പട്ടിന്റെ ലോകത്ത് നവ്യാനുഭൂതി പകർന്ന് കല്യാൺ സിൽക്സിന്റെ ന്യൂ ഇയർ ബ്രൈഡൽസ്
ബ്രൈഡൽ സാരികളുടെ ലോകത്ത് ‘ന്യൂ ഇയർ ബ്രൈഡൽസ്’ എന്ന പുത്തൻ ആശയവുമായി കല്യാൺ സിൽക്സ്. കല്യാൺ സിൽക്സിന്റെ ഇൻഹൗസ് ഡിസൈൻ ടീം രൂപകൽപന ചെയ്ത്, പരമ്പരാഗത നെയ്ത്തു കലാകാരന്മാർ കല്യാൺ സിൽക്സിന്റെ സ്വന്തം തറികളിൽ സംശുദ്ധ പട്ടിൽ നെയ്തെടുത്ത ഇത്തരമൊരു എക്സ്ക്ലൂസീവ് ശ്രേണി ആദ്യമായാണ് ബ്രൈഡൽ വെയറിൽ

സ്പെഷലായ ഒരു വിവാഹസാരി ആഗ്രഹിക്കാത്ത ഏത് വധുവാണ് ഉണ്ടാവുക. ജീവിതത്തിലെ വിശിഷ്ടമായ മുഹൂർത്തത്തിൽ തന്റേതുമാത്രമായ ആ ദിവസത്തെ അടയാളപ്പെടുത്തുന്ന ഒരു സാരി. സങ്കൽപത്തിലെ വധുവായി വിവാഹവേദിയിൽ നിൽക്കാൻ ഒരു സ്പെഷൽ സാരി ആഗ്രഹിക്കുന്നവർക്ക് ‘ന്യൂ ഇയർ ബ്രൈഡൽസ്’ എന്ന പുത്തൻ ആശയവുമായി എത്തുകയാണ് കല്യാൺ സിൽക്സ്. കല്യാൺ സിൽക്സിന്റെ ഇൻഹൗസ് ഡിസൈൻ ടീം രൂപകൽപന ചെയ്ത്, പരമ്പരാഗത നെയ്ത്തു കലാകാരന്മാർ കല്യാൺ സിൽക്സിന്റെ സ്വന്തം തറികളിൽ സംശുദ്ധ പട്ടിൽ നെയ്തെടുത്ത ഇത്തരമൊരു എക്സ്ക്ലൂസീവ് ശ്രേണി ആദ്യമായാണ് ബ്രൈഡൽ വെയറിൽ അവതരിപ്പിക്കപ്പെടുന്നത്.
പട്ടിന്റെ ലോകത്ത് ന്യൂ ഇയർ ബ്രൈഡൽസ് ഒരു നവീന ആശയമാണ്. കല്യാൺ സിൽക്സ് മുന്നോട്ടു വയ്ക്കുന്ന ഉയർന്ന ഗുണമേന്മയുൾപ്പടെ പല കാരണങ്ങളുണ്ട് ഇതിനു പിന്നിൽ. ഇൗ ശ്രേണിക്കായ് തിരഞ്ഞെടുക്കപ്പടുന്ന സൂപ്പർ പ്രീമിയം പട്ടുനുലിഴകളാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ഇതിനൊപ്പം ഇംപോർട്ടഡ് സ്റ്റോണുകൾ, ഏ-ഗ്രേഡ് ജെറി, ഫ്യൂഷൻ വീവിങ്ങ് എന്നിവയും ചേരുമ്പോള്‍ ഈ ശ്രേണി സവിശേഷമാകുന്നു. കല്യാൺ സിൽക്സിന്റെ ക്വാളിറ്റി കൺട്രോൾ ലാബുകളിൽ 100% ഗുണമേന്മ ഉറപ്പുവരുത്തിയതിന് ശേഷമാണ് കല്യാൺ സിൽക്സിന്റെ ഇന്ത്യയിലും വിദേശത്തുമുള്ള ഷോറൂമുകളിൽ ന്യൂ ഇയർ ബ്രൈഡൽസ് വിൽപ്പനയ്ക്കെത്തുന്നത്.
കാഞ്ചീപുരം, ബനാറസ്, ബ്ലൻഡഡ് സിൽക്ക്, ടസ്സർ സിൽക്ക് എന്നീ വിഭാഗങ്ങളിലായാണ് 5 ലക്ഷത്തിലധികം വരുന്ന ഇൗ ശ്രേണി അവതരിപ്പിക്കപ്പെടുന്നത്. വർണ്ണങ്ങളുടെ കാര്യത്തിലുമുണ്ട് വൈവിധ്യം. ഒാരോ നിറങ്ങളിലും അയ്യായിരത്തിലധികം മൈക്രോ ഷെയ്ഡുകളിലാണ് ഇൗ ബ്രൈഡൽ വെയർ വിസ്മയമൊരുക്കുന്നത്. മംഗല്യപ്പട്ടിൽ പുതുതരംഗങ്ങൾ ഉണർത്തുവാൻ ട്രെഡിഷനൽ, ക്ലാസിക്ക്, നിയോ മോഡേൺ എന്നീ ശൈലികളിൽ ഇൗ ശ്രേണി ലഭ്യമാണ്.
മോട്ടിഫുകളുടെ കാര്യത്തിലും കല്യാൺ സിൽക്സ് തികച്ചും നൂതന രീതി അവലംബിച്ചാണ് ന്യൂ ഇയർ ബ്രൈഡൽസ് നെയ്തൊരുക്കിയിരിക്കുന്നത്. വ്യത്യസ്തത ഇഷ്ടപ്പെടുന്നവർക്ക് ട്രൈബൽ, ട്രെൻഡി, ടെംബിൾ എന്നീ മോട്ടിഫ് ഡിസൈനുകൾ ആലേഖനം ചെയ്ത പട്ടു സാരികൾ തിരഞ്ഞെടുക്കുവാനുള്ള അവസരമാണ് ഇൗ ശ്രേണിയിലൂടെ കല്യാൺ സിൽക്സ് ഒരുക്കുന്നത്. വിപണിയിൽ ലഭ്യമാകുന്ന മറ്റ് ബ്രൈഡൽ സിൽക്കിനെ അപേക്ഷിച്ച് നന്നേ ഭാരം കുറഞ്ഞ പട്ട് എന്ന പ്രത്യേകതയും ന്യൂ ഇയർ ബ്രൈഡൽ സിൽക്കിന് സ്വന്തമാണ്.
വിലയുടെ കാര്യത്തിലും ഒട്ടേറെ പ്രത്യേകതയുണ്ട്. 3000 രൂപ മുതൽ 1 ലക്ഷം രൂപ വരെ വില വരുന്ന ഇൗ വിസ്മയ ശ്രേണി പുതിയ വെഡിങ്ങ് സീസിണിൽ ഉപഭോക്താക്കൾക്ക് ഒരു നവ്യാനുഭവമാകും.