്ടുനിന്നു. മകന്‍ കൃഷ്ണമൂർത്തി കുറച്ചു വളർന്നശേഷം തിരിച്ചു വരാനായിരുന്നു തീരുമാനം. ഇപ്പോൾ മകന് ഒൻപതു വയസ്സുണ്ട്. നാലു വർഷങ്ങൾക്കു മുൻപ് വീണ്ടും മിനിസ്ക്രീനിൽ തിരിച്ചെത്തി. ഭർത്താവിന്റെ ഉറച്ച പിന്തുണയാണ് അതിനു കരുത്തായത്. തിരിച്ചു വരവിലും നല്ല വേഷങ്ങള്‍ ലഭിച്ചു. മഴവിൽ മനോരമയിലെ ‘മക്കൾ’ എന്ന സീരിയൽ അടുത്താണ് അവസാനിച്ചത്. തകർപ്പൻ കോമഡിയിലും മികച്ച സ്കിറ്റുകളുടെ ഭാഗമായി. റാണാ ദഗുപതി നായകനായി തമിഴിലും തെലുങ്കിലുമായി പ്രദർശനത്തിനെത്തുന്ന ‘1945’ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
മകൻ കൃഷ്ണമൂർത്തിയും അഭിനയരംഗത്തുണ്ട്. മഴവിൽ മനോരമയിലെ ആത്മസഖി സീരിയൽ, പാർവതി ഓമനക്കുട്ടൻ നായികയായ ഹിന്ദി ഷോട്ട് ഫിലിം ദൊബാറയിലും മകൻ അഭിനയിച്ചു. കുടുംബസമേതം എറണാകുളത്താണു താമസം. ജീവിതം സന്തുഷ്ടമായി മുന്നോട്ടു പോകുന്നു.