കോവിഡ് കാലത്ത് സുരക്ഷിതമായി ഷോപ്പിങ്ങിനുള്ള അവസരമൊരുക്കി സരിത ജയസൂര്യ ഡിസൈൻ സ്റ്റുഡിയോ. ആശങ്കകളില്ലാതെ, വസ്ത്രങ്ങൾ കണ്ടും പ്രത്യേകതകൾ ചോദിച്ചു മനസ്സിലാക്കിയും സുരക്ഷിത സ്ഥാനത്തിരുന്ന് ഷോപ്പിങ് സാധ്യമാക്കുന്ന വെർച്വൽ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നുള്ളവർക്കം മുൻകൂട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാലത്ത് സുരക്ഷിതമായി ഷോപ്പിങ്ങിനുള്ള അവസരമൊരുക്കി സരിത ജയസൂര്യ ഡിസൈൻ സ്റ്റുഡിയോ. ആശങ്കകളില്ലാതെ, വസ്ത്രങ്ങൾ കണ്ടും പ്രത്യേകതകൾ ചോദിച്ചു മനസ്സിലാക്കിയും സുരക്ഷിത സ്ഥാനത്തിരുന്ന് ഷോപ്പിങ് സാധ്യമാക്കുന്ന വെർച്വൽ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നുള്ളവർക്കം മുൻകൂട്ടി സമയം നിശ്ചയിക്കുന്നതു പ്രകാരം വിളിക്കാനും ഷോപ്പ് ചെയ്യാനുമാകും.

ലോക്ഡൗൺ പിൻവലിച്ചിട്ടും ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ ആശയവുമായി സരിത ജയസൂര്യ എത്തിയത്. ‘‘അൺലോക് ചെയ്തപ്പോൾ കടകളെല്ലാം തുറന്നു. പക്ഷേ, ഷോപ്പിങ്ങിന് ആളുകൾ പഴയതുപോലെ ഇറങ്ങുന്നില്ല. ആശങ്കകൾ നിലനിൽക്കുന്നതാണ് ഇതിന് കാരണം. ഈയൊരു സാഹചര്യത്തിലാണ് വെർച്വൽ ഷോപ്പിങ് എന്ന ആശയം നടപ്പിലാക്കുന്നത്. ലോകത്തിന്റെ ഏത് ഭാഗത്തു നിന്നുള്ളവർക്കും മുൻകൂട്ടി നിശ്ചയിക്കുന്ന സമയത്ത് വിളിക്കാം. അവരുടെ നിർദേശങ്ങൾക്കനുസരിച്ചുള്ള വസ്ത്രങ്ങൾ കാണിച്ചു കൊടുക്കും. ഇഷ്ടപ്പെട്ടാൽ വാങ്ങാം. വസ്ത്രം കൊറിയർ ആയി അത് അയയ്ച്ചു കൊടുക്കുകയാണ് ചെയ്യുക.’’– സരിത ജയസൂര്യ പറഞ്ഞു.

ADVERTISEMENT

നടപ്പിലാക്കി ഏറെ വൈകാതെ മികച്ച പ്രതികരണം വെർച്വൽ ഷോപ്പിങ്ങിന് ലഭിക്കുകയും ചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമുള്ള മലയാളികൾ വെർച്വൽ ഷോപ്പിങ്ങ് ചെയ്തു.

‘‘ഇപ്പോഴും വീട്ടിൽ തന്നെ ഇരിക്കേണ്ടി വരുന്നതിനാൽ പലരും കടുത്ത മടുപ്പിലാണ്. ഈ സാഹചര്യത്തിൽ വെർച്വൽ ഷോപ്പിങ്ങിനുള്ള അവസരം ലഭിക്കുന്നത് പലർക്കും സന്തോഷകരമായ ഒരു പ്രവൃത്തിയായാണ് അനുഭവപ്പെടുന്നത്. പല രാജ്യങ്ങളിൽ നിന്നു വിളിക്കുന്നതിനാലാണ് മുൻകൂട്ടി സമയം നിശ്ചയിക്കുന്ന രീതിയില്‍ കാര്യങ്ങൾ ക്രമീകരിച്ചത്. നിർേദശങ്ങൾക്കനുസരിച്ച് വസ്ത്രങ്ങൾ കസ്റ്റമൈസ് ചെയ്തും കൊടുക്കുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ കാര്യങ്ങൾ വളറെ പോസിറ്റീവ് ആയി കണ്ട് മുന്നോട്ടു പോകുക എന്നതും കൂടിയാണ് ഈ വെർച്വൽ ഷോപ്പിങ്ങിലൂടെ അർഥമാക്കുന്നത്’’– സരിത ജയസൂര്യ വ്യക്തമാക്കി.

ADVERTISEMENT

സരിത ജയസൂര്യ ഡിസൈൻ സ്റ്റുഡിയോയിൽ വെചർച്വൽ ഷോപ്പിങ്ങിന് അപ്പോയിന്റ്മെന്റ് എടുക്കാൻ ബന്ധപ്പെടേണ്ട നമ്പർ – 0484-4034341 / 8943005544

English Summary : Saritha Jayasurya design studio introducing virtual shopping