എത്രയും വേഗം റൂമിൽ മടങ്ങിയെത്തി സാധാരണ വസ്ത്രം ധരിക്കാനായിരുന്നു എന്റെ ശ്രമം. പാന്റ്സും അരക്കൈ ഷർട്ടുമാണ് പ്രിയപ്പെട്ട വേഷം. മുണ്ട് ധരിക്കാൻ കിട്ടുന്ന അവസരങ്ങൾ പാഴാക്കാറില്ല
എത്രയും വേഗം റൂമിൽ മടങ്ങിയെത്തി സാധാരണ വസ്ത്രം ധരിക്കാനായിരുന്നു എന്റെ ശ്രമം. പാന്റ്സും അരക്കൈ ഷർട്ടുമാണ് പ്രിയപ്പെട്ട വേഷം. മുണ്ട് ധരിക്കാൻ കിട്ടുന്ന അവസരങ്ങൾ പാഴാക്കാറില്ല
എത്രയും വേഗം റൂമിൽ മടങ്ങിയെത്തി സാധാരണ വസ്ത്രം ധരിക്കാനായിരുന്നു എന്റെ ശ്രമം. പാന്റ്സും അരക്കൈ ഷർട്ടുമാണ് പ്രിയപ്പെട്ട വേഷം. മുണ്ട് ധരിക്കാൻ കിട്ടുന്ന അവസരങ്ങൾ പാഴാക്കാറില്ല
സുരേന്ദ്രൻ കൊച്ചുവേലു എന്ന പേര് മലയാള സിനിമാലോകത്തിനു സുപരിചിതമല്ല. എന്നാൽ, ഇന്ദ്രൻസ് എന്നത് മലയാളികളുടെ വീട്ടിലെ ഒരു അംഗത്തിന്റെ പേരാണ്. 1981–ൽ മലയാള സിനിമയിൽ തുടക്കം കുറിച്ച ഈ ബഹുമുഖ പ്രതിഭ ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധ നേടി.
സി.വി അഭിലാഷ് സംവിധാനം ചെയ്ത ‘ആളൊരുക്ക’ത്തിലൂടെ 2017ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ ഇന്ദ്രൻസ്, ഈ വർഷം ഡോ. ബിജു സംവിധാനം ചെയ്ത ‘വെയിൽ മരങ്ങൾ’ എന്ന സിനിമയിലെ പ്രകടനത്തിലൂടെ മലയാളത്തിന്റെ അഭിമാനമായി മാറി. ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്ര മേളയിൽ ‘ഔട്ട് സ്റ്റാൻഡിങ് ആർട്ടിസ്റ്റിക് അച്ചീവ്മെന്റ്’ പുരസ്കാരമാണ് ഈ സിനിമയ്ക്കു ലഭിച്ചത്.
ഷാങ്ഹായ് ചലച്ചിത്ര മേളയുടെ റെഡ്കാർപറ്റ് റാംപിലൂടെ മലയാള സിനിമാലോകത്തെ പ്രതിനിധീകരിച്ച് ഇന്ദ്രൻസ് നടന്നു. ആ ദൃശ്യങ്ങൾ മലയാളികളുടെ ഹൃദയത്തിലാണു പതിഞ്ഞത്. പ്രിയതാരത്തിന്റെ നേട്ടം സോഷ്യൽ മീഡിയയിൽ വലിയ ആഘോഷമായി. ചാർകോൾ ഗ്രേ നിറത്തിലുള്ള ഫോർമൽ സ്യൂട്ട് ധരിച്ച് പതിവുപോലെ സന്തുഷ്ടനായി അദ്ദേഹം നടന്നു.
ഇന്ദ്രൻസിനെ എപ്പോഴെങ്കിലും ഫോർമൽ സ്യൂട്ടിൽ കണ്ടിട്ടുണ്ടോ? ഇല്ല. ആദ്യമായാണ് അദ്ദേഹം ഈ വേഷം ധരിക്കുന്നത്. ഷാങ്ഹായ് ചലച്ചിത്രമേളയിൽ ഇന്ദ്രൻസ് ധരിച്ച ആ മനോഹരമായി സ്യൂട്ടിനു പിന്നിൽ ഒരു കഥയുണ്ട്. ആ കഥ അദ്ദേഹം ഓണ്‍മനോരമയോടു പങ്കുവയ്ക്കുന്നു.
‘‘ആദ്യമായാണു ഞാൻ കോട്ട് ധരിക്കുന്നത്. ചൈനയിലേക്ക് പോകുന്നതിനും രണ്ടു ദിവസം മുൻപ് ഞങ്ങളതു വീട്ടിൽ തയ്ക്കുകയായിരുന്നു’’ – ഇന്ദ്രൻസ് കോട്ടു വിശേഷങ്ങള്‍ തുറന്നു.
