14 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യമായി മുടി വെട്ടികൊടുത്ത് കോവിഡ് കാലത്ത് സ്നേഹമാതൃക തീർക്കുകയാണ് എറണാകുളം കടവന്ത്ര കുമാരനാശാൻ നഗറിൽ കിങ് സ്റ്റൈൽ ഹെയർ കട്ട് സലൂണ്‍ നടത്തുന്ന ഗോപി. ആളുകൾ സാമ്പത്തികമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇക്കാലത്ത് തന്നാലാവുന്ന സഹായം എന്ന നിലയിലാണ് ഗോപിയുടെ ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

14 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യമായി മുടി വെട്ടികൊടുത്ത് കോവിഡ് കാലത്ത് സ്നേഹമാതൃക തീർക്കുകയാണ് എറണാകുളം കടവന്ത്ര കുമാരനാശാൻ നഗറിൽ കിങ് സ്റ്റൈൽ ഹെയർ കട്ട് സലൂണ്‍ നടത്തുന്ന ഗോപി. ആളുകൾ സാമ്പത്തികമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇക്കാലത്ത് തന്നാലാവുന്ന സഹായം എന്ന നിലയിലാണ് ഗോപിയുടെ ഈ പ്രവൃത്തി. 

സലൂണിനു മുമ്പിൽ ഈ സൗജന്യ സേവനത്തെക്കുറിച്ച് അറിയിച്ച് ഒരു ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ‘‘തൊഴിലില്ലായ്മയും സാമ്പത്തിക ബുദ്ധിമുട്ടും രൂക്ഷമായ ഈ കാലത്ത് എന്നെ കൊണ്ട് സാധിക്കുന്ന ഒരു സഹായം ആളുകൾക്ക് ചെയ്യുക എന്നേ കരുതിയുള്ളൂ. കോവിഡ് മഹാമാരി മാറുന്നതുവരെ 14 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി മുടി വെട്ടി കൊടുക്കാനാണ് തീരുമാനം’’– ഗോപി പറഞ്ഞു. 

ADVERTISEMENT

ആദ്യം 10 വയസ്സിനു താഴെയുള്ള കുട്ടികൾക്കായിരുന്നു സൗജന്യ സേവനം നൽകിയത്. പിന്നീട് അത് 14 വയസ്സാക്കി ഉയര്‍ത്തുകയായിരുന്നു. എറണാകുളത്ത് മൂന്നു കടകളാണ് ഗോപിക്കുള്ളത്. മുടി വെട്ടിക്കാൻ വരുന്ന കുട്ടികളിൽനിന്ന് പണം ഈടാക്കരുതെന്ന് ഇവിടെയുള്ള ജീവനക്കാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. എങ്കിലും ചിലർ നിർബന്ധമായി പണം നൽകുമെന്നും ഗോപി പറയുന്നു. 

English Summary : Free haircut for children in Kochi