‘‘യാത്ര തിരിക്കുന്നതിനു രണ്ടു ദിവസം മുൻപാണ് റെഡ് കാർപ്പെറ്റിന് ഡ്രസ് കോഡ് ഉണ്ടെന്ന് ഡോക്ടർ ബിജു വിളിച്ച് അറിയിക്കുന്നത്. എനിക്ക് പരിഭ്രമം തോന്നി. അമേരിക്കയിൽ ചില ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ഫോർമൽ സ്യൂട്ട് ധരിച്ചിട്ടില്ല. വൃത്തിയുള്ള ഒരു പാന്റും അനുയോജ്യമായ ഷര്‍ട്ടുമാണ് എന്റെ ഫോർമൽസ്. അല്ലെങ്കിൽ മുണ്ടുടുക്കും’’– ഇന്ദ്രൻസ് പറഞ്ഞു.
ഇന്ദ്രൻസിന്റെ ഡിസൈനിങ് സ്റ്റോർ നടത്തുന്ന സഹോദരന്മാരായ വിജയകുമാറും ജയകുമാറും ചേർന്ന് ചേട്ടന്റെ അളവെടുത്ത് രണ്ടു ദിവസം കൊണ്ട് സ്യൂട്ട് തയാറാക്കി.
ശ്വാസം മുട്ടുന്ന പോലെയാണ് ഫോർമൽ സ്യൂട്ട് ധരിച്ചപ്പോൾ അനുഭവപ്പെട്ടതെന്ന് ഇന്ദ്രൻസ്. ‘‘എത്രയും വേഗം റൂമിൽ മടങ്ങിയെത്തി സാധാരണ വസ്ത്രം ധരിക്കാനായിരുന്നു എന്റെ ശ്രമം. പാന്റ്സും അരക്കൈ ഷർട്ടുമാണ് പ്രിയപ്പെട്ട വേഷം. മുണ്ട് ധരിക്കാൻ കിട്ടുന്ന അവസരങ്ങൾ പാഴാക്കാറില്ല’’– അദ്ദേഹം വെളിപ്പെടുത്തി.
‘‘ഡിസൈൻ ചെയ്യുമ്പോഴും തയ്ക്കുമ്പോഴും പാശ്ചാത്യ ഫോർമൽ വസ്ത്രങ്ങൾ ആകർഷകമാണെങ്കിലും ധരിക്കുമ്പോൾ അത് തോന്നാറില്ല.’’
മലയാളികൾ സമൂഹമാധ്യമങ്ങളിൽ ആഘോഷമാക്കിയപ്പോഴാണ് ഷാങ്ഹായ് അവാർഡിന്റെ മൂല്യം തിരിച്ചറിഞ്ഞതെന്ന് ഇന്ദ്രൻസ് പറയുന്നു. ‘‘ നമ്മുടെ സിനിമ ഷാങ്ഹായ് ചലച്ചിത്ര മേളയിൽ ഒരു അവാർഡിനു തിരഞ്ഞെടുത്തിട്ടുണ്ടെന്ന് ഡോക്ടർ ബിജുവാണ് അറിയിച്ചത്. ചൈനയിലേക്ക് ഒപ്പം വരണമെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചൊന്നും ചോദിക്കാതെ ഞാൻ അനുസരിച്ചു. അഭിനന്ദനങ്ങൾ തേടിയെത്താൻ തുടങ്ങിയപ്പോഴാണ് പുരസ്കാരത്തിന്റെ മൂല്യം തിരിച്ചറിഞ്ഞത്’’– സന്തോഷം ആ വാക്കുകളിൽ നിറഞ്ഞു.
ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്ര മേളയും തുടര്‍ന്നു നടന്ന അവാർഡ് ദാന ചടങ്ങും മറക്കാനാവാത്ത അനുഭവമാണ് നൽകിയത്. ചൈനയിലെ ഓരോ നിമിഷവും ആസ്വദിച്ചെങ്കിലും തദ്ദേശീയ ഭക്ഷണം സൃഷ്ടിച്ച പ്രതിസന്ധിയും അദ്ദേഹം തുറന്നു പറയുന്നു.
‘‘ഞാനൊരു സസ്യഭുക്കാണ്. ചൈനയിലെ അരി നമ്മുടേതുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറുതും സുഖകരമല്ലാത്തതും ആണ്. ചോപ്സ്റ്റിക്സ് ഉപയോഗിച്ചാണ് അവർ ഭക്ഷണം കഴിക്കുന്നത്. കേരള ഭക്ഷണം കിട്ടാതെ ഞാൻ കഷ്ടപ്പെട്ടു. എന്നാല്‍, എല്ലാ അനുഭവങ്ങളും അമൂല്യമാണെന്നു ഞാൻ വിശ്വസിക്കുന്നു. ചൈനയിലേത് മികച്ച വളരെ മികച്ച അനുഭവങ്ങളായിരുന്നു’’– അദ്ദേഹം പറഞ്ഞു നിര്‍ത്തി.